ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട സ്വിച്ചില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

Advertisement

കോഴിക്കോട് കായക്കൊടിയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട സ്വിച്ചില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. ചങ്ങരംകുളം താഴെ കുറുങ്ങാട്ടില്‍ രാജന്റെ വീടിന്റെ മുകള്‍ ഭാഗത്താണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് നാലിനാണ് തീപിടിത്തം. വൈദ്യുതി ഉപകരണങ്ങള്‍, വയറിങ്, അലമാര, വസ്ത്രങ്ങള്‍, കട്ടില്‍, കിടക്ക, ജനല്‍, ബാത്ത് റൂമിന്റെ വാതില്‍ തുടങ്ങി മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Advertisement