‘മെയ്ഡ് ബൈ ഗൂഗിള്‍’ ,ഗൂഗിള്‍ പിക്സല്‍ വാച്ച് പുറത്തിറങ്ങി പ്രത്യേകത ഇങ്ങനെ

Advertisement

ഗൂഗിള്‍ പിക്സല്‍ വാച്ച് പുറത്തിറങ്ങി. ഗൂഗിള്‍ പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട് വാച്ചാണിത്. ‘മെയ്ഡ് ബൈ ഗൂഗിള്‍’ ചടങ്ങിലാണ് വാച്ച് അവതരിപ്പിച്ചത്.

ബ്ലൂടൂത്ത്, വൈഫൈ മാത്രമുള്ള ഗൂഗിള്‍ പിക്സല്‍ വാച്ച് മോഡലിന്റെ വില 349.99 ഡോളര്‍ (ഏകദേശം 28,700 രൂപ) മുതല്‍ ആരംഭിക്കുന്നു. ബ്ലൂടൂത്ത്, വൈഫൈ എന്നിവയ്‌ക്കൊപ്പം എല്‍ടിഇ സെല്ലുലാര്‍ മോഡലിന് 399.99 ഡോളര്‍ (ഏകദേശം 32,800 രൂപ) വില വരും. വൈ-ഫൈ മാത്രമുള്ള മോഡല്‍ ഒബ്സിഡിയന്‍, ഹേസല്‍, ചോക്ക് നിറങ്ങളിലാണ് വരുന്നത്. സെല്ലുലാര്‍ വേരിയന്റ് ഒബ്സിഡിയന്‍, ഹേസല്‍, ചാര്‍ക്കോള്‍ എന്നീ നിറങ്ങളിലും അവതരിപ്പിച്ചു.

എക്സിനോസ് 9110 ആണ് പ്രോസസര്‍. ഇത് ഒരു കോര്‍ടെക്സ് എം33 കോപ്രോസസറും 2 ജിബി റാമും ജോടിയാക്കിയിരിക്കുന്നു. പിക്സല്‍ വാച്ചിന് 24 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ഉണ്ടെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഗൂഗിള്‍ അസിസ്റ്റന്റും ഫിറ്റ്ബിറ്റിന്റെ ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകളും ഉള്‍പ്പെടുന്ന വെയര്‍ ഒഎസ് 3.5 ലാണ് ( Wear OS 3.5 ) ഇത് പ്രവര്‍ത്തിക്കുന്നത്. ഈ സ്മാര്‍ട് വാച്ചില്‍ ഹൃദയമിടിപ്പ് സെന്‍സറും ഇസിജി ട്രാക്കറും സജ്ജീകരിച്ചിരിക്കുന്നു.

ബ്ലൂടൂത്ത് വി5.0, 2.4GHz വൈ-ഫൈ, 4ജി എല്‍ടിഇ, എന്‍എഫ്സി എന്നിവയുള്‍പ്പെടെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകള്‍ പിക്സല്‍ വാച്ചിലുണ്ട്. ഈ സ്മാര്‍ട് വാച്ച് ഫൈന്‍ഡ് മൈ ഡിവൈസ് ആപ്പിനും അനുയോജ്യമാണ്. ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട് വാച്ചിന് 1.6 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേ ഉണ്ട്. 1,000 നിറ്റ് വരെയാണ് ബ്രൈറ്റ്നസ്. സ്‌ക്രീനിന്റെ ഡേന്‍സിറ്റി ആണ്. കൂടാതെ ഓള്‍വെയ്സ് ഓണ്‍ മോഡും ലഭിക്കുന്നു. പിക്‌സല്‍ വാച്ചിന്റെ ഡിസ്‌പ്ലേയ്ക്ക് വൃത്താകൃതിയിലുള്ള ഡോംഡ് ഡിസൈന്‍ ആണ്. ഇതിന് 3ഡി കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സുരക്ഷയുമുണ്ട്.

Advertisement