യുവം പരിപാടിയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ-സാംസ്‌കാരിക-സിനിമാ മേഖലയിലെ നിരവധി പേര്‍

Advertisement

കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള യുവതയോട് സംവദിക്കുന്ന യുവം പരിപാടിയില്‍ രാഷ്ട്രീയ-സാംസ്‌കാരിക-സിനിമാ മേഖലയിലെ നിരവധി പേര്‍ പങ്കെടുക്കുന്നു. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമാകും എന്നാണ് വ്യക്തമാകുന്നത്.
നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുണ്ട്. വേദിയില്‍ നവ്യാനായരുടെ നൃത്ത പരിപാടി ആരംഭിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് എത്തിയ ശേഷമാകും പ്രധാനമന്ത്രി യുവം പരിപാടിയില്‍ പങ്കെടുക്കുക. 1.8 കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാകും പ്രധാനമന്ത്രി തേവര എസ്എച്ച് കോളെജില്‍ എത്തുക.

Advertisement