ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു, മകനൊപ്പം

Advertisement

കൊച്ചി.ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു.മകനൊപ്പം കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്.


സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിക്കുന്നതാണ് ശ്രീനിവാസൻ സിനിമകൾ.
ഹൃദയശസ്ത്രക്രിയയെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. വർണ്ണചിത്രയുടെ ബാനറിൽ, നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ ലോകത്തേക്ക് സജീവമാവുകയാണ്‌.

മകൻ വിനീത് ശ്രീനിവാസനും ഷൈൻടോം ചാക്കോയുമാണ് കുറുക്കനിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങൾ. അച്ഛന്റെ തിരിച്ച് വരവിനെ ആകാംഷയോടെയാണ് നോക്കി കാണുന്നതെന്ന് മകൻ വിനീത് ശ്രീനിവാസൻ.

പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ട്, അവിസ്മരണീയമാക്കിയ ശ്രീനിവാസൻ സിനിമകളുടെ, തിരിച്ച് വരവിന് സിനിമ ലോകം കാത്തിരിക്കുകയാണ്‌.

Advertisement