ലോക സുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്‌കോവയ്ക്ക്

71-ാം ലോക സുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്‌കോവയ്ക്ക്. ലെബനന്റെ യാസ്മിന്‍ ഫസ്റ്റ് റണ്ണറപ്പ്. ഇന്ത്യയുടെ സിനി ഷെട്ടി ആദ്യ എട്ട് സ്ഥാനങ്ങളില്‍ എത്തിയെങ്കിലും അവസാന നാലില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ മിസ് വേള്‍ഡ് ജേതാവ് കരോലിന ബിയലാസ്‌ക ക്രിസ്റ്റീനയ്ക്ക് കിരീടം ചാര്‍ത്തി.
28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോക സൗന്ദര്യ മത്സരത്തിനു ഇന്ത്യ വേദിയായത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു മത്സരങ്ങള്‍. 112 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരിച്ചത്. 12 അംഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്.

Advertisement