എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം; യുവാവ് പിടിയില്‍

Advertisement

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ഇയാളെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.

രാത്രി പതിനൊന്നരയോടെയാണ് സംഭവം. തമിഴ്നാട്ടുകാരായ രണ്ടു പേർക്കൊപ്പമെത്തിയ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നു.

Advertisement