Home Blog Page 88

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക അനാരോഗ്യ വിഭാഗത്തിൽപ്പെട്ട 160 ൽ ഇന്ന് രാവിലെയെത്തി. ജാഗ്രത വേണമെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.


കൊച്ചി നഗരത്തിലെ നിലവിലെ സ്ഥിതി ഇതാണ്. രാവിലെ 10 മണി വരെയെങ്കിലും പുകമഞ്ഞ എന്ന പ്രതിഭാസം ഏറിയും കുറഞ്ഞും ഭൂരിഭാഗം സ്ഥലങ്ങളിലും നിലനിൽക്കുന്നു. ഡിസംബറിലെ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണവും വാഹനങ്ങളിലെ പുകയും പൊടിപടലവും ചേരുമ്പോൾ രൂക്ഷമായ പുകമഞ്ഞ് ആവുകയാണ്. കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരികയാണ്. നല്ല വായു ഗുണനിലവാരം 50 ആണെങ്കിൽ കൊച്ചിയിൽ 150 നും 200നും ഇടയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ഗുണനിലവാര സൂചിക. ഗർഭിണികളും കുട്ടികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും വിദഗ്ധർ പറയുന്നു.

ഏലൂർ, ഇടയാർ, കരിമുകൾ അമ്പലമുകൾ എന്നീ വ്യവസായ മേഖലകളിലാണ് കൂടുതൽ പ്രതിസന്ധി.


രാവിലെ നടക്കാൻ ഇറങ്ങുന്നവർ ഉൾപ്പെടെ മാസ്ക് ധരിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നു.

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം

ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നല്‍കി. മുൻ നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും പുറപ്പെടുവിച്ച നിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥിതി പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് ആവശ്യം. വിമാന ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.

പ്രതിസന്ധിക്ക് പിന്നാലെ ഇന്നും നിരവധി വിമാന സർവീസുകൾ മുടങ്ങിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകള്ളാണ് ഇന്നലെ മാത്രം റദ്ദാക്കിയതായി ഇന്‍‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധിയെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ


വിമാന സർവീസുകൾ താറുമാറായതിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ റെയില്‍വേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ദീർഘദൂര റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 13 വരെ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താനാണ് നിലവിൽ റെയിൽവേ ആലോചിക്കുന്നത്. ദില്ലി അടക്കുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിലേക്ക് 30 പ്രത്യേക സർവീസുകൾ നടത്താനാണ് തീരുമാനം. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയിൽവേ വിന്യസിച്ചു. ചെന്നൈയിൽ നിന്ന് സെക്കന്തരബാദ് , ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം റൂട്ടുകളിലേക്കും ഇന്ന് തന്നെ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഭീതി പരത്തിയ കുറുക്കനെ കൊന്നു


കോഴിക്കോട്. നടുവണ്ണൂര്‍ വാകയാട്ട്
ഭീതി പരത്തിയ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തി.നാട്ടുകാരെയും വളർത്ത് മൃഗങ്ങളെയും അക്രമിച്ച കുറുക്കനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.കുറുക്കന്റെ കടിയേറ്റ് ഇന്നലെ രണ്ട് പേര്‍ ചികിത്സ തേടിയിരുന്നു. കോട്ടൂര്‍പഞ്ചായത്ത് അധികൃതരും വെറ്റിനറി അധികൃതരും ആരോഗ്യവകുപ്പ് അധ്യകൃതരുംസ്ഥലത്തെത്തി. പിന്നീട് കുറുക്കനെ പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട്ടിലേക്ക് കൊണ്ടുപോയി
ഇന്നലെയാണ് കുറുക്കന്റെ കടിയേറ്റ്
രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയത്

Rep Image

ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; ‘രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു’

തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി. വീടിനു മുന്നിൽ ഇന്നലെ രാത്രി അജ്ഞാതൻ ബൈക്കിൽ എത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും റിനി വ്യക്തമാക്കി.

സ്വര്‍ണവില: ഒറ്റയടിക്ക് പവന് കുറഞ്ഞത് 400 രൂപ

ഇന്നലെ രണ്ടു തവണകളിലായി 760 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്. 95,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 11,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും യുവതി പരാതി നല്‍കാന്‍ വൈകിയെന്നും മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ രാഹുല്‍ വാദിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ നേരിട്ട് മുഖ്യമന്ത്രിക്കാണ് യുവതി പരാതി നല്‍കിയത്. മുഴുവന്‍ കാര്യങ്ങളും അന്വേഷണ സംഘത്തിന് മുന്നില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ അപേക്ഷയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇൻഡിഗോ വിമാന പ്രതിസന്ധി: ട്രെയിനുകളിൽ അധിക കോച്ചുകളുമായി ദക്ഷിണ റെയിൽവേ

ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളിൽ അധിക കോച്ചുകളുമായി ദക്ഷിണ റെയിൽവേ. വിമാനങ്ങൾ വ്യാപകമായി റദ്ദാക്കുന്നതിൽ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലായിരിക്കെയാണ് റെയിൽവേയുടെ തീരുമാനം. ഡിസംബർ ആറ് മുതൽ പത്ത് വരെ വിവിധ ട്രെയിനുകളിൽ ഒരു എസി ത്രീ- ടയർ കോച്ച് വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.

1. ട്രെയിൻ നമ്പർ 20482 തിരുച്ചിറപ്പള്ളി- ജോധ്പൂർ ഹംസഫർ എക്‌സ്പ്രസ്- ഡിസംബർ ആറ്

2. ട്രെയിൻ നമ്പർ 20481- തിരുച്ചിറപ്പള്ളി- ഹംസഫർ എക്‌സ്പ്രസ്- ഡിസംബർ 10

3. ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്

4. ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ- ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ 10

5. ട്രെയിൻ നമ്പർ 12601 ഡോ. എംജിആർ ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്

6. ട്രെയിൻ നമ്പർ 22158 ചെന്നൈ ബീച്ച്- മുംബൈ സിഎസ്ടി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്

7. ട്രെയിൻ നമ്പർ 22157 മുംബൈ സിഎസ്ടി- ചെന്നൈ ബീച്ച് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ഏഴ്

ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതോടെ രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളില്‍ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധിയാണ്. പൈലറ്റുമാരുടെ എണ്ണം കുറവ് ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് വിമാന കമ്പനി യാത്രക്കാര്‍ക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്.

രാഹുൽഗാന്ധിയെ തഴഞ്ഞ വിരുന്നിൽ തരൂർ

ന്യൂഡെൽഹി.രാഹുൽഗാന്ധിയെ തഴഞ്ഞ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ

റഷ്യൻ പ്രസിഡന്റിനായി ഒരുക്കിയ അത്താഴ വിരുതൽ ശശിതരൂർ പങ്കെടുത്തു

രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിൽ ആണ് തരൂർ പങ്കെടുത്തത്

ചടങ്ങിൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നതിനിടെയാണ് തരൂർ വിരുന്നിൽ ക്ഷണിക്കപ്പെട്ടത്.

ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും കോൺഗ്രസ്

കാർ അപകടത്തിൽപ്പെട്ട് അഞ്ച്  അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം

ചെന്നൈ.തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് അഞ്ച്  അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം .മരിച്ചത്
ആന്ധ്രാ സ്വദേശികൾ

നിർത്തിട്ട കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി

ഏഴ് പേർക്ക് ഗുരുതര പരിക്ക്

ഉത്സവ സീസൺ: സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വെ

കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23, 30 തീയതികളിലും ജനുവരി ആറിനും നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് രാവിലെ 11.40-ന് പുറപ്പെടും.

അടുത്തദിവസം രാവിലെ 8.50-ന് മഡ്ഗാവ് ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വൈകീട്ട് 5.30-ന് എത്തും. മടക്ക ട്രെയിന്‍ നമ്പര്‍ 06084 മഡ്ഗാവ്-നാഗര്‍കോവില്‍ ജങ്ഷന്‍ സ്‌പെഷ്യല്‍ ഡിസംബര്‍ 24,31, ജനുവരി ഏഴ് തീയതികളില്‍ രാവിലെ 10.15-ന് മഡ്ഗാവ് ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11-ന് നാഗര്‍കോവില്‍ ജങ്ഷനില്‍ എത്തിച്ചേരും. കോട്ടയത്ത് വെളുപ്പിനെ 3.15-ന് എത്തും.

ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 2026 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30-ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30-ന് മംഗളൂരു ജങ്ഷനില്‍ എത്തും.
ട്രെയിന്‍ നമ്പര്‍ 06041 മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം സ്‌പെഷ്യല്‍ ഡിസംബര്‍ ഏഴ്, 14, 21, 28, 2026 ജനുവരി നാല്, 11, 18 തീയതികളില്‍ വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.30-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. മടക്ക ട്രെയിന്‍ നമ്പര്‍ 06042 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 8.30-ന് പുറപ്പെട്ട് അതേദിവസം രാത്രി 8.30-ന് മംഗളൂരു ജങ്ഷനില്‍ എത്തും.

ട്രെയിന്‍ നമ്പര്‍ 07117 സിര്‍പൂര്‍ കാഘസ്നഗര്‍-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 13-ന് രാത്രി 10-ന് സിര്‍പൂര്‍ കാഘസ്നഗറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 10-ന് കൊല്ലത്ത് എത്തും. ട്രെയിന്‍ നമ്പര്‍ 07118 കൊല്ലം-ചര്‍ലപ്പള്ളി സ്‌പെഷല്‍ ഡിസംബര്‍ 15-ന് രാവിലെ 2.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം വെളുപ്പിനെ 12.30-ന് ചാര്‍ലപ്പള്ളിയില്‍ എത്തും.