ചൊവ്വ രാശിമാറി, ചില നാളുകാര്‍ക്ക് അല്‍ഭുതപ്പെടുത്തുന്ന നേട്ടം വരും

Advertisement

ചൊവ്വയുടെ രാശി മാറ്റം ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതയുള്ളതാണ്. ചൊവ്വ നീചരാശിയിലാണ് കര്‍ക്കിടകത്തില്‍ സ്ഥിതി ചെയ്യുന്നത്. ചൊവ്വയുടെ കര്‍ക്കിടകം രാശിയിലെ സ്വാധീനം പല വിധത്തിലുള്ള അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുമെന്നാണ് വിശ്വാസം. മെയ് 10ന് ് ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിച്ചു. ഇതിന്റെ ഫലമായി പല അനുകൂല മാറ്റങ്ങളും പ്രതികൂലമാറ്റങ്ങളും രാശിക്കാര്‍ക്ക് അനുഭവത്തിലെത്തും
കര്‍ക്കിടകം ചൊവ്വയുടെ നീചരാശിയായി മാറുന്നു. ഗ്രഹങ്ങള്‍ക്ക് ബലം കുറയുന്നതിന്റെ ഫലമായി സംഭവിക്കുന്ന മാറ്റത്തെയാണ് നീചരാശിയായി കണക്കാക്കുന്നത്. ചൊവ്വയുടെ ബലം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത്. 50 ദിവസത്തിലധികം ചൊവ്വ കര്‍ക്കിടകം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഈ സമയം ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചൊവ്വയുടെ കര്‍ക്കിടകം രാശിയിലെ സഞ്ചാരം ചില നക്ഷത്രക്കാരില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ഈ രാശിമാറ്റത്തില്‍. എങ്കിലും ചെറിയ രീതിയില്‍ ഉള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുമെങ്കിലും പല തരത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണിത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കുന്നു. കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി ഈ നാളുകാര്‍ ഈസമയം പ്രവര്‍ത്തിക്കും. പല കച്ചവടങ്ങളും ലാഭകരമായി മാറുന്നു. ലഭിക്കാത്ത പല കാര്യങ്ങളും നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ചൊവ്വയുടെ കര്‍ക്കിടകം രാശി സംക്രമണം.എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധികള്‍ ഇല്ലാതാക്കുന്ന സമയമാണ് . പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസില്‍ സന്തോഷവും ലാഭവും ലഭിക്കും. തുടര്‍വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അത് കൂടാതെ ജീവിതത്തില്‍ നിന്നുണ്ടാവുന്ന എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു.

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ധാരാളം നല്‍കുന്നതാണ് ചൊവ്വയുടെ മാറ്റം. പ്രതികൂല സാഹചര്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും നേരിടുന്നതിന് സാധിക്കുന്നു. മന: ശക്തി കൊണ്ട് നിങ്ങള്‍ക്ക് ഏത് സാഹചര്യത്തേയും നേരിടാനാകും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. പലവഴിക്ക് ധനാഗമം ഉണ്ടാകും. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതിനെല്ലാം ചൊവ്വ കര്‍ക്കിടകം രാശിയിലെ സംക്രമണം അനുകൂല ഫലങ്ങള്‍ നല്‍കുന്നു.

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം അനുകൂലമായ ധാരാളം ഫലം നല്‍കുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നു. കാര്‍ഷിക രംഗത്ത് പല ആദായവും നിങ്ങളെ തേടി വരുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സ്വന്തം സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ധാരാളം പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു.ചൊവ്വ പതിനൊന്നാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. പ്രവര്‍ത്തന മേഖലയില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാനാകും കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ധാരാളം പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സഹോദരസ്ഥാനീയരുടെ സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ രാശി മാറ്റം അനുകൂലമായ പല ഫലങ്ങളും നല്‍കുന്നു.പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
ബിസിനസ് രംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടവും സാമ്പത്തിക ലാഭവും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. പ്രതികൂലമായ പല മാറ്റങ്ങളേയും നിങ്ങള്‍ അനുകൂലമാക്കി മാറ്റുന്നു. മന: സന്തോഷത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.

Disclaimer. ജ്യോതിഷവുമായി ബന്ധപ്പെട്ട പൊതുവേ കാണുന്ന വിലയിരുത്തലുകളാണ്, ഇത്തരം കാര്യങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ പരിഗണിക്കണമെന്നില്ല

Advertisement