26.2 C
Kollam
Thursday 18th December, 2025 | 09:27:33 PM
Home Blog Page 2522

ഗർഭാശയ കാൻസർ ബാധിച്ച യുവതിയെ ഭർത്താവ് ലൈംഗിക പീഢനത്തിനിരയാക്കി;ചികിത്സയിലിരിക്കെ യുവതി മരിച്ചു

പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ ഭർത്താവ് ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.

ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഇവരുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
ലൈംഗികബന്ധത്തിന് വിസമ്മതിച്ച തന്നെ കട്ടിലിൽനിന്ന് താഴെയിട്ട് ഇയാൾ ചവിട്ടിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേ സമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

കിണറ്റില്‍ യുവതി മരിച്ച നിലയില്‍

വയനാട്. കിണറ്റിൽ വീണ് യുവതി മരിച്ചു. വയനാട് ഇടിയംവയൽ സ്വദേശി മീന 42 ആണ് മരിച്ചത്. രണ്ടുദിവസമായി ഇവരെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് നാരായണനുമായിമദ്യപിച് വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു . ഇന്ന് രാവിലെ വെള്ളമെടുക്കാൻ പോയ മീനയുടെ മകനാണ് കിണറ്റിൽ മൃതദ്ദേഹം കണ്ടത്. ഭർത്താവ് നാരായണൻ ഒളിവിലാണ്. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

PIC FILE

ഈ ലോട്ടറി വില്‍പനക്കാരനോട് ഏത് എച്ചില്‍ …ട്ടി യാണിത് ചെയ്തതെന്ന് അറിയാമോ

മലപ്പുറം .താനൂരിൽ ലോട്ടറി കച്ചവടക്കാരനോട് ക്രൂരത. ലോട്ടറി ടിക്കറ്റിലെ തീയതി തിരുത്തി 5000 രൂപ തട്ടിയെടുത്തു.കൈകാലുകൾക്ക് ബലക്കുറവും കാഴ്ചക്കുറവും നേരിടുന്ന താനൂർ മൂലക്കൽ സ്വദേശി വടക്കുംപുറത്ത് ദാസൻ ആണ് കബളിപ്പിക്കപ്പെട്ടത്

താനൂർ ശോഭപറമ്പിലെ ക്ഷേത്രത്തിന് സമീപമാണ് ദാസൻ വര്ഷങ്ങളായി ലോട്ടറി വിൽക്കുന്നത്.കഴിഞ്ഞ ദിവസം ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ഒരാൾ ലോട്ടറി ടിക്കറ്റ് നൽകി സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നൽകി.ദാസന്റെ പരിശോധനയിൽ 5000 രൂപ സമ്മാനം ഉള്ളതായി കണ്ടു.3500 രൂപയും ബാക്കി പൈസക്ക് 41 ലോട്ടറി ടിക്കറ്റും ദാസൻ നൽകി.

ദാസൻ ഏജൻസിയിൽ പണം കൈപ്പറ്റാനായി ചെന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.14 ആം തീയതിൽ നറുക്കെടുത്ത ലോട്ടറി ടിക്കറ്റ് ആണ് 21 ആം തീയതിയിലെതെന്ന് തെറ്റിദ്ധരിപ്പിച്ചു ദാസന് നൽകിയത്.

കൈകാലുകൾക്കും ബലക്കുറവും കാഴ്ചക്കുറവും ഉള്ള ആളാണ് ദാസൻ.ലോട്ടറി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം.ദാസൻ താനൂർ പൊലീസിൽ പരാതി നൽകി

വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ കൊല്ലം സ്വദേശികള്‍ മുങ്ങിമരിച്ചു

വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. ചാത്തന്നൂര്‍ ശീമാട്ടി സ്വദേശി അല്‍ അമീന്‍, കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് സ്വദേശി അന്‍വര്‍ എന്നിവരാണ് മരിച്ചത്. രണ്ടു മണിയോടെയായിരുന്നു സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ചാത്തന്നൂര്‍ കാരംകോട് കൊച്ചുവിള പള്ളിക്ക് സമീപം വലിയവീട്ടില്‍ നിസാറിന്റെയും സൂറത്തിന്റെയും മകന്‍ അല്‍ അമീന്‍ (24), അല്‍ അമീന്റെ സഹോദരി ഭര്‍ത്താവ് പള്ളിക്കല്‍ പ്ലാമൂട് വാവരഴികത്തുവീട്ടില്‍ പരേതനായ ബദറുദീന്റെയും റംലബീവിയുടെയും മകന്‍ അന്‍വര്‍ (34) എന്നിവരാണ് കാപ്പില്‍ പൊഴിക്ക് സമീപം തിരയില്‍പ്പെട്ട് മരണപ്പെട്ടത്.

ശത്രുക്കൾക്ക് കൊത്തി വലിക്കാൻ പ്രസ്ഥാനത്തെ ഇട്ടു കൊടുക്കരുത്,മനുതോമസിന് ഉപദേശവുമായി മുൻ ജില്ലാ സെക്രട്ടറി

കണ്ണൂര്‍. മനു തോമസിനെതിരെ അഡ്വ എൻ.വി. വൈശാഖൻ.മനു തോമസിനെതിരെ വിമർശനവുമായി അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി.അച്ചടക്കനടപടിയുടെ പേരിൽ പരസ്യമായി പാർട്ടിയെ വിമർശിക്കുന്നതും പ്രസ്ഥാനം തെറ്റാണെന്ന് ആവർത്തിക്കുന്നതുമല്ല പോയ കാലത്തെ വിപ്ലവ ജീവിതത്തോട് ചെയ്യാവുന്ന
നീതി നിർവ്വഹണം.

വ്യക്തി ജീവിതത്തിനേറ്റ കളങ്കത്തെക്കാൾ വലുതാണ് നൂറുകണക്കിനാളുകൾ ജീവത്യാഗം ചെയ്ത പ്രസ്ഥാനം. ശത്രുക്കൾക്ക് കൊത്തി വലിക്കാൻ പ്രസ്ഥാനത്തെ ഇട്ടു കൊടുക്കരുത്. ആകും പോലെ പാർട്ടിയുമായി സഹകരിച്ചാണ് മുന്നോട്ടുപോകേണ്ടതെന്നും വൈശാഖന്റെ ഉപദേശം

ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാതിയെ തുടർന്നാണ് വൈശാഖനെ ഡിവൈഎഫ്ഐയുടെ ചുമതലകളിൽ നിന്നും ഒഴിവാക്കിയത്. പിന്നീട് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വൈശാഖനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു

പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കേരളത്തില്‍ പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

‘പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് വാങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്‍ പാസാണ്. ആരെങ്കിലും തോറ്റുപോയാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ലകാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’- സജി ചെറിയാന്‍ പറഞ്ഞു

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തില്‍ നിന്ന് മാറിയതോടെ പശുവിനെയും പോത്തിനെയും കണ്ടാല്‍ കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായി. തുടങ്ങിയാല്‍ നിര്‍ത്താത്ത രണ്ടു സ്ഥാപനങ്ങള്‍ ആശുപത്രിയും മദ്യവില്‍പ്പനശാലയുമാണ്. അതു നാള്‍ക്കുനാള്‍ പുരോഗമിക്കുന്നു’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശാസ്താംകോട്ട യൂ ഐ ടി യിൽ കൗൺസിലിംഗ് കോഴ്സ് ആരംഭിച്ചു

ശാസ്താംകോട്ട. യൂ. ഐ. ടി യിൽ ആരംഭിച്ച കൗൺസിലിംഗ് കോഴ്സ്ന്റെ ഉദ്ഘാടനം കേരള സർവകലാശ്ശാല രജിസ്ട്രാർ ഡോക്ടർ കെ. എസ് അനിൽകുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ അശ്വതി ജെ. എസ് അധ്യക്ഷത വഹിച്ചു. ഡോക്ടർ ബിന്ദു കെ. കെ ആശംസപ്രസംഗം നടത്തി. അഡ്വ. സുധികുമാർ സ്വാഗതവും, മഹേഷ്‌ നന്ദിയും രേഖപെടുത്തി.

സിദ്ധിഖ് ‘അമ്മ’ജനറൽ സെക്രട്ടറി;ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡൻ്റ്മാർ

കൊച്ചി:
താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് നടൻ സിദ്ധിഖ്. 25 വർഷത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരാൾ എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ധിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേതക്ക് നടൻ ബാബു രാജും ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖിനെതിരെ കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിച്ചു. അനൂപ് ചന്ദ്രൻ, ബാബുരാജ് ജേക്കബ് എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചവർ. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരമൊഴിവായി.

ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ നടൻ ഉണ്ണി മുകുന്ദൻ മുമ്പ് തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി. നടൻ സിദ്ധിഖിന്റെ പിൻഗാമി ആയിട്ടാണ് ഉണ്ണി മുകുന്ദൻ ഈ സ്ഥാനത്തേക്ക് എത്തിയത്. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. 1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ നേതൃത്വ നിരയിലുള്ള ആളാണ് ഇടവേള ബാബു. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ അവരുടെ ഷൂട്ടിങ് തിരക്കുകൾ മൂലം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറൽ സെക്രട്ടറിയായത്.

റോഡില്‍ നാടന്‍ ബോംബ് പൊട്ടി… ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടി. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിലാണ് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു പൊട്ടിത്തെറിച്ചത്. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. പിന്നീട് സ്ഥലത്ത് നിന്ന് ഗുണ്ടും വെളുത്ത കല്ലിന്‍ കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ചാവക്കാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള ബോംബ് സക്വാഡ് സ്ഥലത്തെത്തി.

വിരമിക്കല്‍ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ

ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലി എന്നിവരോടൊപ്പം ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ. ബാര്‍ബഡോസില്‍ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇന്‍സ്റ്റയിലൂടെ അറിയിച്ചത്.
എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ടീമിലെത്തിയതിന് ശേഷം സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീം ഇന്ത്യയുടെ കരുത്തായി ജഡേജ മാറിയിരുന്നു. ടീം ഇന്ത്യക്ക് വേണ്ട 74 ടി 20 മത്സരങ്ങള്‍ കളിച്ച ജഡേജ 54 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 515 റണ്‍സും അടിച്ചുകൂട്ടി. നേരത്തെ, ലോകകപ്പ് വിജയത്തിന് ശേഷം ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും ടി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.