ഖത്തറിലെ ജയിലിൽ തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു

Advertisement

ചാരവൃത്തി ആരോപിച്ച് ഖത്തറിലെ ജയിലിൽ തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. ഏഴുപേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. 2022 ഓഗസ്റ്റ് 30 നാണ് ഇവരെ തടവിലാക്കിയത്. തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാര്‍ അടക്കമുള്ളവര്‍ക്കാണ് മോചനം. തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

Advertisement