24.1 C
Kollam
Thursday 25th December, 2025 | 10:52:22 AM
Home Blog Page 78

നടിയെ ആക്രമിച്ച കേസ്‌: ദിലീപ് കുറ്റവിമുക്തൻ

നടിയെ  ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ. നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി.കൂട്ടബലാത്സംഗം തെളിഞ്ഞതായി കോടതി.
എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി വന്നിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. നടന്‍ ദിലീപ് കേസിൽ എട്ടാംപ്രതിയായിരുന്നു.  കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഡാലോചന, തെളിവുനശിപ്പിക്കലടക്കം പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. നടിയെ ലൈംഗികമായി ആക്രമിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാംപ്രതി. 2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. 


നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധത്താല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നാണ് ദിലീപിനെതിരായ കേസ്. ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി ഒന്നാം പ്രതിയാണ്. ബലാല്‍സംഗത്തിന് ആദ്യമായി ക്വട്ടേഷന്‍ നല്‍കിയ കേസാണിത്. എന്നാല്‍ ഇത് കെട്ടുകഥയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം. പ്രതികൾക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ, ഓടുന്ന വാഹനത്തിലാണ്‌ നടി ആക്രമിക്കപ്പെട്ടത്‌. അക്രമികൾ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി. പൊലീസിന്റെ അതിവേഗ അന്വേഷണത്തിൽ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ ഉടൻ പിടികൂടി. തുടർന്ന്‌ ദിലീപിനെ ഗ‍ൂഢാലോചനക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണനടപടികള്‍ ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. ഡിവൈഎസ്‌പി ബൈജു പ‍ൗലോസാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ.

കാതോർത്ത് കേരളം;വിധി കേൾക്കാൻ ദിലീപ് കോടതി യിൽ, കനത്ത സുരക്ഷയിൽ കോടതി പരിസരം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അന്തിമവിധി ഉടൻ.വിധി കേൾക്കാനായി കേസിലെ 8-ാം പ്രതിയായ നടൻ ദിലീപ് കോടതിയിലേക്ക് പുറപ്പെട്ടു. അഭിഭാഷകനെ കണ്ട ശേഷം കോടതി നടപടി തുടങ്ങും മുമ്പ് ദിലീപ് കോടതിയിൽ എത്തും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധിപറയുന്നത്. 11 ന് കോടതി നടപടികള്‍ ആരംഭിക്കും. കോടതി പരിസരം കനത്ത പോലീസ് കാവലിൽ ആണ്.കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലും വിചാരണ നീണ്ടുപോകാന്‍ കാരണമായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.

2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുംചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേവര്‍ഷം ജൂലായില്‍ നടന്‍ ദിലീപിനെയും അറസ്റ്റുചെയ്തു.

10 പ്രതികള്‍

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനില്‍കുമാര്‍, ശരത് ജി. നായര്‍.

261 സാക്ഷികള്‍, 438 ദിവസം വിസ്താരം

പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചു.

സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു

സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീന (49) ആണു മരിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥിയാണ് വട്ടത്ത് ഹസീന. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.


ഞായറാഴ്ച പകല്‍ മുഴുവന്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഹസീന. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭര്‍ത്താവ്: അബദുറഹിമാന്‍.

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. ചാലക്കുടി ചായ്പന്‍ പീലാര്‍മുഴിയില്‍ ആണ് സംഭവം. പീലാര്‍മുഴി തെക്കൂടന്‍ സുബ്രന്‍(70) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രാവിലെ ചായകുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു സുബ്രന്‍. ഫാമിനടുത്ത് തോട്ടം തൊഴിലാളി ഗിരീഷിനെ ആദ്യം ഓടിച്ചു. ആ സമയത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്നു സുബ്രന്‍. തുടര്‍ന്ന് സുബ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ജിനീഷ്, ജിഷ. മരുമക്കള്‍: രേവതി, സുരേഷ്.
കഴിഞ്ഞ ദിവസം സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ തെളിയുമോ ഗൂഡാലോചന,  പ്രതികളായി ഉള്ളത് പത്തുപേർ

കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളായി ഉള്ളത് പത്തുപേർ. അവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതൊക്കെ ,  പ്രോസിക്യൂഷൻ വാദം വിജയിച്ചാൽ പ്രതികൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ് . വിശദമായി പരിശോധിക്കാം.


120 ബി ഗൂഢാലോചന. ഈ കുറ്റം തെളിഞ്ഞാൽ കേസിലെ 10 പ്രതികളും അഴിക്കുള്ളിലാവും. 20 വർഷംമുതൽ ജീവപര്യന്തംവരെ ഉറപ്പ്. ദിലീപിനെതിരെ
ഗൂഢാലോചന,കൂട്ടബലാത്സംഗം,തട്ടികൊണ്ടുപോകൽ തുടങ്ങി 13 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന
തെളിഞ്ഞാൽ മറ്റ് കുറ്റകൃത്യങ്ങൾ സ്വാഭാവികമായും നിലനിൽക്കും. തെളിയിക്കാനായിട്ടുണ്ട് എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം ഉള്ളത്.
1 മുതൽ 6 വരെ പ്രതികൾ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. പൾസർസുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജേഷ്,
സലിം, പ്രദീപ്‌ എന്നിവരാണ് ആദ്യ
കുറ്റപത്രത്തിലെ പ്രതികൾ.
ഗൂഢാലോചന, കൂട്ടബലാത്സംഗം, തട്ടികൊണ്ടുപോകൽ IT ആക്ട് അടക്കം 13 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.  7 ആം പ്രതി ചാർളി, 8 പ്രതി
സനിൽ, 10 ആം പ്രതി ദിലീപിന്റെ സുഹൃത്ത് ശരത്ത്  എന്നിവരാണ്. പ്രതിച്ചേർത്ത രണ്ട് അഭിഭാഷകരെ പിന്നിട് ഒഴിവാക്കി. 9 ാം പ്രതിയേ മാപ്പ് സാക്ഷിയാക്കി. ഇതിൽ ആരെല്ലാം അഴിക്കുള്ളിലാകുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം.

ശബരിമല സ്വർണ്ണക്കൊള്ള,അറസ്‌റ്റി ലായവർ കേസിലെ സഹപ്രതികൾ മാത്രം. പ്രധാനികൾ ഇപ്പോഴും അന്വേഷണപരിധിക്കു പുറത്ത്, രമേശിൻ്റെ കത്തിൻ്റെ പൂർണ്ണ രൂപം

തിരുവനന്തപുരം. രാജ്യാന്തര പുരാവസ്‌തു കള്ളക്കടത്ത് സംഘങ്ങൾക്കു ശബരിമല സ്വർണ ക്കൊള്ളയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല മുന്നോട്ടു  വന്നതോടെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിന് രാജ്യാന്തര മാനം കൈവരിക്കുന്നു. പുരാവസ്തുക്കൾ രാജ്യാന്തര കരിഞ്ചന്ത യിൽ ശതകോടികൾക്കു വിറ്റഴിക്കുന്ന സംഘങ്ങൾക്കു ശബരിമ ലയിലെ സ്വർണ മോഷണവുമാ യുള്ള ബന്ധം അന്വേഷിക്കണമെ ന്നാവശ്യപ്പെട്ട് പ്രത്യേക അന്വേ ഷണസംഘം (എസ്ഐടി) മേധാ വിയായ എഡിജിപി എച്ച്.വെങ്കിടേഷിനാണ് മുൻ ആഭ്യന്തര മന്ത്രി കത്തു നൽകിയത്.

കത്തിങ്ങനെ ‘
ക്ഷേത്രങ്ങളിൽനിന്ന് പൗരാ ണിക സാധനങ്ങൾ, ദിവ്യവസ്തുക്കൾ എന്നിവ മോഷ്ടിച്ചു രാജ്യാ ന്തര കരിഞ്ചന്തയിൽ എത്തിക്കു ന്ന കള്ളക്കടത്ത് സംഘങ്ങളെ ക്കുറിച്ച് നേരിട്ട് അറിവുള്ള ഒരാ ളിൽനിന്നു വിശ്വസനീയ വിവര ങ്ങൾ എനിക്കു ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളും ദേവസ്വം ബോർ ഡും തമ്മിലുള്ള ഗൂഢാലോചന യുടെ ഭാഗമാണു ശബരിമലയി ലെ സ്വർണക്കൊള്ളയെന്നാണു വിവരം. രാജ്യാന്തര കരിഞ്ചന്ത യിൽ 500 കോടി രൂപയ്ക്കാണു സ്വർണപ്പാളികളുടെ ഇടപാടു നടന്നത്. ലഭിച്ച വിവ രങ്ങളുടെ വിശ്വാ സ്യത സ്വന്തംനില യിൽ പരിശോധി ച്ചപ്പോൾ അതിൽ യാഥാർഥ്യമുണ്ട ന്നു മനസ്സിലാക്കി. വിവരം നൽകി യയാൾ അതു പരസ്യമായി പറ യാനോ വ്യക്തിവിവരങ്ങൾ പങ്കു വയ്ക്കാനോ തയാറല്ല. എന്നാൽ, എസ്ഐടി ആവശ്യപ്പെട്ടാൽ വസ്തുതകളും കണക്കുകളും വെളിപ്പെടുത്താൻ നടത്താൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ശബരിമലയിലേത് വെറുമൊരു സ്വർണക്കൊള്ളയല്ല. പുറത്തുവ ന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളിൽനിന്ന് അമൂല്യ വസ്തുക്കളും വിഗ്രഹ ങ്ങളും മോഷ്ടിക്കാൻ ലക്ഷ്യമിട്ടു ള്ള ആസൂത്രിത പദ്ധതിയുടെ ഭാ
ഗമാണിത്. ഇതുവരെ അറസ്‌റ്റി ലായവർ കേസിലെ സഹപ്രതി കൾ മാത്രമാണ്. പ്രധാനികൾ ഇപ്പോഴും അന്വേഷണപരിധിക്കു പുറത്താണ്. അന്വേഷണം അവ രിലേക്കും നീളണം.

അന്വേഷണസംഘം ചോദ്യം ചെയ്ത ആഭരണ വ്യാപാരി ഗോവർധൻ ഇടനിലക്കാരൻ മാത്രമാ ണ്. സ്വർണക്കൊള്ള ലക്ഷ്യമിട്ട് ചില കുപ്രസിദ്ധ ബിസിനസുകാ രും സംഘടിത റാക്കറ്റുകളും സം സ്ഥാനത്ത് വലിയ തുക ചെലവിട്ടതിന്റെ വിവരവും എനിക്കു ലഭിച്ചിട്ടുണ്ട്. വ്യാപകമായി അന്വേഷിച്ചിട്ടും ശബരിമലയിലെ സ്വർണം ഇതുവരെ കണ്ടെത്താൻ കഴിയാത്തത് രാജ്യാന്തര റാക്കറ്റുകളുടെ ഇടപെടൽ സൂചിപ്പിക്കുന്നു. ഇവ യെക്കുറിച്ച് ആഴത്തിൽ പരിശോ ധിക്കാൻ എസ്ഐടി തയാറായാൽ വിലപ്പെട്ട വിവരങ്ങൾ നൽ കാൻ ഒരുക്കമാണ്.

സ്ത്രീകളുടെ ആത്മാഭിമാന ചരിത്രത്തിൽ നടി ആക്രമണക്കേസ് എങ്ങനെ മായാത്ത ഏട് ആകുന്നു


കൊച്ചി. കേരളം സിനിമയിൽ പോലും കേട്ടിട്ടില്ലാത്ത സംഭവം, യുവനടിയെ അവരെ ഷൂട്ടിംങ്ങ് സൈറ്റിൽ നിന്നും വീട്ടിലേക്കു കൊണ്ടുപോകും വഴി വാഹനത്തിൽ പീഡിപ്പിക്കുക , അത് ചിത്രീകരിക്കുക. അക്രമത്തിനു ശേഷം ഉപേക്ഷിക്കുക. കുശാഗ്ര ബുദ്ധികളായ പ്രതികൾക്ക് തെറ്റി, 

യുവതി ഈ വിവരം ആരോടും പറയില്ലെന്നും തനിക്ക് സംഭവിച്ച അപമാനം സ്വയം സഹിക്കുമെന്നുമാണ് പ്രതികൾ കരുതിയത്. പക്ഷേ അഭയം തേടി രാത്രിഅവൾ ഓടിക്കയറിയത്    നടനും സംവിധായകനുമായ ലാലിന്റെ വീട്ടിൽ അവിടെ ഈ കേസ് ഒരു കൊടുങ്കാറ്റായി രൂപം മാറി. 

സംഭവിച്ചതു കേരളത്തിന്റെ കുറ്റാന്വേ ഷണ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യങ്ങ ളാണ്. 2017ഫെബ്രുവരി 17 നു രാത്രി 10.30നാണു നടി കരഞ്ഞുകൊണ്ട് ലാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയത്.

ദേശീയപാതയിൽ കാറിൽ പീഡനത്തിന് ഇരയായ നടി അക്രമികൾ ഇറങ്ങിപ്പോയ ഉടൻ ലാലിനെ ഫോണിൽ വിവരമറിയിച്ചു. നടിയെ വീടി നകത്തെത്തിച്ച ലാൽ അവ രെ ആശ്വസിപ്പിച്ചു. അതിനി ടെ പി.ടി തോമസ് എം എൽഎ കൈമാറിയ വിവര ങ്ങളുടെ അടിസ്ഥാനത്തിൽ 11 മണിയോടെ തൃക്കാക്കര അസി. പൊലീസ് കമ്മിഷ ണർ എം ബിനോയി ലാലി ന്റെ വീട്ടിലെത്തി. 11.30 നു പി.ടി തോമസും ലാലിന്റെ വീട്ടിലെത്തി അവിടെവ പി.ടിയുടെ ഫോണിൽ റേഞ്ച് ഐജിയുമായി നടി നേരിട്ടു സംസാരിച്ച് നടന്ന സംഭവ ങ്ങൾ കരഞ്ഞുകൊണ്ടു പറഞ്ഞു.

രാത്രി പന്ത്രണ്ടരയോടെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയും ലാലി ൻ്റെ വീട്ടിലേക്കു പാഞ്ഞെ ത്തി നടിയുടെ കാർ ഓടിച്ചിരു ന്ന ഡ്രൈവർ മാർട്ടിൻ, നടന്ന സംഭവങ്ങൾ എന്ന രീതിയിൽ കുറെ കാര്യങ്ങൾ പൊലീസി നോടു വിശദീകരിച്ചു ആദ്യം പി.ടിയോടു സംഭവങ്ങൾ വിവ രിച്ചതു പോലെയായിരുന്നില്ല മാർട്ടിൻ പൊലീസിനോടു വി ശദീകരിച്ചത്. ഇക്കാര്യം പി.ടി തോമസ് എസി എം. ബിനോ യിയുടെ ശ്രദ്ധയിൽപെടുത്തി മാർട്ടിന്റെ മൊഴികളിൽ അന്നു തന്നെ പൊലീസിനു സംശയം തോന്നിയെങ്കിലും അവരതു പുറത്തുകാണിച്ചില്ല. പിന്നീടു മാർട്ടിൻ കേസിലെ രണ്ടാം പ്രതിയായി രാവിലെയാണു നാട്ടുകാർ സംഭവമറിഞ്ഞത് പൊലീസും ലാലിൻ്റെ അടു ത്ത സുഹൃത്തുക്കളായ സിനി മാപ്രവർത്തകരും മാത്രമാണു രാത്രി വീട്ടിലുണ്ടായിരുന്നത് ഇവരിൽ പലരും പിന്നീടു കോടതിയിൽ മൊഴിമാറ്റി. അവൾക്ക് ഒപ്പം നിന്ന പലർക്കും വൻ നഷ്ടങ്ങളായി നടിമാർ ഫീൽഡ് ഔട്ടായി.

എന്നിട്ടും കേസ് അതിൻ്റെ ശക്തമായ രൂപം കൈവരിക്കുകയും കേരളത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും പ്രതീകമായി മാറി

വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍… ഈ തിരിച്ചറിയല്‍ രേഖകള്‍ മാത്രം ഉപയോഗിക്കുക

വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍
വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ ഒമ്പതിന് രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനുകളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോളിംഗ് നടക്കും. രാവിലെ എഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.

തിരിച്ചറിയല്‍ രേഖകള്‍
വോട്ടുചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുംഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.

പൊതു അവധി
തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒന്‍പതിന് ജില്ലയില്‍ പൊതു അവധിയാണ്. പോളിംഗ് സ്റ്റേഷനുകളും വോട്ടെണ്ണല്‍കേന്ദ്രങ്ങളുമായ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ എട്ടിനും അവധി.

വോട്ടെണ്ണല്‍ 13ന്
പോളിംഗിനുശേഷം സ്വീകരണ-വിതരണകേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോംഗ്‌റൂമുകളിലേക്കു മാറ്റും. ഇതേകേന്ദ്രങ്ങളില്‍തന്നെയാണ് ഡിസംബര്‍ 13ന് വോട്ടെണ്ണല്‍.

ജില്ലയിൽ 22,54,848 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. 68 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 85 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1698 നിയോജകമണ്ഡലം/വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഏഴ് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിച്ചു.
അന്തിമ വോട്ടര്‍പട്ടികപ്രകാരം ജില്ലയില്‍ 22,54,848 വോട്ടര്‍മാരുണ്ട്. 10,43,920 (പുരുഷ) 12,10,905 (സ്ത്രീ) 23 (ട്രാന്‍സ്‌ജെന്‍ഡര്‍) ഉള്‍പ്പെടുന്നു. 48 പേര്‍ പ്രവാസികളാണ്. 
ജില്ലയില്‍ 5652 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്. 2514  പുരുഷന്മാരും   3138 വനിതകളും ഉള്‍പ്പെടുന്നു. 1721 പേര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. ആകെ സ്ഥാനാര്‍ഥികള്‍- 5652. ജില്ലാ പഞ്ചായത്ത്-98, ബ്ലോക്ക് പഞ്ചായത്ത്-523, ഗ്രാമപഞ്ചായത്ത്-4402, കോര്‍പറേഷന്‍-202, നഗരസഭ-427.
ഇലക്ട്രോണിക് വോട്ടിംഗ്‌യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയാക്കി. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. വോട്ടിംഗ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭ/ കോര്‍പറേഷനില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ഥികളെയാണ് ക്രമീകരിക്കുന്നത്. 7422 ബാലറ്റ് യൂണിറ്റുകളും 2730 കണ്‍ട്രോള്‍ യൂണിറ്റുകളും സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട് . റിസര്‍വ് യൂണിറ്റുകളും സജ്ജമാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3264 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. 4016  പുരുഷന്മാരും   9040 സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട്   പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക.
1698 വാര്‍ഡുകളിലായി 2720 പോളിംഗ് സ്റ്റേഷനുകളുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി 16 കേന്ദ്രങ്ങളും. 
ഡിസംബര്‍ എട്ട് രാവിലെ എട്ടു മുതലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1161 വാഹനങ്ങള്‍ ലഭ്യമാക്കും. 61 പ്രശ്‌നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി.

🔵 ദിന വിശേഷം 🔵 🗓️ 2025 ഡിസംബർ 8 (1201 വൃശ്ചികം 22) | തിങ്കൾ

✨ പ്രധാന സംഭവങ്ങൾ

  • നടി ആക്രമണ കേസിൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ വിധി (പ്രതീക്ഷിക്കുന്നത്).
  • തെക്കൻ ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
  • ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക ചർച്ച പാർലമെന്റിൽ.

⏳ ചരിത്രത്തിൽ ഇന്ന്

  • സാർക്ക് (SAARC): 8 ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ നിലവിൽ വന്നു (1985).
  • ബഹിരാകാശത്ത് ആണവായുധങ്ങൾ നിരോധിക്കുന്ന കരാറിൽ അമേരിക്കയും സോവ്യയറ്റ് യൂണിയനും ഒപ്പുവെച്ചു (1966).
  • കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വേസിന് സാഹിത്യ നോബേൽ ലഭിച്ചു (1982).
  • അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവറിന്‍റെ ‘ആറ്റം ഫോർ പീസ്’ പ്രസംഗം ഐക്യരാഷ്ട്രസഭയിൽ (1953).

🎂 ജന്മദിനം

  • ധർമ്മേന്ദ്ര (1935): പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും പാർലമെന്റ് അംഗവും, പത്മഭൂഷൺ ജേതാവ്.
  • തിലകൻ (1935): മലയാള ചലച്ചിത്ര നടൻ.
  • ജോബി മാത്യു (1976): ഭിന്നശേഷി വിഭാഗം പഞ്ചഗുസ്തിയിൽ ലോക ചാമ്പ്യനായ പാലാ സ്വദേശി.
  • വാൻ ഇൻഹെൻ ഹൂസ് (1730): പ്രകാശ സംശ്ലേഷണം കണ്ടെത്തിയ ഡച്ച് ശാസ്ത്രജ്ഞൻ.

🕊️ ചരമദിനം

  • കാനം രാജേന്ദ്രൻ (2023): സി.പി.ഐ. സംസ്ഥാന സെക്രട്ടറി.
  • തോപ്പിൽ ഭാസി (1992): പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനും.
  • ജോർജ് ബൂൾ (1864): ‘ബൂളിയൻ ആൾജിബ്ര ഓഫ് ലോജിക്’ വികസിപ്പിച്ച ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞൻ.
  • ഭായ് പരമാനന്ദ് (1947): ഗദ്ദാർ പാർട്ടി നേതാവ്.
  • എൻ. ചന്ദ്രശേഖരൻ നായർ (1993): കേരളത്തിലെ ആദ്യ ഇൻസ്പെക്ടർ ജനറൽ.
  • പല്ലാവൂർ അപ്പുമാരാർ (2002): പ്രശസ്ത ഇടയ്ക്ക വാദകൻ.
കടപ്പാട്: *ഉദയ് ശബരീശം* 9446871972