25.8 C
Kollam
Thursday 18th December, 2025 | 11:07:54 AM
Home Blog Page 2521

കപ്പ് അടിച്ച് ടീം ഇന്ത്യ…. ട്രോളിടങ്ങളിൽ ആഘോഷം… ആവേശം

ഇന്ത്യ – സൗത്ത് ആഫ്രിക്ക ഫൈനൽ മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയ ട്രോൾ ഇടങ്ങളും സജീവമാണ്. രോഹിത്തും കൂട്ടരും കപ്പടിച്ചത്തിന്റെ ആവേശത്തില്‍ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. അവരുടെ ആഹ്ലാദവും ആവേശവും ട്രോളുകളിലൂടെ അവർ കൊണ്ടാടുകയാണ്. വിരാട് കോഹ്ലി, രോഹിത്, സൂര്യ കുമാർ യാദവ് എന്നിവരുടെ എല്ലാം പ്രകടനങ്ങളെ അവർ ആഘോഷമാക്കുന്നു. കാണാം ചില രസകരമായ ക്രിക്കറ്റ് ട്രോളുകള്‍….
 

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്. കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ശ്രീ​ജി​ത്തി​നെ വ​യ​നാ​ട്ടി​ലേ​ക്ക് സ്ഥ​ലം​ മാ​റ്റി. ടിപി വധക്കേസിൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ ടി.​കെ.​ര​ജീ​ഷ്, അ​ണ്ണ​ൻ സി​ജി​ത്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണ് വി​വാ​ദ​മാ​യ​ത്.
20 വ​ർ​ഷം വ​രെ ഈ ​പ്ര​തി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി വി​ധി നി​ല​നി​ൽ​ക്കെ​യാ​യി​രു​ന്നു സ​ർ​ക്കാ​ർ നീ​ക്കം. പ്ര​തി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.

സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം , വെള്ളാപ്പള്ളി ജി സുധാകരൻ ചർച്ചയിൽ

ആലപ്പുഴ . സി പി എം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം . മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനം

ധന മന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കെതിരെയാണ് വിമർശനം
.പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല

ഹരിപ്പാടും കായംകുളത്തും പാർട്ടി മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയതയെന്നും വിലയിരുത്തൽ

ജില്ലാ സെക്രട്ടേറിയറ്റിനും സെക്രട്ടറിക്കും വിമർശനം
.കായംകുളത്തെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. സെക്രട്ടറിയുടെ ഇടപെടൽ പരാജയമെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ ആരോപിച്ചു.കുട്ടനാട്ടിലെ വിഷയം പരിഹരിക്കൻ ജില്ലാ സെക്രട്ടറി ആർ. നാസർ ഇടപെട്ടില്ല

ജില്ലാ സെക്രട്ടേറിയറ്റ് ഇല്ലെന്നും സെക്രട്ടേറിയറ്റിന് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ശിവദാസൻ വെളിവാക്കി

വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് തുറന്നടിച്ചു.വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർഥിക്കെതിരെ പറഞ്ഞു .തിരഞ്ഞെടുപ്പ് സമയത്ത് ആദ്യം കണ്ടപ്പോൾ സഹായിക്കാമെന്ന് പറഞ്ഞു

പിന്നീട് ഈഡി യെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് പറഞ്ഞു.വെള്ളാപ്പള്ളിയെ പിന്തുണച്ചും വിമർശിച്ചും കമ്മറ്റി അംഗങ്ങൾ

വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ജില്ലാ കമ്മിറ്റി അംഗം ടികെ.ദേവകുമാർ 


ജി സുധാകരന്റെ മോദി പ്രശംസയിൽ വിമർശനം.ജി സുധാകരന്റെ പേര് പറയാതെയാണ് വിമർശനം.അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമർശനമുന്നയിച്ചത്

ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട്  കാര്യമില്ല

മുതിർന്ന നേതാക്കൾക്ക്  വാക്കുകൾ പിഴച്ചുകൂടാ

മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം കൊടുക്കരുത്

സംസ്ഥാന കമ്മിറ്റി പരിശോധിക്കണമെന്നും ഓമനക്കുട്ടൻ

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോ​ഗം ഇന്ന്.. ഇടവേള ബാബുവിന്പകരക്കാരായി ആര്?

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോ​ഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനായി മൂന്നാം തവണയും മോഹൻലാൽ തന്നെ തുടരും. എന്നാൽ ജനറൽ സെക്രട്ടറി പദവി ഇടവേള ബാബു ഒഴിഞ്ഞ സാഹചര്യത്തിൽ
പകരക്കാരായി ഈ സ്ഥാനത്തേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. നടന്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സര രംഗത്തുള്ളത്.

ടിപി കേസ് വിവാദം,പോലീസുകാർക്കെതിരെ നടപടി

കണ്ണൂർ. ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്.
പ്രതികളുടെ പട്ടിക ചോർന്ന സംഭവം .
പോലീസുകാർക്കെതിരെ നടപടി,
.കെ കെ രമയുടെ മൊഴിയെടുത്ത എഎസ് ഐയെ സ്ഥലംമാറ്റി

.കൊളവല്ലൂർ സ്റ്റേഷനിലെ എ എസ് ഐ ശ്രീജിത്തിനെ സ്ഥലംമാറ്റിയത് വയനാട്ടിലേക്ക്.
ട്രൗസർ മനോജിന്റെ ശിക്ഷാ ഇളവിൽ അഭിപ്രായം തേടിയായിരുന്നു മൊഴി

പാനൂർ , ചൊക്ലി സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു. സിപിഓമാരായ പ്രവീൺ, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്

ഇവരിൽ നിന്നാണ് പട്ടിക ചോർന്നതെന്ന് പ്രാഥമിക നിഗമനം

തിരൂരിലെ അസ്വാഭാവിക മരണം, കൊലപാതകം

മലപ്പുറം. തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം

കൊലപാതകം എന്ന് തെളിഞ്ഞു;ഒരാൾ അറസ്റ്റിൽ

താനൂർ സ്വദേശി അരയന്റെ പുരക്കൽ ആബിദ് ആണ് അറസ്റ്റിലായത്

ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി(45)യെ തിരൂരിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്

ആബിദും ഹംസയും തമ്മിൽ  വാക്ക് തർക്കം ഉണ്ടായിരുന്നു

തർക്കത്തിനിടെ ആബിദ് ഹംസയെ മർദിച്ചു ,  മർദനത്തിൽ ആന്തരിക  രക്തസ്രവം ഉണ്ടായതിനെ  തുടർന്നാണ് മരണം സംഭവിച്ചത്  എന്ന് പൊലീസ്

തിരുവല്ല സിപിഎമ്മിൽ കയ്യാങ്കളി,സജിമോനെ ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറക്കിവിട്ടു

തിരുവല്ല. സിപിഐഎമ്മിൽ കയ്യാങ്കളി

പീഡനക്കേസ് പ്രതിയായ സിപിഐഎം നേതാവിനെ തിരിച്ചെടുത്ത തീരുമാനംലോക്കൽ കമ്മിറ്റിയിൽ  റിപ്പോർട്ട് ചെയ്യാനായില്ല

വിവാദ നേതാവ് സി സി സജിമോനെ ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറക്കിവിട്ടു


കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ കണ്ട്രോൾ കമ്മീഷനാണ് തിരിച്ചെടുത്തത്

യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്


വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസും സജിമോന്റെ പേരിലുണ്ട്

സജിമോനെതിരെ തിരുവല്ല നഗരത്തിൽ വ്യാപക പോസ്റ്ററുകൾ

ടി 20 കരിയർ അവസാനിപ്പിച്ച് രോഹിതും

ലോകകപ്പ്‌ വിജയത്തിന് പിന്നാലെ ടി20 കരിയര്‍ അവസാനിപ്പിച്ച് രോഹിത് ശർമയും. കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച സമയമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനത്തിലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് രോഹിത് വിടപറയുന്നത്. 159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക. നേരത്തെ വിരാട് കോഹ്ലിയും ടി 20യിൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു

അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇന്നും നാളെയും തെക്ക് -പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്ക് -കിഴക്കൻ അറബിക്കടൽ, മധ്യ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത പ്രവചിച്ചിട്ടുണ്ട്.

വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ട്വന്റി20 ലോകകപ്പ് കിരീടം ഉറപ്പിച്ചതിന് പിന്നാലെ ടി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഫൈനൽ മത്സരത്തിൽ രോഹിത് ശർമയുടേതുൾപ്പെടെ മൂന്നു മുൻനിര വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമായെങ്കിലും വിരാട് കോലി നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 59 പന്തുകൾ നേരിട്ട കോലി 76 റൺസെടുത്തു പുറത്തായി.