‘ഡോ. ഗൂഗിളി’നെ വിശ്വസിച്ച് ആളുകള്‍ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞ രോഗം

നമുക്ക് സാധാരണ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് നേരിട്ടാല്‍ ഉടന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് രോഗം എന്താണെന്ന് കണ്ടെത്തുന്നവരായിരിക്കും മിക്കവും. പിന്നീടാവും ഡോക്ടറെ കാണുക. വിദഗ്ധാഭിപ്രായം കേള്‍ക്കാനോ കൃത്യമായ ചികിത്സ തേടാനോ നില്‍ക്കാതെ പലരും ‘ഡോ. ഗൂഗിളി’നെ അന്ധമായി വിശ്വസിക്കുന്ന ഒരു പ്രവണത ഇന്നുണ്ട്. ലോകമെമ്പാടുമുള്ള 155 രാജ്യങ്ങളില്‍ നിന്നായി ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ രോഗാവസ്ഥകള്‍ ഏതെന്നു പുറത്തുവന്നിരിക്കുകയാണ്.
155 രാജ്യങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ 57 രാജ്യങ്ങളിലെയും സെര്‍ച്ചില്‍ പ്രമേഹം ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയത്. ഓസ്ട്രേലിയ, ബഹ്റൈന്‍, ഐസ്ലാന്‍ഡ്, ന്യൂസിലാന്‍ഡ്, നോര്‍വേ, സിംഗപ്പൂര്‍, ബഹാമാസ് തുടങ്ങിയ രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് പ്രമേഹത്തെ കുറിച്ചുള്ള വിവരങ്ങളാണ്. യുകെയില്‍, ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്യപ്പെട്ട രോഗാവസ്ഥകളില്‍ രണ്ടാം സ്ഥാനമാണ് പ്രമേഹത്തിന്.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ക്യാന്‍സര്‍ ആയിരുന്നു. 155 രാജ്യങ്ങളില്‍ 50 എണ്ണത്തിലും രജിസ്റ്റര്‍ ചെയ്തു. അര്‍മേനിയ, ബുര്‍ക്കിന ഫാസോ, ഗയാന, പാകിസ്ഥാന്‍, പോര്‍ച്ചുഗല്‍, റുവാണ്ട, ടോഗോ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ആരോഗ്യപ്രശ്നങ്ങളില്‍ ക്യാന്‍സറാണ് മുന്നില്‍.
ആഗോളതലത്തില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ രോഗങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കാന്‍സര്‍ ആണ്. 155 രാജ്യങ്ങളില്‍, 50 രാജ്യങ്ങളില്‍ നിന്നുള്ള ലിസ്റ്റിലും കാന്‍സര്‍ മുന്‍പന്തിയിലാണ്. അര്‍മേനിയ, ബുര്‍ക്കിന ഫാസോ, ഗയാന, പാകിസ്ഥാന്‍, പോര്‍ച്ചുഗല്‍, റുവാണ്ട, ടോഗോ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള വിവരങ്ങളാണ്.
എച്ച്ഐവി, രക്തസമ്മര്‍ദ്ദം, വയറിളക്കം, മലേറിയ, തലവേദന എന്നിവയാണ് ലിസ്റ്റില്‍ മുന്‍പന്തിയിലുള്ള ആളുകള്‍ പതിവായി തിരയുന്ന ചില രോഗാവസ്ഥകള്‍.

Advertisement