ഇതിപ്പോ രണ്ട് കൈ തന്നെയാണോ..! കണ്ണെടുക്കാതെ നോക്കിയില്ലേൽ നമുക്ക് എണ്ണം തെറ്റും, ഞെട്ടിച്ച് ‘സൂപ്പ‍ർ വുമൺ’ !

Advertisement

ജർമ്മനിയിലെ മ്യൂണിക്കിലെ പ്രസിദ്ധമായ വാർഷിക ഉത്സവമാണ് ഒക്ടോബർഫെസ്റ്റ് (Oktoberfest). ആഘോഷത്തിനായി ദശലക്ഷക്കണക്കിനാളുകൾ മ്യൂണിക്കിലെ ബിയർ ഹാളുകളിലേക്ക് ഒഴികിയെത്തുന്നു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് ആളുകൾ എത്തുന്നത്. ഭക്ഷണത്തിനായി പ്രാദേശിക വിഭവങ്ങളാണ് ഉണ്ടാവുക. ഒപ്പം കാർണിവൽ സവാരികളും ഉണ്ടായിരിക്കും.

ഇതെല്ലാം ഉണ്ടെങ്കിലും ആഘോഷത്തിൻറെ പ്രധാനപ്പെട്ട ഇനം ‘ബിയർ കുടിക്കുക’ എന്നതാണ്. വിനോദങ്ങൾക്കിടയിലും ബിയർ കൊണ്ടുവരുന്നവരാണ് ഇവിടുത്തെ യഥാർത്ഥ ഹീറോകൾ, എല്ലാം സെർവുകാരും ഉത്സവത്തിൻറെ ആവേശം സജീവമാക്കാൻ പരമാവധി ബിയർ മഗ്ഗുകൾ കൈയിലെടുക്കാൻ ശ്രമിക്കുന്നു.

1876 -ൽ ആരംഭിച്ചതാണ് ഈ ബിയർ കുടി ഉത്സവം. ഇത്തവണത്തെ ഒകടോബർ ഫെസ്റ്റ് സെപ്തംബർ 16 നായിരുന്നു. ഫെസ്റ്റിനിടയിൽ ഒരു സെർവർ യുവതി അതിഥികൾക്ക് നൽകാനായി കൊണ്ടുപോയ ബിയർ മഗ്ഗുകളുടെ എണ്ണം തിട്ടപ്പെടുത്തുന്ന തിരക്കിലാണ് നെറ്റിസൺസ്. 13 ബിയർ മഗ്ഗുകൾ ഒരേസമയം വിദഗ്ധമായി ബാലൻസ് ചെയ്തുകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ച് ഒരു യുവതി തൻറെ ജോലി ചെയ്യാനായി പോകുന്ന ഒരു വീഡിയോ എക്സിൽ ഏറെ ശ്രദ്ധനേടി. Tansu YEĞEN എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ ഇതിനകം ഒരു കേടി എട്ട് ലക്ഷം പേരാണ് കണ്ടത്. നിരവധി പേർ വീഡിയോ കണ്ട് തങ്ങളുടെ അതിശയം പങ്കുവയ്ക്കാനെത്തി.

6,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒക്‌ടോബർഫെസ്റ്റിൻറെ ഏറ്റവും വലിയ വേദികളിലൊന്നായി ഷുറ്റ്‌സെൻഫെസ്റ്റ്സെൽറ്റിനുള്ളിൽ അജ്ഞാത യുവതി ബിയർ മഗ്ഗുകളുമായി പോകുന്ന വീഡിയോയാണിതെന്ന് ലാഡ്ബൈബിൽ റിപ്പോർട്ട് ചെയ്തു. “ഒക്ടോബർഫെസ്റ്റ് പരിചാരികമാരുടെ ശക്തി ശരിക്കും ശ്രദ്ധേയമാണ്.” ഒരു സഹൃദയനെഴുതിയ കുറിപ്പ്. അവൾ പോരാളിയും ഭൂമിയിലെ ഏറ്റവും മികച്ച ബ്രൂമിസ്റ്ററുമാണെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. അവൾ ഗാലക്സിയിലെ ഏറ്റവും മികച്ചവളായിരിക്കുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. 2018 ൽ, ജർമ്മനിയിലെ അബെൻസ്ബെർഗിൽ നടന്ന ഗില്ലമൂസ് മേളയിൽ ഒരേസമയം 29 ഫുൾ ബിയർ മഗ്ഗുകൾ കൊണ്ടുപോയ ബവേറിയൻ ടാക്സ് ഇൻസ്പെക്ടറായ ഒലിവർ സ്ട്രംപ്ഫെലിൻറെ പേരിലാണ് ഈ രംഗത്തെ ഗിന്നസ് വേൾഡ് റെക്കോർഡ്.

Advertisement