Home Blog Page 654

ബിഹാർ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്നവസാനിക്കും

പട്ന: ബിഹാർ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകീട്ട് അഞ്ച് മണിയോടെ ഘട്ടം ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരശ്ശീല വീഴും. ചൊവ്വാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിൽ 122 മണ്ഡലങ്ങളിലാണ് ജനവിധി.

സീമാഞ്ചൽ, മഗധ്, ഷഹാബാദ്, ചമ്പാരൻ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാന ശ്രമത്തിലാണ് പാർട്ടികൾ.

എൻഡിഎയും ഇന്ത്യ സഖ്യവും അവസാനഘട്ട പ്രചാരണത്തിനായി പ്രമുഖ നേതാക്കളെയാണ് രംഗത്തിറക്കാൻ ഒരുങ്ങുന്നത്. എൻഡിഎ റാലികളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ഇന്ന് പ്രചാരണത്തിനായി എത്തും. ഈ മാസം 14നു ഫലമറിയാം.

ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി ഗവ.എല്‍പിഎസില്‍ അധ്യാപക ഒഴിവ്

കുന്നത്തൂര്‍. ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി ഗവ.എല്‍പിഎസില്‍ ബിഎല്‍ഒ ഡ്യൂട്ടിയിലുള്ള അധ്യാപികയുടെ താല്‍ക്കാലിക ഒഴിവുണ്ട്. തിങ്കളാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഉദ്യോഗാര്‍ഥികള്‍ എത്തണം

മെത്താഫിറ്റമിൻ വിഴുങ്ങി, യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്.മെത്താഫിറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി തലയാട് സ്വദേശി റഫ്സിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുന്നതിനിടെ യുവാവ് മയക്കുമരുന്ന് വിഴുങ്ങുകയായിരുന്നു. 0.20 ഗ്രാം മെത്താഫിറ്റമിൻ ആണ് റഫ്സിൻ വിഴുങ്ങിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ0.544 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു.

അട്ടപ്പാടിയിൽ പണി തീരാത്ത വീട് വീണു തകർന്ന് മരിച്ച സഹോദരങ്ങളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും

പാലക്കാട്. അട്ടപ്പാടിയിൽ പണി തീരാത്ത വീട് വീണു തകർന്ന് മരിച്ച സഹോദരങ്ങളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. അഗളി ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. കരുവാര ഊരിൽ വെചാകും സംസ്കാരം. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിർമാണം പാതി നിലച്ച വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന ആദിയുടേയും അജ്നേഷിന്റെയും ബന്ധുവായ അഭിനയയുടെയും ശരീരത്തിലേക്ക് കോൺഗ്രീറ്റ് ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് സഹോദരങ്ങൾ മരണപ്പെട്ടിരുന്നു. 6 വയസുകാരി അഭിനയ കോട്ടതറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്..

സർക്കാർ ഭൂമി നിയമവിരുദ്ധമായി മകൻറെ കമ്പനി വാങ്ങിയ സംഭവത്തിൽ ഇടപാട് റദ്ദാക്കി തലയൂരാൻ അജിത്ത് പവാറിന്‍റെ നീക്കം

മുംബൈ . സർക്കാർ ഭൂമി നിയമവിരുദ്ധമായി മകൻറെ കമ്പനി വാങ്ങിയ സംഭവത്തിൽ ഇടപാട് റദ്ദാക്കി വിവാദത്തിൽ നിന്ന് തലയൂരാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിൻ്റെ നീക്കം.

സർക്കാർ ഭൂമിയാണെന്ന് മകന് അറിയില്ലായിരുന്നുവെന്നും ഇടപാട് റദ്ദാക്കി എന്നും അജിത്ത് പവാർ മാധ്യമങ്ങളോട് പറഞ്ഞു. 1800 കോടി മൂല്യമുള്ള ഭൂമിയാണ് 300 കോടിക്ക് പാർഥ് പവാറിന്റെ കമ്പനി സ്വന്തമാക്കിയത്. 21 കോടി രൂപയെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ട സ്ഥാനത്ത് ഒരു രൂപ പോലും നൽകിയതുമില്ല. കമ്പനിയിൽ 90% ഓഹരിയും പാർഥ് പവാറിന്റെ പേരിലാണെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. സഹ ഉടമകൾ അടക്കമുള്ളവർക്കെതിരെയാണ് പോലീസ് കേസ്. ദളിത് വിഭാഗത്തിനായി സംവരണം ചെയ്തു വെച്ച ഭൂമിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അജിത് പവറിന്റെ രാജിയാവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.

ടൈൽസിലെ കറ കളയാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ

വീട് നിർമാണം നടക്കുമ്പോൾ പലരും വീടിന്റെ തറ മനോഹരമാക്കാനുള്ള ടൈലുകളും ഗ്രാനൈറ്റുകളുമൊക്കെ തിരഞ്ഞെടുത്താണ് സ്വപ്ന ഭവനം പൂർത്തിയാക്കുക. എന്നാല്‍ പിന്നീട് സ്വപ്‌ന വീടിന്റെ തറ പലര്‍ക്കും മുന്നില്‍ തലവേദനയാകുന്നു പതിവ് കാഴ്ചയാണ്. തറകളിലെ കറകള്‍ തന്നെയാണ് കാരണം. തറയിലെ കറകള്‍ കളയാനുള്ള ശ്രമങ്ങള്‍ മറ്റൊരു കറയായി അവശേഷിച്ച അനുഭവങ്ങളും പലരുടെയും അനുഭവത്തില്‍ ഉണ്ടാകാം. എന്നാല്‍ വളരെ എളുപ്പവഴിയിലൂടെ തറകളിലെ കറകളയാന്‍  കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. തറയിലെ കറ കളയാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

കാപ്പി, ചായ കറ

കാപ്പി, ചായ, ജ്യൂസ് എന്നിവയുടെ കറ കളയാൻ അൽപം പ്രയാസമാണ്. സോപ്പ് പൊടി, ചൂടുവെള്ളം, എന്നിവ ഉപയോഗിച്ച് കഴുകിയാൽ ഇത്തരം കറകൾ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. കഴുകിയതിന് ശേഷം ഹൈഡ്രജൻ പെറോക്സൈഡർ, നേർപ്പിച്ച ബ്ലീച്ചിങ് പൗഡർ എന്നിവ ഉപയോഗിച്ച് തുടയ്ക്കാം.

മഷി കറ

തറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഷി കറ കളയാൻ അത്ര എളുപ്പമല്ല. അതിനാൽ ഒരു തുണിയിൽ അൽപം ബ്ലീച്ചിങ് പൗഡർ എടുത്ത് മഷിയായ ഭാഗത്ത് തുടയ്ക്കുക. കറ പോകുന്നത് വരെ തുടയ്ക്കണം. ഇങ്ങനെ ചെയ്‌താൽ കറ നീക്കം ചെയ്യാൻ സാധിക്കും.

എണ്ണക്കറകൾ

എണ്ണക്കറകൾ കളയാൻ അൽപം ബുദ്ധിമുട്ടാണെന്ന് നമുക്കറിയാം. എന്നാൽ ബേക്കിംഗ് സോഡ, ഹൈഡ്രജൻ പെറോക്സൈഡ്, സോപ്പ് ലായനി എന്നിവ ചേർത്ത് മിക്‌സാക്കുക. ഈ മിശ്രിതം ഉപയോഗിച്ച് എണ്ണക്കറകൾ വളരെ എളുപ്പം നീക്കം ചെയ്യാവുന്നതാണ്.

നെയിൽ പോളിഷ്

തറയിൽ നെയിൽ പോളിഷ് വീണാൽ വളരെ ഈസിയായി നീക്കം ചെയ്യാവുന്നതാണ്. അതിനായി കുറച്ച് കോട്ടനിലേക്ക് നെയിൽ പോളിഷ് റിമൂവർ ഒഴിച്ച് തുടയ്ക്കുക. ഹൈഡ്രജന്‍ പെറോക്‌സൈഡ്, നേര്‍പ്പിച്ച ബ്ലീച്ച് പൗഡർ എന്നിവ ഉപയോഗിച്ചും ഇത്തരം കറകൾ നീക്കം ചെയ്യാവുന്നതാണ്.

ഗ്രീസ്

ഗ്രീസോ ഇതുപോലുള്ള മറ്റേതെങ്കിലും വസ്‌തുക്കളോ തറയില്‍ വീണാല്‍ സോഡയും വെള്ളവും സമാസം മിക്‌സ് ചെയ്‌ത് ഒരു തുണി ഉപയോഗിച്ച് തുടച്ചു കളയാവുന്നതാണ്. ഫ്ലോര്‍ ക്ലീനർ ഉപയോഗിച്ചും ഇത്തരം കറകൾ കളയാം.

ഡയറക്ട് റിക്രൂട്ട്‌മെന്റുമായി BSNL; സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളില്‍ 120 ഒഴിവുകള്‍

ന്യൂഡല്‍ഹി: ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ (ഡിആര്‍) 120 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍).95 (താത്ക്കാലികം) സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി (ഡിആര്‍) ടെലികോം സ്ട്രീം തസ്തികകളിലേക്കും 25 (താത്ക്കാലികം) സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി (ഡിആര്‍) ഫിനാന്‍സ് സ്ട്രീം തസ്തികകളിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

ഡയറക്ട് റിക്രൂട്ട്‌മെന്റിനായി ഇന്ത്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം ബാധകമായിരിക്കും.

ശമ്പളം
ശമ്പള സ്‌കെയില്‍ 24,900 രൂപ മുതല്‍ 50,500 രൂപ വരെയായിരിക്കും. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 30 വയസ്സുമാണ്.

എഴുത്തു പരീക്ഷയിലൂടെയായിരിക്കും (കമ്പ്യൂട്ടര്‍ അധിഷ്ഠിത-മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റ്) നിയമന പ്രക്രിയ നടക്കുക.

യോഗ്യത
താഴെ പറയുന്ന ഏതെങ്കിലും വിഷയങ്ങളില്‍ റെഗുലര്‍ ഫുള്‍-ടൈം അടിസ്ഥാനത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ബാച്ചിലര്‍ ഓഫ് എന്‍ജിനിയറിങ്/ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ തത്തുല്യമായ എന്‍ജിനിയറിങ് ബിരുദം.

  1. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ്
  2. ഇലക്ട്രോണിക്‌സ്
  3. കമ്പ്യൂട്ടര്‍ സയന്‍സ്
  4. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
  5. ഇലക്ട്രിക്കല്‍
  6. ഇന്‍സ്ട്രുമെന്റേഷന്‍ അല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ ഏതെങ്കിലും കോര്‍ ആയിട്ടുള്ളതും മറ്റ് അനുബന്ധ ബ്രാഞ്ചുകളുമായി സംയോജിപ്പിച്ചതുമായ കോഴ്‌സുകള്‍.

ഫിനാന്‍സ് വിഭാഗത്തിനുള്ള യോഗ്യതാ മാനദണ്ഡം
ഉദ്യോഗാര്‍ത്ഥിക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി യോഗ്യതകള്‍ ഉണ്ടായിരിക്കണം.

‘അപേക്ഷാ ഷെഡ്യൂള്‍, പരീക്ഷാ രീതി, പരീക്ഷാ ഫീസ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക്, പരീക്ഷാ തീയതി തുടങ്ങിയവ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഡയറക്ട് റിക്രൂട്ട്‌മെന്റുമായി BSNL; സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളില്‍ 120 ഒഴിവുകള്‍

ന്യൂഡല്‍ഹി: ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ (ഡിആര്‍) 120 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍).

95 (താത്ക്കാലികം) സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി (ഡിആര്‍) ടെലികോം സ്ട്രീം തസ്തികകളിലേക്കും 25 (താത്ക്കാലികം) സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനി (ഡിആര്‍) ഫിനാന്‍സ് സ്ട്രീം തസ്തികകളിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

ഡയറക്ട് റിക്രൂട്ട്‌മെന്റിനായി ഇന്ത്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം ബാധകമായിരിക്കും.

ശമ്പളം
ശമ്പള സ്‌കെയില്‍ 24,900 രൂപ മുതല്‍ 50,500 രൂപ വരെയായിരിക്കും. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 30 വയസ്സുമാണ്.

എഴുത്തു പരീക്ഷയിലൂടെയായിരിക്കും (കമ്പ്യൂട്ടര്‍ അധിഷ്ഠിത-മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റ്) നിയമന പ്രക്രിയ നടക്കുക.

യോഗ്യത
താഴെ പറയുന്ന ഏതെങ്കിലും വിഷയങ്ങളില്‍ റെഗുലര്‍ ഫുള്‍-ടൈം അടിസ്ഥാനത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നേടിയ ബാച്ചിലര്‍ ഓഫ് എന്‍ജിനിയറിങ്/ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ തത്തുല്യമായ എന്‍ജിനിയറിങ് ബിരുദം.

  1. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ്
  2. ഇലക്ട്രോണിക്‌സ്
  3. കമ്പ്യൂട്ടര്‍ സയന്‍സ്
  4. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
  5. ഇലക്ട്രിക്കല്‍
  6. ഇന്‍സ്ട്രുമെന്റേഷന്‍ അല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ ഏതെങ്കിലും കോര്‍ ആയിട്ടുള്ളതും മറ്റ് അനുബന്ധ ബ്രാഞ്ചുകളുമായി സംയോജിപ്പിച്ചതുമായ കോഴ്‌സുകള്‍.

ഫിനാന്‍സ് വിഭാഗത്തിനുള്ള യോഗ്യതാ മാനദണ്ഡം
ഉദ്യോഗാര്‍ത്ഥിക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി യോഗ്യതകള്‍ ഉണ്ടായിരിക്കണം.

‘അപേക്ഷാ ഷെഡ്യൂള്‍, പരീക്ഷാ രീതി, പരീക്ഷാ ഫീസ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക്, പരീക്ഷാ തീയതി തുടങ്ങിയവ ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് മിശാൽ (19 ) ആണ് മരിച്ചത്.
ദുബൈയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മിശാലിനെ ഉടൻ ദുബൈ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിൽ സന്ദർശക വിസയിൽ എത്തിയതായിരുന്നു.

പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്

മൂന്ന് നേരവും മുടക്കമില്ലാതെ ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയില്ല. പോഷകങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളു. പ്രതിരോധ ശേഷി കൂട്ടാൻ നിങ്ങൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ ഇതാണ്.

1.സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. ഇത് അണുബാധകൾക്കെതിരെ പോരാടാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

  1. ക്യാപ്‌സിക്കം
    വിറ്റാമിൻ സി ധാരാളം ക്യാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ബീറ്റ കരോട്ടീൻ ഉണ്ട്. ഇത് ചർമ്മാരോഗ്യവും കണ്ണുകളുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  2. ഇഞ്ചി

ഇഞ്ചിയിൽ ശക്തമായ ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ട വേദന പോലുള്ള രോഗങ്ങളെ തടയുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  1. വെളുത്തുള്ളി

വെളുത്തുള്ളിക്ക് പ്രതിരോധ ശേഷി കൂട്ടാൻ സാധിക്കും. കാരണം ഇതിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് പനി, മറ്റ് അണുബാധകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

  1. ചീര

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ബീറ്റ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇതിന് അണുബാധകൾക്കെതിരെ പോരാടാൻ സാധിക്കും.

  1. ബദാം

ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. അതേസമയം അമിതമായി ബദാം കഴിക്കരുത്. ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതി,ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന്

തിരുവനന്തപുരം. മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതി. ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നൽകിയെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.രേഖകൾ സഹിതം ഡോക്ടർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം.

ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂർ കഴിഞ്ഞാണ് രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതെന്ന്
രേഖകൾ. ചികിത്സാ കാര്യങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.വേണു ഓഡിയോ സന്ദേശം അയക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് അന്വേഷിക്കും. വേണുവിൻ്റെ കൂട്ടിരിപ്പുകാരിൽ നിന്ന് കൂടി വിവരം തേടും.

കൂടുതൽ അന്വേഷണം വേണമോ എന്നുള്ള കാര്യം ഡി എം ഇ യുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണസംഘം റിപ്പോർട്ട് നാളെ DME ക്ക് സമർപ്പിക്കും.