വാർത്താ നോട്ടം,ഇന്നത്തെ വാര്‍ത്താവസ്ഥ

Advertisement

2023 ജൂൺ 09 വെള്ളി

BREAKING NEWS

👉 ഒഡീഷയിൽ ദുർഗ് – പൂരി എക്സ്പ്രസ് ട്രയിനിൻ്റെ എസി കോച്ചിന് അടിയിൽ ബേക്ക്പാടിന് ഇന്നലെ രാത്രി 10 ന് തീപിടിച്ചു.തീ അണച്ച ശേഷം യാത്ര തുടർന്നു.

👉 വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ്;അകോളജ് പ്രിൻസിപ്പാൾ ഇന്നലെ രാത്രി അട്ടപ്പാടി പോലീസിൽ പരാതി നൽകി

👉 ഒഡീഷ ബാലസോർ ട്രെയിൻ ദുരന്തം: മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ബെഹനഗ സ്കൂൾ കെട്ടിടം ഉടൻ പൊളിച്ച് പണിയും. കുട്ടികൾ
സ്ക്കൂളിൽ എത്താത്തതിനാലാണ് നടപടി.

👉അധ്യാപകനെതിരായ പി എം ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് എക്സാമിനേഷൻ കമ്മിറ്റി പ്രിൻസിപ്പാളിന് റിപ്പോർട്ട് നൽകി.

കേരളീയം

🙏സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ മോണിറ്ററിങ് സമിതിയെ സമീപിക്കാന്‍ അവസരമുണ്ടാകും. ഇതിനായി സര്‍വകലാശാല നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.

🙏പരീക്ഷ എഴുതാതെ ജയിച്ചത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ കുറ്റമല്ല, സാങ്കേതിക പിഴവാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആര്‍ഷോയുടെ പേര് എങ്ങിനെ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ വന്നെന്നു പരിശോധിക്കണം.

🙏വ്യാജ പ്രവൃത്തിപരിചയരേഖ ഹാജരാക്കി ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത കെ വിദ്യക്കെതിരെ കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളജ് പൊലീസില്‍ പരാതി നല്‍കും.

🙏മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയതിനു മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു പോലീസെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രം തയാര്‍. കുറ്റപത്രം നിയമോപദേശത്തിനു നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവരാണ് പ്രതികള്‍.

🙏വിമാനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കൈയേറ്റം ചെയ്തെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയില്‍ കഴമ്പില്ലെന്നു പറഞ്ഞ് പോലീസ് അന്വേഷണം അവസാനിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയവരെ തള്ളി താഴെയിട്ടെന്ന പരാതിയിലാണു കഴമ്പില്ലെന്ന് വലിയതുറ പൊലീസ് കോടതിയെ അറിയിച്ചത്.

🙏രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. 3200 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്.

🙏കെ – ഫോണ്‍ പദ്ധതിയില്‍ അക്കൗണ്ടന്റ് ജനറല്‍ ഗുരുതരക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കേ, കമ്പനികള്‍ക്ക് അധികമായി നല്‍കിയ തുക സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ കെ – ഫോണ്‍ ലംഘിച്ചെന്നതാണ് പ്രധാന കണ്ടെത്തല്‍.

🙏അടുത്ത മാസംതന്നെ തൃശൂര്‍ മൃഗശാലയിലെ പക്ഷികളെ പത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. റവന്യൂ മന്ത്രി കെ രാജനൊപ്പം സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

🙏മൂവായിരം രൂപ കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവര്‍സിയര്‍ അബ്ദുള്‍ ജബ്ബാര്‍ പിടിയിലായി. താത്കാലിക കണക്ഷന്‍ സ്ഥിരം കണക്ഷനാക്കിക്കിട്ടാനാണ് കൈക്കൂലി വാങ്ങിയത്.

🙏വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധ സമരം നടന്ന കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു.

🙏അമല്‍ ജ്യോതി കോളജ് വിദ്യാര്‍ത്ഥിനി ശ്രദ്ധയുടേതെന്ന് കോട്ടയം എസ്പി ചൂണ്ടിക്കാണിക്കുന്ന ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരന്‍. ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നു പറയുന്ന കുറിപ്പുണ്ടെന്നു പറയുന്നത് കോളജിനെ സഹായിക്കാനാണെന്നും വീട്ടുകാര്‍.

🙏കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗിയെ പീഡിപ്പിച്ചെന്ന പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയില്‍ സമ്മര്‍ദം ചെലുത്തിയതിന് സസ്പെന്‍ഷനിലായ അഞ്ചു പേരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പ്രിന്‍സിപ്പല്‍ ഡോ. മല്ലികാ ഗോപിനാഥ്.

🙏തിരുവനന്തപുരം എസ് എം വി ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ മിക്സഡ് സ്‌കൂളാക്കി. ഇതോടെ പെണ്‍കുട്ടികള്‍ക്കും സ്‌കൂളില്‍ പ്രവേശനം ലഭിക്കും.

🙏പ്രവാസി വ്യവസായിയില്‍നിന്നു 108 കോടി രൂപ തട്ടിയെടുത്ത മരുമകന്‍ ഹാഫിസ് കുദ്രോളിയെ ഗോവ പൊലീസ് അറസ്റ്റു ചെയ്തു. ഇന്‍കം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കി ആലുവ സ്വദേശിയായ അബ്ദുള്‍ ലാഹിറില്‍ നിന്ന് പലപ്പോഴായി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. എറണാകുളം മരടിലെയും ബംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരില്‍ വ്യാജ രേഖകള്‍ നല്‍കി വിശ്വസിപ്പിച്ചാണ് ഹാഫിസ് കുദ്രോളി ഭാര്യാ പിതാവായ വ്യവസായിയുടെ പണം തട്ടിയെടുത്തത്.

🙏മാവേലിക്കരയില്‍ നാല് വയസുകാരിയെ കൊന്ന അച്ഛന്‍ മഹേഷ് മാവേലിക്കര സബ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിന് ആലത്തൂര്‍ സ്വദേശിയായ യുവതിയെ അറസ്റ്റു ചെയ്തു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ രാജപ്പന്‍ എന്ന 26 -കാരിയെയാണ് അറസ്റ്റു ചെയ്തത്.

🙏തിരുവനന്തപുരം വെള്ളറടയില്‍ ഹെല്‍മെറ്റു കൊണ്ട് മധ്യവയസ്‌കനെ തലക്കടിച്ച് കൊന്നു. മലയിന്‍കാവ് സ്വദേശി ശാന്തകുമാര്‍ (48) ആണ് മരിച്ചത്. പ്രതി അക്കാനി മണിയനെ പോലീസ് തെരയുന്നു.

🙏തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍. മോസ്‌കോ പാലത്തിനു സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്.

🙏ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി ജോയി (31) ആണ് മരിച്ചത്. നെടുമങ്ങാട് – വെമ്പായം റോഡില്‍ ഇരിഞ്ചയത്ത് ടിപ്പര്‍ ലോറിയില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി ടിപ്പറിനടിയിലേക്കു വീഴുകയായിരുന്നു.

🙏പന്ത്രണ്ടു വര്‍ഷം മുന്‍പ് കാണാതായ തിരുവനന്തപുരം കല്ലറ പാങ്ങോട് പഴവിള സ്വദേശി ശ്യാമില കൊല്ലപ്പെട്ടതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന തുടങ്ങിയത്. മലപ്പുറത്ത് ഹോം നേഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് ശ്യാമിലയെ കാണാതായത്.

🙏വ്യവസായിയില്‍ നിന്ന് തട്ടിയെടുത്ത ഒന്നരക്കോടിയുമായി കേരളത്തിലേക്ക് മുങ്ങിയ മലയാളി യുവാക്കളെ തിരുനെല്‍വേലി പോലീസ് പിടികൂടി. സിനിമാ സ്റ്റൈലിലുള്ള ചെയ്സിനൊടുവിലാണ് ചാലക്കുടി സ്വദേശികളായ പ്രതികളെ പിടികൂടിയത്. ഫെബിന്‍ സാജു (26), എഡ്വിന്‍ തോമസ് എന്നിവരെയാണ് പിടികൂടിയത്. നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച യുവാക്കളുടെ വാഹനം റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിന്നതോടെയാണ് പിടികൂടാനായത്.

🙏മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് കോളേജ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം. പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. റാഗിങിന് ഇരയായെന്നാണ് പ്ലസ് ടു വിദ്യാര്‍ഥികളായ ടി സ്വാലിഹ്, സി അസ്ലം എന്നിവര്‍ പറയുന്നത്.

ദേശീയം

🙏അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 450 മണ്ഡലങ്ങളില്‍ ബിജെപിക്കെതിരേ പ്രതിപക്ഷം പൊതു സ്ഥാാനാര്‍ത്ഥികളെ മല്‍സരിപ്പിക്കും. പാറ്റ്നയില്‍ 23 നു നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആകെ 543 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരുന്നാല്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ കക്ഷികള്‍.

🙏രാജ്യത്ത് പുതുതായി അമ്പതു മെഡിക്കല്‍ കോളജുകള്‍കൂടി അനുവദിച്ചു. ഇതോടെ രാജ്യത്തെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 702 ആകും. ഒരു ലക്ഷം മെഡിക്കല്‍ സീറ്റുകളും ഉണ്ടാകും. കേരളത്തിനു പുതിയ മെഡിക്കല്‍ കോളജ് അനുവദിച്ചിട്ടില്ല. വയനാട്ടില്‍ മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

🙏ബ്രിജ് ഭൂഷണെതിരെ നല്‍കിയത് വ്യാജ പീഡന പരാതിയെന്ന് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടാത്ത മകളോട് നീതി പൂര്‍വമല്ല ബ്രിജ് ഭൂഷണ്‍ ഇടപെട്ടത്. ഇതിന് പ്രതികാരമായാണ് വ്യാജപരാതി നല്‍കിയതെന്നും പിതാവ് വെളിപ്പെടുത്തി.

🙏അഞ്ചു വര്‍ഷത്തിനകം ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം ഏഴര ലക്ഷം കോടി രൂപയുടേതാണെന്നും നാലര കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.

🙏പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മൂന്നാമത്തെ പുനരുജ്ജീവന പാക്കേജ് നല്‍കുന്നതോടെ ബി.എസ്.എല്‍.എല്ലിന്റെ മൂലധനം ഒന്നര ലക്ഷം കോടി രൂപയില്‍നിന്ന് 2.10 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.

🙏രണ്ടായിരം രൂപ നോട്ടുകളില്‍ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് 20 ദിവസത്തിനകമാണ് 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്.

🙏ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ വനിത ഹജ്ജ് വിമാന സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 145 സ്ത്രീ തീര്‍ഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്റെ എല്ലാ നിര്‍ണായക ഫ്ളൈറ്റ് ഓപ്പറേഷന്‍ റോളുകളും നിര്‍വഹിച്ചത് വനിതകളായിരുന്നു.

🙏കാറിന് മുകളില്‍ ട്രക്ക് മറിഞ്ഞ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. മറ്റു രണ്ടു പേര്‍ക്കു പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.സിദ്ധി ജില്ലയിലെ ബാരം ബാബ ഗ്രാമപഞ്ചായത്തിനു സമീപമാണ് അപകടമുണ്ടായത്.

അന്തർദേശീയം

🙏ലോക കേരളസഭാ സമ്മേളനത്തിനു മുഖ്യമന്തി പിണറായി വിജയനും സംഘവും എത്തിയ ന്യൂയോര്‍ക്ക് നഗരം അപ്രതീക്ഷിതമായി പുകയില്‍ മുങ്ങി. കാനഡയിലെ കാട്ടുതീമൂലമാണ് പുക പരന്നത്. എന്‍ 95 മാസ്‌കുകള്‍ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. തീയണയ്ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ പരിപാടികളും ന്യൂയോര്‍ക്കില്‍ ആണ്

🙏ഇറ്റലിയിലെ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടി ചരിത്രത്തില്‍ ഇടം നേടി വനിതാ സഭാംഗം ഗില്‍ഡ സ്പോര്‍ട്ടീല്ലോ. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്താണു മുലയൂട്ടിയത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍.

കായികം

🙏ഓസ്ട്രേലിയക്കെതി
രായ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിള്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്.

🙏 29 റണ്‍സോടെ അജിങ്ക്യാ രഹാനെയും അഞ്ച് റണ്ണുമായി ശ്രീകര്‍ ഭരതുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. 48 റണ്‍സെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

🙏 നേരത്തെ 327 ന് 3 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിന്നാലെ 469ന് ഓള്‍ ഔട്ടാവുകയായിരുന്നു.

Advertisement