നീ പൊന്നപ്പനല്ലെടാ തങ്കപ്പന്‍, അജു ആളുപുലിയാണ്

Advertisement

മലയാളികളുടെ പ്രിയ യുവതാരമാണ് അജു വര്‍ഗീസ്. നായകന്റെ അടുത്ത സുഹൃത്തായി അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മറക്കാത്തപ്രകടനം കാഴ്ചവയ്ക്കാന്‍. സൂപ്പര്‍ താരങ്ങള്‍മുതല്‍ പുതുമുഖങ്ങള്‍ക്ക് വരെ മികച്ച സപ്പോര്‍ട്ടിംങ് ആക്ടര്‍ ആണ് അജു.

മാത്രമല്ല താരത്തെ സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് ഏറെ ആകാംക്ഷയാണ് ആരാധകര്‍ കാണിക്കുന്നത്. ഇപ്പോഴിതാ താരവും സിംഹവും തമ്മിലുള്ള ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സിംഹത്തോട് കുശലം പറയുന്ന അജുവിന്റെ വിഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അജുവിനെ കണ്ടതും സിംഹം അടുത്തേയ്ക്ക് വരുന്നത് വിഡിയോയില്‍ കാണാം. മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലെ ആശാന്റെ കാല്‍ തല്ലിയൊടിച്ചു എന്ന ഹിറ്റ് സംഭാഷണമാണ് വീഡിയോയുടെ പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്.

വളരെ ആസ്വദിച്ച് സിംഹത്തെ നോക്കുന്ന അജുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.ഗ്ലാസ് ഇല്ലായിരുന്നുവെങ്കില്‍ കാണാമായിരുന്നു, ധൈര്യം ഉണ്ടെങ്കില്‍ ചില്ലിന്റെ ഇപ്പുറത്തേക്ക് വാടാ തുടങ്ങി എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

നടനെന്നതിലുപരി ചലച്ചിത്ര നിര്‍മാതാവുമാണ് അജു.സുഹൃത്തായ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലാണ് അജു ആദ്യം അഭിനയിക്കുന്നത്.തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Advertisement