Home Blog Page 713

അന്ന് ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചു, ഇന്ന് ലോകത്തില ഏറ്റവും വലിയ ന​ഗരത്തിന്റെ അധിപൻ ചർച്ചയായി മംദാനിയുടെ പഴയ ട്വീറ്റ്

തിരുവനന്തപുരം: മേയറായി സിപിഎമ്മിന്റെ ആര്യാ രാജേന്ദ്രൻ ചുമതലയേറ്റപ്പോൾ അഭിനന്ദിച്ച് പോസ്റ്റിട്ട സൊഹ്റാൻ മംദാനി ഇന്ന് ന്യൂയോർക്ക് സിറ്റിയുടെ 111-ാം മേയർ. 2020-ലാണ് 21-ാം വയസ്സിൽ തിരുവനന്തപുരത്തിന്റെ മേയറായി ചുമതലയേറ്റ ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് മം​ദാനി ട്വീറ്റ് ചെയ്തത്. ഇങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്കിനും ആവശ്യം എന്നായിരുന്നു പോസ്റ്റ്. മംദാനി ന്യൂയോർക്കിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ മലയാളികൾ മംദാനിയുടെ പഴയ പോസ്റ്റ് വീണ്ടും ചർച്ചയാക്കിയിരുന്നു.

സിപിഎം പുതുച്ചേരി ഘടകത്തിന്റെ ട്വീറ്റാണ് മംദാനി അന്ന് പങ്കുവെച്ചത്. ‘സഖാവ് ആര്യ രാജേന്ദ്രൻ, വയസ്സ് 21, കേരളത്തിലെ തിരുവനന്തപുരത്തിന്റെ പുതിയ മേയർ. ലോകത്തിലെ ഒരു പ്രധാന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും അവർ,’ എന്നായിരുന്നു പോസ്റ്റ്. 21 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെ മകനാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയിൽ ജനിച്ച് 7 വയസ്സുള്ളപ്പോൾ യുഎസിലേക്ക് മാറിയ മംദാനി ഒരു സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റാണ്.

യുവജനോത്സവങ്ങളിൽ റിസൾട്ട് അറിയാൻ എ ഐ സേവനം,ഇത് പൊളിക്കും

കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായി യുവജനോത്സവങ്ങളിൽ റിസൾട്ട് അറിയാൻ എ ഐ സേവനം ലഭ്യമാക്കി കോഴിക്കോട് റൂറൽ ഉപജില്ല കലോത്സവ വേദി.പെരുമണ്ണയിൽ നടക്കുന്ന കലോൽസവത്തിലാണ് എളുപ്പത്തിൽ റിസൾട്ട് ലഭ്യമാക്കുന്നതിന് അവസരം ഒരുക്കിയത്.

ഇനി റിസൾട്ടിനായി കാത്തിരിക്കണ്ട. വരി നിൽക്കുകയും വേണ്ട.ബാർകോഡ് സ്കാൻ ചെയ്താൽ തൊട്ടടുത്ത സ്ക്രീനിൽ തെളിഞ്ഞുവരും റിസൾട്ട് .എ ഐ ടീച്ചർ കൃത്യമായി ഇത് പറഞ്ഞു തരും.

.സംസ്ഥാനത്ത് ആദ്യമായിട്ടാണ് മത്സരാർത്ഥികളുടെ റിസൾട്ട് ഇങ്ങനെ അറിയുന്നത്.പുത്തൂർ മഠം എ എം യു പി സ്കൂളിലെ പ്രധാന വേദിയോട് ചേർന്നാണ് പ്രോഗ്രാം കമ്മിറ്റി ഐടി വിദഗ്ധനായ ഫഹീം അഫ്നാന്റെ സഹായത്തോടെ എ.ഐ ടീച്ചറുടെ സേവനം ലഭ്യമാക്കിയത്.
ഓരോ മത്സരം കഴിയുമ്പോഴും സ്ഥാനവും ഗ്രേഡും മനസ്സിലാക്കാൻ കഴിയും. 5000ത്തോളം പേരാണ് കോഴിക്കോട് റൂറൽ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നത്. പുതിയ അനുഭവം കുട്ടികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.

നെല്ല് സംഭരണ പ്രതിസന്ധിയിൽ അടിയന്തര നടപടി ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രി തല യോഗം

തിരുവനന്തപുരം. നെല്ല് സംഭരണ പ്രതിസന്ധിയിൽ അടിയന്തര നടപടി ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രി തല യോഗം. ഭക്ഷ്യ മന്ത്രിയുടെ അധ്യക്ഷതയിൽ വ്യവസായ കൃഷി സഹകരണ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കർഷകരെ സർക്കാർ ചേർത്തു നിർത്തുമ്പോൾ അതിനെ പൊളിക്കാനുള്ള ഗൂഢ രാഷ്ട്രീയ ചിന്തയാണ് ഒരു വിഭാഗം മില്ലുടമകൾക്കെന്ന് ആണ് മന്ത്രി ജി ആർ അനിൽ ഇന്നലെ പ്രതികരിച്ചത്. പാലക്കാടും ആലപ്പുഴയിലും സപ്ലൈകോയുടെ നേതൃത്വത്തിൽ നെല്ല് സംഭരണം ആരംഭിച്ചു. ഇതിനോടകം സംഭരിച്ച നെല്ലിൻറെ വില പിആർഎസ് വായ്പയായി അടുത്ത തിങ്കളാഴ്ചയ്ക്കകം കർഷകർക്ക് നൽകും

ബിലാസ് പൂർ ട്രെയിൻ അപകടം:മരണം എട്ട് ആയി

ബിലാസ് പൂർ. ട്രെയിൻ അപകടം: മരണം 8 ആയി.11 പേർ നിലവിൽ ചികിത്സയിൽ.3 പേരുടെ നില ഗുരുതരം.ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി.ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു. ഇന്നുച്ചയോടെ ട്രാക്കുകൾ പുനസ്ഥാപിക്കാൻ ആകുമെന്ന് റെയിൽവേ. ഇന്നലെ വൈകിട്ടാണ് ചരക്കുവണ്ടിയിലേക്ക് മെമു ഇടിച്ചുകയറിയത്.

ക്ഷേത്ര കാണിക്കവഞ്ചി തകർത്ത് പണം കവർന്നു… മൂന്നു പേർ അറസ്റ്റിൽ

കരുനാഗപ്പള്ളി: ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ മൂന്നു പേരെ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു.
കുലശേഖരപുരം കോട്ടക്കുപുറം അമ്പീ ലേത്ത് ഭഗവതീ ക്ഷേത്രത്തിലെ ഉപദേവന്മാരുടെ മുന്നിൽ സ്ഥാപിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചികൾ തകർത്താണ് മോഷണം നടത്തിയത്.
ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അടുത്ത ദിവസം ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടത്.തുടർന്ന് സി സി ടി വി പരിശോധിച്ചപ്പോൾ ലഭിച്ച ചിത്രം വെച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞത്.
ക്ഷേത്രത്തിന് സമീപത്തായി വാടകയ്ക്കു താമസിക്കുന്ന സന്തോഷ്, അയാളുടെ സഹോദരൻ ബ്ലേഡ് അയ്യപ്പൻ, സമീപവാസി ആയ ശ്യാം എന്നിവരെയാണ് പിടികൂടിയത്.
മോഷണം നടത്തേണ്ട സ്ഥലം കണ്ടെത്തിയ ശേഷം സന്തോഷ് സഹോദരനെ വിളിച്ചു വരുത്തി മോഷണം നടത്തുക ആയിരുന്നു പതിവ്.ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങളിൽ ഇവർ മോഷണം നടത്തിയതായിട്ടാണ് അറിയുന്നത്.
തെങ്ങുകയറുന്ന ജോലി ചെയ്യുന്ന സന്തോഷിനെ തേങ്ങാ ഇടാനുണ്ടെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിൻ്റെ ചുരുൾ അഴിയുന്നത്.തുടർന്ന് സന്തോഷിൻ്റെ വീട്ടിൽ നിന്നും ബ്ലേഡ് അയ്യപ്പനേയും പിടികൂടി.പോലിസിൽ ഏൽപ്പിച്ചു.ഇരുപത്തി അയ്യായിരത്തിലധികം രൂപയും നിലവിളക്കുകളും നഷ്ടമായതായി പറയുന്നു. ക്ഷേത്ര ഭാരവാഹികളായ കൃഷ്ണൻകുട്ടി, മനോജ്, ലീലാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടി പോലിസിൽ ഏൽപിച്ചത്. മൂന്ന്പ്രതികളേയും കോടതി റിമാൻഡ് ചെയ്തു.

രണ്ടാം വിവാഹത്തിന് മുന്‍‌പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹത്തിന് മുന്‍‌പ് ആദ്യഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി വിധി. ആദ്യഭാര്യയെ കേട്ട ശേഷമേ  രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യാവൂ.  ആദ്യഭാര്യ എതിർത്താല്‍ വിഷയം കോടതിക്ക് പരിഗണിക്കാം. ഇസ്‌ലാംമത വിശ്വാസിയുടെ ഹർജിയിലാണ് ഹൈക്കോടതി വിധി.

കിഫ്ബി രജതജൂബിലിയുടെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് നെടുംതൂണായ കിഫ്ബി ഇരുത്തിയഞ്ചാം വര്‍ഷത്തില്‍. രജതജൂബിലി വര്‍ഷത്തില്‍ 50000 കോടിയുടെ പദ്ധതികളാണ് യാഥാര്‍ത്ഥ്യമാകുന്നത്. കിഫ്ബി രജതജൂബിലിയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നവകേരള നിർമിതിയുടെ പ്രധാന പങ്കാളി കിഫ്ബി എന്ന് മുഖ്യമന്ത്രി പറഞ്ഞു

1999 നവംബര്‍ 11 നായിരുന്നു കിഫ്ബിയുടെ പ്രാരംഭ രൂപം നിലവില്‍ വന്നതെങ്കിലും 2016 ഓടെയാണ് അടിസ്ഥാന സൗകര്യ മേഖലയില്‍ കിഫ്ബി സജീവമായത്. 50000 കോടിയുടെ പദ്ധതികള്‍ ലക്ഷ്യമിട്ട് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ഒമ്പത് വര്‍ഷം കൊണ്ട് 90562 കോടിയിലെത്തി. 1190 പദ്ധതികളില്‍ 21881 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. കിഫ്ബി രജത ജൂബിലി ആഘോഷം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

രാഷ്ട്രീയ വേർതിരിവില്ലാതെ കിഫ്ബി പണം സർക്കാർ ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവ കേരള നിർമ്മിതിയുടെ പ്രധാന പങ്കാളിയായി കിഫ്ബിയെ കൊണ്ട് പോകുമെന്നും മുഖ്യമന്ത്രി

ഭാവിയില്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാനം മുന്‍നിറുത്തി പുറത്തുനിന്നുള്ള ധന സമാഹരണത്തിലൂടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് കിഫ്ബി ലക്ഷ്യമിട്ടത്. മലർപൊടികാരൻറെ സ്വപ്നം എന്ന് പറഞ്ഞ് ആക്ഷേപിച്ചവർക്ക് മുന്നിൽ കിഫ്ബി അഭിമാന പദ്ധതിയായി മാറിയെന്ന് ധനമന്ത്രി KN ബാലഗോപാൽ

ചടങ്ങിൽ കിഫ്ബി സി. ഇ. ഒ KM എബ്രഹാം നവ കേരള ദർശനവും കിഫ്ബിയും എന്ന വിഷയത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിസന്ധിഘട്ടത്തിൽ ഊർജ്ജം നൽകിയത് മുഖ്യമന്ത്രിയെന്ന് KM എബ്രഹാം പറഞ്ഞു.

കിഫ്ബി വഴി ഇനി വന്‍ പദ്ധതികളാണ് വരാനിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ വികസനത്തിന് പ്രത്യേക കമ്പനി, 14,600 കോടിയുടെ മൂന്ന് വ്യവസായ പാര്‍ക്കുകള്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 227 കോടിയുടെ പദ്ധതികള്‍. 1900 കോടിയുടെ എസി റോഡ് വികസനം. 2135 കോടിയുടെ വയനാട് ഇരട്ടത്തുരങ്കം എന്നിവയാണ് ഭാവിയിലെ വമ്പൻ പദ്ധതികൾ

തലസ്ഥാനത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം.തലസ്ഥാനത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.സ്കൂൾ വാൻ ഡ്രൈവർ പിടിയിൽ.പിടിയിലായത് ചാക്ക സ്വദേശി വേലപ്പൻ(65)പേട്ട പോലീസ് ആണ് പ്രതിയെ പിടികൂടിയത്. മാസങ്ങളോളമായി ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറി.പലതവണ പറഞ്ഞു വിലക്കിയിട്ടും ലൈംഗിക ചൂഷണം തുടർന്നു. നിവർത്തികെട്ട് അധ്യാപികയോട് വിവരം അറിയിക്കുകയായിരുന്നു

ബിലാസ്പൂര്‍ ട്രയിന്‍ അപകടം, റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു

ബിലാസ്പൂര്‍.ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ നടന്ന ട്രയിന്‍ അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ അഞ്ച് പേർ മരിച്ചു,നിരവധി പേർക്ക് പരിക്ക്.

ബിലാസ്പൂർ സ്റ്റേഷന് സമീപം വൈകീട്ട് 4 മണിയോടെയാണ് അപകടം.കോർബ യിൽ നിന്നും ബിലാസ് പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു.ആരുടെയും റെയിൽവേ പോലീസിന്റെയും നേതൃത്വത്തിലാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.

തകർന്ന ബോഗികളുടെ അവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന പരിശോധന തുടരുകയാണ്.റെയിൽവേയുടെ പ്രത്യേക രക്ഷാ സംഘത്തെ സ്ഥലത്തേക്ക് അയച്ചു. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും, നിസാര പരിക്കേറ്റ യാത്രക്കാർക്ക് 1 ലക്ഷം രൂപയും റയിൽവേ സഹായധനം പ്രഖ്യാപിച്ചു.യാത്ര ക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.

നാലാം ക്ലാസ് വിദ്യാർത്ഥി ഉപയോഗശൂന്യമായ കിണറ്റിൽ വീണു മരിച്ചു

കൊട്ടാരക്കര.നാലാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു. തേവലപ്പുറം കരുവായത്താണ് സംഭവം.ലിജി – ലക്ഷ്മിരാജ് ദമ്പതികളുടെ മകൻ നിരഞ്ജൻ (11)ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു.മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ