Home Blog Page 2754

ഇന്നലെ കണ്ടത് ഗതാഗതകുരുക്കിന്റെ ഭയാനകമായ വെര്‍ഷന്‍….

ഹൈദരാബാദില്‍ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയില്‍ വാഹന ഗതാഗതം താറുമാറായി. പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സവും നേരിട്ടു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴവര്‍ഷവും ഉണ്ടായി. അപ്രതീക്ഷിതമായി പെയ്ത മഴ കൊടുംചൂടില്‍ ആശ്വാസം നല്‍കിയെങ്കിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.
ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് നാല് വയസ്സുള്ള കുട്ടിയടക്കം ഏഴ് പേര്‍ മരിച്ചു. ഒഡിഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
ഒരു മണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴയില്‍ ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ നീക്കം ചെയ്തിന് ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടാന്‍ കഴിഞ്ഞത്. സെന്‍ട്രല്‍ ഹൈദരാബാദ്, സെക്കന്തരാബാദ്, മദാപൂര്‍, ഗച്ചിബൗളി എന്നിവിടങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്ലസ്റ്ററുകളിലും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് കണ്ടു.

ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യത; ജാഗ്രത നിര്‍ദ്ദേശം


കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗത സെക്കന്‍ഡില്‍ 15 സെ.മീ.നും 45 സെ.മീ.നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

മാര്‍ഗനിര്‍ദേശം:

  1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു…. 99.69% വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു
71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത് (99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം ഏപ്ലസ് നേടിയിട്ടുള്ളത്. വൈകിട്ട് നാല് മണി മുതല്‍ ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാവും. www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും റിസൾട്ടുകൾ ലഭിച്ചു തുടങ്ങും.

ചിന്നക്കനാൽ ഭൂമി കയ്യേറ്റ കേസ്; മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ് ഐ ആർ

ഇടുക്കി:
ചിന്നക്കനാൽ ഭൂമി കയ്യേറ്റ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് എഫ്‌ഐആർ. കേസിൽ ആകെയുള്ള 21 പ്രതികളിൽ 16ാം പ്രതിയാണ് മാത്യു കുഴൽനാടൻ. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു ഭൂമി വാങ്ങിയെന്നാണ് എഫ്‌ഐആർ
ഇടുക്കി വിജിലൻസ് യൂണിറ്റാണ് ഇന്നലെ വൈകിട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇത് സമർപ്പിക്കും. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിലെ ഒന്നാം പ്രതി. ആധാരത്തിൽ വില കുറച്ച് കാണിച്ച് ഭൂമി രജിസ്‌ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് ഭൂമി ഇടപാട് സംബന്ധിച്ച വിവരം പുറത്തുവരുന്നത്

2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കർ 23 സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴൽനാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരിൽ വാങ്ങിയത്.

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ​ഗൾഫിലെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കി.

റിയാദ്: എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം ഗൾഫിലെ യാത്രാക്കാരെയും പ്രതിസന്ധിയിലാക്കി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയത് യുഎഇ ഒമാൻ സൗദി ഉൾപ്പെടെയുളള സ്ഥലങ്ങളിൽ നിന്ന് യാത്രക്കെത്തിയ നൂറുകണക്കിനാളുകളെയാണ് വലച്ചത്.
വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് ​ഗൾഫിലെ വിമാനത്താവളങ്ങളിലെത്തിയാണ് സർവീസ് നടത്തേണ്ടത്. അതിനാൽ തന്നെ സമരം ​ഗൾഫിൽ നിന്നുളള വിമാനസർവീസുകളെയും യാത്രക്കാരെയും വലിയ തോതിലാണ് പ്രതിസന്ധിയിലാക്കിയത്. യുഎഇയിൽ നിന്ന് ഉച്ചവരെയുളള ഭൂരിഭാ​ഗം സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.. ദുബായിൽ നിന്ന് കോഴിക്കോട് .അമൃതസർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഉള്ള സർവീസുകളും ഷാർജ യിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും അബുദാബിയിൽ നിന്ന് കണ്ണൂർ തിരുവനതപുരം എന്നുവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയിട്ടുണ്ട്.യുഎഇയിൽ നിന്ന് 30 ഓളം എയ്ര‍് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഒരു ദിവസം സർവീസ് നടത്തേണ്ടത്. അതിനാൽ തന്നെ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കുന്നത് നൂറുകണക്കിനാളുകളെയാണ് ദുരിതത്തിലാക്കുക.വിസ കാലാവധികഴിഞ്ഞവരും അടിയന്തരസാഹചര്യത്തിൽ നാട്ടിലെത്തേണ്ടവുരുമുൾപ്പെടെയുളള ആളുകളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. പലരും വലിയ തുക ടിക്കറ്റിന് നൽകിയവരാണ് ഇവർക്കൊന്നും കൃത്യമായ വിശദീകരണം നൽകാൻ എയർലൈൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് യാത്രക്കാര‍്‍ പരാതിപ്പെട്ടു. ഒമാൻ, സൗദി ഉൾപ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളിലെ സർവീസുകളും മുടങ്ങിയിട്ടുണ്ട്.മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള സർവീസുകളാണ് GB റദ്ദാക്കിയത്.ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും ഹൈദരാബാദിലേക്കുമുളള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം:കെപിസിസി പ്രസിഡന്റായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ഓടെ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയാണ് ചുമതലയേറ്റെടുത്തത്. മുതിർന്ന നേതാവ് എകെ ആന്റണിയെ സന്ദർശിച്ച ശേഷമാണ് സുധാകരൻ ഇന്ദിരാഭവനിലേക്ക് എത്തിയത്

താത്കാലിക പ്രസിഡന്റ് എംഎം ഹസനിൽ നിന്നാണ് സുധാകരൻ ചുമതലയേറ്റെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലത്തേക്ക് മാറിയത്

വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷവും എംഎം ഹസൻ ചുമതല ഒഴിയാത്തത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിൽ കെ സുധാകരൻ ഹൈക്കമാൻഡിനെ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നാലെ ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ തിരികെ എത്തുന്നത്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

കൊച്ചി:
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. നാല് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ കുറവുണ്ടാകുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,000 രൂപയിലെത്തി

ഗ്രാമിന് 10 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6625 രൂപയാണ്. ശനിയാഴ്ച മുതൽ ഉയർന്ന സ്വർണവിലയിലാണ് ഇന്ന് നേരിയ ഇടിവ് പ്രകടമായത്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5 രൂപ വർധിച്ച് 5515 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്.

ചട്ടമ്പിസ്വാമികൾ ജ്ഞാനനവോത്‌ഥാനത്തിന്റെ മഹാഗുരു :കെ. സി. നാരായണൻ

പന്മന .വേദത്തെ ഇഴകീറി പരിശോധിച്ചുകൊണ്ട് ചട്ടമ്പിസ്വാമികൾ നടത്തിയ ചിന്താവിപ്ലവം വലിയ പഠനവിഷയമാക്കേണ്ടതുണ്ടെന്ന് പ്രമുഖനിരൂപകൻ കെ. സി. നാരായണൻ. ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദിയുടെ ഭാഗമായി പന്മന ആശ്രമത്തിൽ നടന്ന മഹാഗുരുസാഹിതിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോഴും വേദപഠനത്തിനു പല രീതിയിലുള്ള വിലക്കുകൾ നിലനിൽക്കുന്ന സന്ദർഭത്തിൽ നൂറു വർഷം മുമ്പ് ചട്ടമ്പിസ്വാമികൾ എഴുതിയ വേദാധികാരനിരൂപണം, ഏറ്റവും വലിയ വിപ്ലവം തന്നെയായിരുന്നു. അറിവ് മനുഷ്യാവകാശമാണ് എന്ന് മഹാഗുരു സ്ഥാപിച്ചത് വേദപ്രമാണങ്ങൾ കൊണ്ടു തന്നെയാണ്.പൗരോ ഹിത്യസമൂഹ ത്തിന്റെ സ്വകാര്യ സ്വത്തായിരുന്ന അറിവുകളെ ജനാധിപത്യമാനവികതയുടെ ഭാഗമാക്കി മാറ്റുകയാണ് സ്വാമികൾ ചെയ്തത് സ്വാമിയുടെ രചനകൾ പലതും പഠിക്കപ്പെടാതിരിക്കുന്നത് അതിന്റെ ആഴവും പരപ്പും കൊണ്ടാണ്. അക്കാഡമിക് രംഗം സ്വാമിയുടെ സംഭാവനകളെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും കെ. സി. നാരായണൻ ഓർമിപ്പിച്ചു.

കരുനാഗപ്പള്ളി കൊട്ടിക്കലാശ സംഘര്‍ഷം,എട്ട് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കരുനാഗപ്പള്ളി :പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന
കൊട്ടികലാശത്തിൽ സി.പി.എം നടത്തിയ സംഘർഷത്തിനിടയിൽ പരി
ക്കേറ്റ സി. ആർ. മഹേഷ് എം.എൽ എ ഉൾപ്പെടെ ഉള്ള യു.ഡി എഫ് പ്രവർത്തകർക്കെതിരെ എടുത്ത കേസിൽ എട്ട് പ്രവർത്തകരെ
പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഷഹനാസ്, ആർ.എസ് കിരൺ, വിപിൻ രാജ് , വരുൺ ആലപ്പാട്, രഞ്ജിത്ത്, സഫിലസ്, കിഷോർ,
പ്രസന്നൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏഴ് പ്രവർത്തകരെ റിമാൻ്റ് ചെയ്തു.
ചികിൽത്സയിൽ കഴിഞ്ഞ പ്രസന്നനെ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടു.
അഡ്വ: ബി.ബിനു യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് വേണ്ടി
കോടതിയിൽ ഹാജരായി.
പോലീസ് സിപിഎം ആജ്ഞാനുസരണം വാദിയെ പ്രതിയാക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും സി ആർ മഹേഷ് എംഎൽഎ ഉൾപ്പെടെ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കേൽക്കുകയും യുഡിഎഫിന്റെ പ്രചരണ വാഹനങ്ങൾ തല്ലിത്തകർത്ത് ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തുകയും ചെയ്തത് സി.പി.എമ്മും പോലിസും നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ ൻമാരായ അഡ്വ: കെ. എ. ജവാദും
ബി.എസ് വിനോദും പ്രസ്താവനയിൽ അറിയിച്ചു

സിദ്ധാർത്ഥൻ ജെ എസ് ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് സിബിഐ, പുറത്തുവരുന്നത് മൃഗീയ വിചാരണ

കോഴിക്കോട്. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം.സിദ്ധാർത്ഥൻ ജെ എസ് ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് സിബിഐ കുറ്റപത്രം.പൊതു വിചാരണയ്ക്ക് വിധേയനായി. മണിക്കൂറുകളോളം വൈദ്യസഹായം നിഷേധിക്കപ്പെട്ടു.മരണം അന്വേഷിക്കുന്ന സിബിഐയുടെ അന്തിമ റിപ്പോർട്ടിലാണ് പരാമര്‍ശം
വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്യുന്നതിനിടെ പ്രതികൾ സിദ്ധാർത്ഥന്റെ അടിവസ്ത്രം അഴിച്ചുമാറ്റി

ബെൽറ്റും കേബിളും ഉപയോഗിച്ച് സിദ്ധാർത്ഥനെ തുടർച്ചയായി മർദിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തു.ഭാഗികമായി നഗ്നനായ സിദ്ധാർത്ഥൻ ഹോസ്റ്റൽ അന്തേവാസികളുടെ മുമ്പാകെ കുറ്റം സമ്മതിക്കാൻ നിർബന്ധിതനായി
ഫെബ്രുവരി 16 ന് രാത്രി 9.30 ന് ആരംഭിച്ച ആക്രമണം, അപമാനിക്കൽ, ഉപദ്രവിക്കൽ എന്നിവ ഫെബ്രുവരി 17 ന് പുലർച്ചെ 1 മണി വരെ നീണ്ടു
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സിബിഐ വിദഗ്ദ്ധ അഭിപ്രായം തേടി

പോസ്റ്റ്‌മോർട്ടം സമയത്ത് എടുത്ത ഫോട്ടോകള്‍, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോറൻസിക് ഡോക്ടറുടെ വിശദമായ കുറിപ്പുകള്‍ എന്നിവ ഡൽഹി എയിംസിലേക്ക് അയച്ചു.മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിനും വിദഗ്ധാഭിപ്രായം നൽകുന്നതിനുമായാണ് നടപടി