പെരുനാട്ടില്‍ കടുവയെ പിടിക്കാന്‍ പ്രത്യേക ദൗത്യ സംഘം

Advertisement

പത്തനംതിട്ട: പെരുനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടിക്കാന്‍ വനം വകുപ്പ് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചു. കൂട് വച്ച് ഒരു മാസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് പുതിയ തീരുമാനം. ഇതിനിടെ കഴിഞ്ഞ ദിവസം വീണ്ടും കടുവ ആടിനെ ആക്രമിച്ചുകൊന്നു.
ഒരു മാസത്തിലേറെയായി കടുവ ഭീതിയിലാണ് പെരുനാട്ടിലെ കോളാമലയും കോട്ടക്കുഴിയും. ഏപ്രില്‍ രണ്ടിന് കുളത്ത്‌നീരവില്‍ പശുവിനെ കടുവ ആക്രമിച്ച് കൊന്നതോടെയാണ് ജനവാസ മേഖലയിലെ കടുവയുടെ സാന്നിധ്യം നാട്ടുകാര്‍ അറിഞ്ഞത്. 24 അംഗങ്ങളുള്ള വനപാലകരുടെ സംഘം മൂന്ന് ഷിഫ്റ്റുകളിലായി രാത്രിയും പകലും കടുവയെ കണ്ട പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തും. ഇതിനായി ബഥനിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമും തുറന്നു.

Advertisement