നർത്തകിയും അവതാരകയുമായിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

തിരുവനന്തപുരം.നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസ്സായിരുന്നു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. അര്‍ബുദ ബാധയെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. രണ്ട് മക്കളുണ്ട്. 

Advertisement