പാക്കിസ്ഥാനില്‍ വീണ്ടും അജ്ഞാതരുടെ തേര്‍വാഴ്ച, പാക്ഭീകരന്‍ ദാവൂദ് മാലിക് കൊല്ലപ്പെട്ടു

Advertisement

ഇസ്ളാമബാദ്. ഇന്ത്യ വിലയിട്ടിരുന്ന പാക് ഭീകരൻ ദാവൂദ് മാലിക് കൊല്ലപ്പെട്ടു. ലഷ്‌കർ ഇ ജബ്ബാർ എന്ന ഭീകര സംഘടനയുടെ സ്ഥാപകനാണ് കൊല്ലപ്പെട്ട ദാവൂദ് മാലിക്. പാകിസ്താനിലെ വസിറിസ്ഥാനിൽ വച്ചാണ് ദാവൂദ് മാലിക് വെടിയേറ്റ് കൊല്ലപ്പെട്ടത്.മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘമാണ് ദാവൂദ് മാലികിനെ വധിച്ചത്.
അന്താരാഷ്ട്ര ഭീകരൻ മൌലാന മസൂദ് അസറിന്റ അടുത്ത കൂട്ടാളിയാണ് കൊല്ലപ്പെട്ട ദാവൂദ് മാലിക്.ഒരാഴ്ച മുൻപ് ഭീകരൻ ഷാഹിദ് ലത്തിഫ് സമാനമായിസാഹചര്യത്തില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Advertisement