തൃശൂര്‍ പൂരം: സാംപിള്‍ വെടിക്കെട്ടിനൊരുങ്ങി പൂര നഗരി

Advertisement

തൃശൂര്‍ പൂരത്തിന്റെ മുന്നോടിയായുളള സാംപിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശപൂരത്തിന് തിരികൊളുത്തും.
സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികള്‍. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടും നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും. ഞായറാഴ്ചയാണ് തൃശ്ശൂര്‍ പൂരം.

Advertisement