പത്തിരിപ്പാലയിൽ വിദ്യ ക്രമക്കേടു കാട്ടിയില്ല

Advertisement


പാലക്കാട് . പത്തിരിപ്പാലയിലെ നിയമനത്തിന് കെ വിദ്യ ക്രമക്കേട് കാണിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ. അധ്യാപക നിയമനത്തിനായി പരിചയ സർട്ടിഫിക്കറ്റ് ആവിശ്യമായിരുന്നില്ല. കേസിൽ പ്രതിയായ വിദ്യയെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരണവുമായി പി.ക.ശ്രീമതി. കുറുപ്പ് പങ്കുവെച്ചത് വിദ്യയെ അറിയുന്നതുകൊണ്ട് എന്ന് വിശദീകരണം.
കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് .
വിദ്യയ്ക്ക് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും.


മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിലെ പ്രതിയായ കെ വിദ്യ പാലക്കാട്ടെ പത്തിരിപാലയിലെ അധ്യാപക നിയമനത്തിനായി ക്രമക്കേട് കാണിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ. കോളേജിലെ അധ്യാപക നിയമനത്തിന്
പരിചയ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നില്ല. അതിനാൽ വിദ്യ വ്യാജ രേഖ നൽകിയിട്ടില്ലെന്നു
പ്രിൻസിപ്പൽ പറഞ്ഞു.



അതിനിടെ വ്യാജ രേഖ കേസിൽ പ്രതിയായ കെ വിദ്യയെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരണവുമായി പി.ക.ശ്രീമതി രംഗത്തെത്തി. എന്നാലും എന്റെ വിദ്യേ’ എന്നായിരുന്നു പരാമർശം.വ്യാജരേഖ ഉപയോഗിച്ചുവെന്ന് കേൾക്കുമ്പോൾ ഉണ്ടായ വികാരമാണ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഫലിച്ചതെന്നും പി.കെ. ശ്രീമതി പറഞ്ഞു.



മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ പോലീസ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. വ്യാജരേഖ ചമച്ച നിയമനം നേടാൻ ശ്രമിച്ച വിദ്യയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണസംഘം മഹാരാജാസ് കോളേജിൽ എത്തി അധ്യാപകരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയേക്കും. കേസിൽ പ്രാഥമികഘട്ട തെളിവു ശേഖരണം നടത്തുകയാണ് പോലീസ്.

Advertisement