ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി

Advertisement

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആരോഗ്യനില മോശമാവുകയായിരുന്നു.

നേരത്തെ അർബുദം ബാധിച്ചിരുന്ന ഇന്നസെന്‍റ് രോഗത്തെ അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. രോഗമുക്തി നേടിയതിന് ശേഷം സിനിമയിലും സജീവമായിരുന്നു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ ചിത്രങ്ങളിൽ നടൻ അഭിനയിച്ചിരുന്നു.

Advertisement