വെളളക്കരം വർദ്ധന: ശാസ്താംകോട്ടയിൽ മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം, വിഡിയോ

Advertisement

ശാസ്താംകോട്ട:വെളളക്കരം വർദ്ധനവിൽ പ്രതിഷേധിച്ച്
ശാസ്താംകോട്ട പള്ളിശ്ശേരിക്കലിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.പള്ളിശ്ശേരിക്കൽ വിദ്യാധിരാജ മോഡൽ എൽ.പി സ്കൂളിലെ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് പ്രവർത്തകർ അപ്രതീക്ഷിതമായി

കരിങ്കൊടിയുമായി ഓടി എത്തിയത്.സംഭവവുമായി ബന്ധപ്പെട്ട്
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തംഗം എസ്.എ നിസാർ,അഫ്സൽ,അമീൻ ഉൾപ്പെടെ മൂന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.അതിനിടെ മന്ത്രി റോഷി അഗസ്റ്റിനു നേരെ ഇത്തരത്തിലുള്ള പ്രതിഷേധം ഉണ്ടാകുമെന്ന യാതൊരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here