13 ആഡംബര വീടുകൾ, കൽക്കരി ഖനി; ഓൺലൈൻ തട്ടിപ്പുകാരനായ 22കാരന്റെ സ്വത്ത് കണ്ട് ഞെട്ടി പോലീസ്

Advertisement

തൃശൂർ:
ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജാർഖണ്ഡ് സ്വദേശി അജിത് കുമാറിന്റെ സ്വത്തുവിവരങ്ങൾ കണ്ട് ഞെട്ടിയത് കേരളാ പോലീസ് കൂടിയാണ്. അജിത് കുമാർ മണ്ഡലിന് ബംഗളൂരുവിലും ഡെൽഹിയിലുമായി 13 ആംഡബര വീടുകൾ സ്വന്തമായുണ്ട്. ധൻബാദിൽ നാലേക്കറോളം സ്ഥലവും ജാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളും ഈ 22കാരന്റെ സ്വത്തുക്കളിൽ ചിലത് മാത്രമാണ്. രണ്ട് പേഴ്‌സണൽ അക്കൗണ്ടുകളും വെസ്റ്റ് ബംഗാൾ വിലാസത്തിൽ 12 ബാങ്ക് അക്കൗണ്ടും ഉണ്ട്
തൃശ്ശൂർ പോലീസാണ് അജിത് കുമാർ മണ്ഡലിനെ അറസ്റ്റ് ചെയ്തത്. കേരളം കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രധാനിയാണ് ഇയാൾ. 2021 ഒക്ടോബർ എട്ടിന് ഇരിങ്ങാലക്കുട സ്വദേശിയുടെ 40,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്
എസ് ബി ഐ അക്കൗണ്ട് ബ്ലോക്കായെന്നും കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം പോയതോടെ തൃശ്ശൂർ റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെക്ക് പരാതി നൽകുകയായിരുന്നു. ഒരു വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അതിസഹാസികമായാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്.
 

Advertisement