മലപ്പുറം. തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം
കൊലപാതകം എന്ന് തെളിഞ്ഞു;ഒരാൾ അറസ്റ്റിൽ
താനൂർ സ്വദേശി അരയന്റെ പുരക്കൽ ആബിദ് ആണ് അറസ്റ്റിലായത്
ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി(45)യെ തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ആബിദും ഹംസയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു
തർക്കത്തിനിടെ ആബിദ് ഹംസയെ മർദിച്ചു , മർദനത്തിൽ ആന്തരിക രക്തസ്രവം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത് എന്ന് പൊലീസ്
തിരൂരിലെ അസ്വാഭാവിക മരണം, കൊലപാതകം
തിരുവല്ല സിപിഎമ്മിൽ കയ്യാങ്കളി,സജിമോനെ ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറക്കിവിട്ടു
തിരുവല്ല. സിപിഐഎമ്മിൽ കയ്യാങ്കളി
പീഡനക്കേസ് പ്രതിയായ സിപിഐഎം നേതാവിനെ തിരിച്ചെടുത്ത തീരുമാനംലോക്കൽ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യാനായില്ല
വിവാദ നേതാവ് സി സി സജിമോനെ ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറക്കിവിട്ടു
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ കണ്ട്രോൾ കമ്മീഷനാണ് തിരിച്ചെടുത്തത്
യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്
വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസും സജിമോന്റെ പേരിലുണ്ട്
സജിമോനെതിരെ തിരുവല്ല നഗരത്തിൽ വ്യാപക പോസ്റ്ററുകൾ
ടി 20 കരിയർ അവസാനിപ്പിച്ച് രോഹിതും
ലോകകപ്പ് വിജയത്തിന് പിന്നാലെ ടി20 കരിയര്‍ അവസാനിപ്പിച്ച് രോഹിത് ശർമയും. കരിയർ അവസാനിപ്പിക്കാൻ ഇതിലും മികച്ച സമയമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനത്തിലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് രോഹിത് വിടപറയുന്നത്. 159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക. നേരത്തെ വിരാട് കോഹ്ലിയും ടി 20യിൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു
അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇന്നും നാളെയും തെക്ക് -പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്ക് -കിഴക്കൻ അറബിക്കടൽ, മധ്യ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത പ്രവചിച്ചിട്ടുണ്ട്.
വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ട്വന്റി20 ലോകകപ്പ് കിരീടം ഉറപ്പിച്ചതിന് പിന്നാലെ ടി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഫൈനൽ മത്സരത്തിൽ രോഹിത് ശർമയുടേതുൾപ്പെടെ മൂന്നു മുൻനിര വിക്കറ്റുകൾ തുടക്കത്തിൽ നഷ്ടമായെങ്കിലും വിരാട് കോലി നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 59 പന്തുകൾ നേരിട്ട കോലി 76 റൺസെടുത്തു പുറത്തായി.
ടി 20 ലോക കപ്പിൽ ഇന്ത്യ വീണ്ടും മുത്തമിട്ടു, ഏഴ് റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി
ബാർബഡോസ്: അവസാനം വരെ ത്രില്ലറടിപ്പിച്ച കുട്ടിക്രിക്കറ്റ് ലോകകപ്പിൻ്റെ കലാശകൊട്ടിലെ ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യ
ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ഉയർത്തി.
രണ്ടാം ലോക കപ്പ് എന്ന സ്വപ്നവുമായി രോഹിത് ശർമ്മ നയിച്ച ഇന്ത്യൻ ടീമും ലോകകപ്പിൽ ആദ്യ മുത്തത്തിനായി എയ്ഡ്ൻ മാർക്രം നയിച്ച ദക്ഷിണാഫ്രിക്കയും ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ടി20യുടെ ഗ്രാൻ്റ് ഫിനാലയിൽ ഏറ്റുമുട്ടിയപ്പോൾ ചരിത്രം മാറ്റൊരധ്യായം രചിക്കുകയായിരുന്നു.
ഇന്ത്യ 2007 ലെ പ്രഥമ ലോകകപ്പ് നേടിയതിന് ശേഷം ഫൈനൽ കളിച്ച മത്സരം എന്നതാണ് ഒരു സവിശേഷത. മറുവശത്ത് ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനലുമായിരുന്നു.ടി20 ലോകകപ്പിൽ പരാജയമറിയാതെയാണ് ഈ ടീമുകളും ഫൈനലിൽ കളിച്ചത് എന്ന പ്രത്യേക യും ഉണ്ടായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 10 ഓവർ പിന്നിട്ടപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എടുക്കാനായി.12 -ാം ഓവറിൽ നാലാം വിക്കറ്റ് നഷ്ടമായപ്പോൾ 107 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്വന്തം.17-ാം ഓവറിൽ 156 റൺസിൽ 6 വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക പിടിച്ചു നിൽക്കാൻ പാട് പെടുന്ന കാഴ്ചയാണ് കണ്ടത്. അവസാന രണ്ട് ഓവറുകളിൽ 157 റൺസുമായി തുടങ്ങിയ ദക്ഷിണാഫ്രിക്ക ഇഞ്ചോടിഞ്ച് പോരാട്ടമാണ് പുറത്തെടുത്തത്.20-ാം ഓവറിൽ 16 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഹാർദിക്ക് പാണ്ഡ്യയുടെ ഫുൾ ടോസിൽ പിറന്ന ക്യാച്ച് സൂര്യകുമാർ യാദവ് കരങ്ങളിൽ സുരക്ഷിതമാക്കിയപ്പോൾ ഇന്ത്യയുടെ നില ഭേദമായി. അവസാന പന്തിൽ 9 റൺസിലേക്ക് കളി നീണ്ടപ്പോൾ ഇന്ത്യൻ ആരാധകർ 11 വർഷത്തെ കാത്തിരിപ്പിന് വിരമായി.7 റൺസിന് ജയിച്ചു കയറി.
വിരാട് കോലി 76 റൺസും അക്സർ പട്ടേൽ 47 റൺസും സമ്മാനിച്ചു. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും (9) റിഷഭ് പന്തിനെയും(0) സൂര്യ കുമാർ യാദവിനെയും (3) ഇന്ത്യക്ക് നഷ്ടമായിരുന്നു.
എഴുപത്തഞ്ചിൻ്റെ യൗവനത്തിൽ കൊല്ലം
കൊല്ലം. ജില്ലയ്ക്ക് നാളെ 75 വയസ്സ് .ശിലായുഗ കാലം മുതലുള്ള മനുഷ്യ സാന്നിധ്യത്തിൻ്റെ അവശേഷിപ്പുകൾ പേറുന്ന കൊല്ലത്തിന് സാംസ്ക്കാരിക ,വാണിജ്യ ബന്ധങ്ങളുടെ വലിയ പൈതൃകo തന്നെ അവകാശപ്പെടാൻ കഴിയും .1 വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുക്കുന്നത്.
മനുഷ്യൻ്റെ പരിണാമ കാലത്തോളം പഴക്കമുണ്ട് കൊല്ലം ജില്ലയ്ക്ക്. ഇന്ന്
തെക്ക് തിരുവനന്തപുരവും വടക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളും കിഴക്ക് തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയും പടിഞ്ഞാറ് അറബിക്കടലുമായി അതിർത്തി പങ്കിടുന്നതാണ് കൊല്ലം ജില്ല.
ഹോൾഡ്
നദീതട സംസ്ക്കാരത്തിൻ്റെ അവശേഷിപ്പുകൾ. പുരാതന ശിലായുഗം, ചെറു ശിലായുഗം, നവീന ശിലായുഗം ആര്യ ദ്രാവിഡ സംസ്ക്കാരം എന്നിവയുടെ എല്ലാം സ്വാധീനം കൊല്ലത്തിൻ്റെ മണ്ണിൽ കാണാം.
ചെറുശിലായുഗ മനുഷ്യർ 2500 വർഷം മുൻപ് തെന്മലയിൽ വസിച്ചതിൻ്റ തെളിവ് ലഭിച്ചിട്ടുണ്ട്. കല്ലടയാറിൻ്റെ തീരത്ത് നിന്ന് ആയിരക്കണക്കിന് വർഷം പഴക്കമുള്ള മഴുവും മങ്ങാട് നിന്ന് പ്രാചീനപാത്രങ്ങളും കണ്ടെത്തി. പുരാതന തുറമുഖ നഗരമാണ് കൊല്ലം. ചൈനക്കാരും, അറബ് വംശജരും എല്ലാം കൊല്ലവുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.
വേണാടെന്നും, ദേശിംഗനാടെന്നും ക്വയിലോൺ എന്നും കൊല്ലത്തിന് നാമങ്ങൾ ഉണ്ടായിരുന്നു. സമ്പന്നമായ പ്രൗഢ പരമ്പര്യവും ജില്ലയ്ക്ക് അവകാശപ്പെട്ടതാണ്. ചൈനീസ് മാതൃകയിലുള്ള 7 മുറികളുള്ള ചീനക്കൊട്ടാരം ആശ്രാമം കൊട്ടാരം, തങ്കശ്ശേരി കോട്ട എന്നിവയൊക്കെ കൊല്ലത്തിൻ്റെ ചരിത്ര പ്രാധാന്യം വിളിച്ചോതുന്നു.സംസ്ഥാനത്ത് 14 ജില്ലകളിൽ ആദ്യം രൂപീകരിക്കപ്പെട്ട നാല് എണ്ണത്തിൽ ഒന്നാണ് കൊല്ലം ജില്ല.
കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
തിരുവനന്തപുരം . കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് സ്വദേശി ബെനാൻസിൻ്റെയും ആൻസിയുടെയും മകൻ അജിത് ബെനാൻസ് ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം.പൂവാർ കൊച്ചു തുറയിൽ ഒരുകല്യാണത്തിന് പോയി വിഴിഞ്ഞത്തേക്ക് മടങ്ങിവരുകയായിരുന്ന അജിത് ഓടിച്ച കാർ മുന്നിൽ നിന്ന് പോയ ലോറി ബൈപ്പാസിന് പുറത്തേക്കിറങ്ങാൻ വെട്ടിത്തിരിക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബെൻസി ഏക സഹോദരിയാണ്. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.
വേങ്ങ കണ്ണങ്കര വിട്ടിൽ ശ്രീ കൊച്ചു നാരായണൻ ആചാരി നിര്യാതനായി
ശാസ്താം കോട്ട.വേങ്ങ കണ്ണങ്കര വിട്ടിൽ ശ്രീ കൊച്ചു നാരായണൻ ആചാരി നിര്യാതനായി. ഭാര്യ: സതി ( Late), മകൻ: അമ്പിളി, മകൾ: അംബിക.മരണാനന്തര കർമ്മം നാളെ ഉച്ചയ്ക്ക് 3.30ന്
ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി.
ജൂലൈ 12 വരെയാണ് കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയേണ്ടത്. ജൂൺ 26 നാണ് കെജ്‌രിവാളിനെതിരേ സിബിഐ കേസി രജിസ്റ്റർ ചെയ്തത്.






































