കുഴഞ്ഞുവീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, പിന്നാലെ മരണം; പമ്പ് ഉപയോഗിച്ച് ശരീരത്തിൽ കാറ്റടിച്ചത് തെളിഞ്ഞു

Advertisement

കൊച്ചി: ശരീരത്തിനുള്ളിലേക്ക് കംപ്രസർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരിച്ചു. കുറുപ്പുംപടി മലമുറി മറിയം പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന ആസാം സ്വദേശി മിൻറു ചൗമയാണ് കൊല്ലപ്പെട്ടത്.

സുഹൃത്ത് സിദ്ധാർത്ഥ ചുമ്മായെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. മിൻറു കുഴഞ്ഞുവീണു മരിച്ചു എന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. പൊലീസിന് അസ്വാഭാവികത തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്.

Advertisement