സൗദി ഗെയിംസ് ഉദ്ഘാട ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Advertisement

ഈ മാസം 27ന് വൈകീട്ട് റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് സൗദി ഗെയിംസ് ഉദ്ഘാട ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു. സൗദി അറേബ്യ ഇന്നേവരെ കാണാത്ത വിധത്തിലുള്ള സ്പോര്‍ട്സ് ഷോകള്‍ അരങ്ങേറുന്ന ഉദ്ഘാടന മത്സരം വീക്ഷിക്കാന്‍ ടിക്കറ്റ് ചാര്‍ജ് 35 റിയാലാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ നടത്തുന്ന മാര്‍ച്ചിന് പുറമെ കരിമരുന്ന് പ്രയോഗം, ദീപശിഖ തെളിയിക്കല്‍ തുടങ്ങി ആകര്‍ഷകമായ നിരവധി കലാപ്രകടനങ്ങള്‍ അരങ്ങേറും.
നവംബര്‍ 26ന് ആരംഭിച്ച് ഡിസംബര്‍ 10 നാണ് ഗെയിംസ് അവസാനിക്കുന്നത്. മലയാളി ബാഡ്മിന്റണ്‍ താരം ഖദീജ നിസയടക്കം അയ്യായിരത്തിലധികം പേര്‍ മത്സരരംഗത്തുണ്ട്. 31 വേദികളാണ് ഇതിന് സജ്ജീകരിച്ചിട്ടുള്ളത്.

Advertisement