ഭരത് മുരളി നാടകോത്സവത്തിന് തുടക്കമായി

Advertisement

തിരുവനന്തപുരം.കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി.
പാളയം സെനറ്റ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടകോത്സവം ഉദ്ഘാടനം ചെയ്തു.

സംഗീത നാടക അക്കാദമി ചെയർമാൻ ആയിരിക്കെ മുരളിയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക്ക് ആരംഭിച്ചത്. നാടകത്തോട് ഏറെ അഭിനിവേശം പുലർത്തിയ വ്യക്തിയായിരുന്നു ഭരത് മുരളിയെന്നും മുരളിക്ക് സാംസ്‌കാരിക കേരളം നൽകിയ ഏറ്റവും മനോഹരമായ സ്മാരകമായി ഇറ്റ്ഫോക്കിനെ കണക്കാക്കാമെന്നും
മന്ത്രി പറഞ്ഞു.

Advertisement