ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ കോടീശ്വരൻ; ഏഷ്യക്കാരന്റെ ആദ്യനേട്ടം

Advertisement

ന്യൂഡൽഹി: ഗൗതം അദാനി ലോക കോടീശ്വരപട്ടികയിൽ മൂന്നാമത്. ബ്ലൂംബർഗ് കോടീശ്വര പട്ടികയിൽ ഒരു ഏഷ്യക്കാരൻ മൂന്നാമത് എത്തുന്നത് ഇതാദ്യമായാണ്.

ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയാണ് അറുപതുകാരനായ ഗൗതം അദാനിയുടെ നേട്ടം.

പട്ടികയിൽ മുകേഷ് അംബാനി പതിനൊന്നാമതാണ്. 10,97,310 കോടി രൂപ(137.40 ബില്യൺ ഡോളർ)യാണ് അദാനിയുടെ ആസ്തി. ഇലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിവർമാത്രമാണ് ഇനി അദാനിക്കുമുന്നിലുള്ളത്.

കഴിഞ്ഞമാസമാണ് ബിൽ ഗേറ്റ്സിനെ ഗൗതം അദാനി മറികടന്ന് നാലാമതെത്തിയത്. ഈ വർഷം മാത്രം അദാനിയുടെ സമ്പത്തിൽ 60.9 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയിൽ അദാനി മറികടന്നിരുന്നു.

Advertisement