യുഎഇയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് 42,000 ദിര്‍ഹം പിഴ

Advertisement

യുഎഇയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് 42,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് സ്വദേശിവല്‍ക്കരണ മന്ത്രാലയം. സ്വദേശികളെ നിയമിക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞ് 24 ദിവസം പിന്നിട്ടാല്‍ സ്ഥാപനങ്ങള്‍ക്ക് പിഴ വീഴും.
അര്‍ധവാര്‍ഷികം പിന്നിടുമ്പോഴേക്കും മൊത്തം തൊഴിലാളികളില്‍ ഒരു ശതമാനം സ്വദേശികളാകണം. അന്‍പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാണ്. ഒരു സ്വദേശിയെ നിയമിക്കേണ്ട കമ്പനിക്കാണ് ഇത്രയും പിഴ.
കൂടുതല്‍ സ്വദേശികള്‍ നിയമിക്കേണ്ട കമ്പനി വീഴ്ച വരുത്തിയാല്‍ പിഴ കൂടും. അടുത്ത മാസം മുതല്‍ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഓരോവര്‍ഷവും കമ്പനികള്‍ സ്വദേശികളെ നിയമിക്കണം. തൊഴിലന്വേഷകരെ സഹായിക്കാന്‍ ഒഴിവുകള്‍ ‘നാഫിസ്’ വഴി പരസ്യപ്പെടുത്തണം. സ്വദേശിവല്‍ക്കരണം ലക്ഷ്യത്തിലെത്തിക്കാന്‍ നാഫിസ് പദ്ധതിയില്‍ സ്വകാര്യ കമ്പനികള്‍ അംഗമാകണം.

Advertisement