സൂര്യകുമാര്‍ യാദവ് 2023-ലെ മികച്ച ടി20 താരം

Advertisement

സൂര്യകുമാര്‍ യാദവ് 2023-ലെ മികച്ച ടി20 താരമായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് മികച്ച ടി20 താരമായി സൂര്യ തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഐസിസിയുടെ ലോക ടി20 ഇലവന്റെ നായകനായി സൂര്യകുമാറിനെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മറ്റൊരു നേട്ടം.
2023ല്‍ 17 ഇന്നിങ്സുകളില്‍ നിന്നായി സൂര്യകുമാര്‍ 733 റണ്‍സാണ് അടിച്ചെടുത്തത്. 48.86 ശരാശരിയും 155.95 സ്ട്രൈക്ക് റേറ്റുമാണ് താരത്തിന്.

Advertisement