സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. കേരളതീരത്ത് നാളെ രാത്രി 8.30 വരെ 1.3 മുതൽ 2.2 മീറ്റർ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും യുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. ലക്ഷദ്വീപ് തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .
മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം മണത്ത് പിടിക്കുന്നവര്‍
വയനാട്. മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം മണത്ത് പിടിക്കുന്നത് അവരാണ്. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ചിലിന് വഴി തെളിക്കുന്നത് മിടുക്കരായ
ഡോഗ് സ്ക്വാഡുകള്‍. കേരള പോലീസിന്റെ കെഡാവർ നായ്ക്കളായ മായയും മർഫിയും മാത്രം കണ്ടെത്തിയത് 22 മൃതദ്ദേഹങ്ങൾ. കരസേനയുടെയും തമിഴ്നാട് അഗ്നിരക്ഷാ സേനയുടെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡോഗ്സും തെരച്ചിലിന് സൂചന നൽകുന്നു.
തിരച്ചിലിനായി അതിരാവിലെ മല കയറുന്ന ദൗത്യ സേന സംഘത്തോടൊപ്പം പരിശീലനം സിദ്ധിച്ച നായ്ക്കളുമുണ്ടാകും.മേൽ മണ്ണിനു മുകളിൽ ചെളിയും മണലും അടിഞ്ഞ ചൂരൽമലയിലും, മുണ്ടക്കൈയെയും പുഞ്ചിരിമട്ടത്തെയും നെടുകെ പിളർത്തിയ പാറക്കൂട്ടങ്ങൾക്കിടയിലും മണം പിടിക്കും.

മൃതദേഹങ്ങൾ തിരയാനും അപകടത്തിൽ പരിക്കേറ്റവരെ കണ്ടെത്താനുമാണ് നായകളെ വിന്യസിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ തിരയാൻ പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കൾ. പരിക്കേറ്റവരെ കണ്ടെത്താൻ സർച്ച് ആൻഡ് റെസ്ക്യൂ നായ്ക്കളും. മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് സാധാരണ നായകൾ സൂചന നൽകുക. മറ്റു ചിലപ്പോൾ രണ്ടു കൈകൾ കൊണ്ടും മണ്ണിലേക്ക് മാന്തും. വാലാട്ടി സൂചന നൽകുന്നവയുമുണ്ട്. നായകൾ നൽകുന്ന സൂചനകൾ പരിശീലകർ മനസിലാക്കി ദൗത്യസംഘത്തോട് ആശയ വിനിമയം നടത്തും. പിന്നാലെ മണ്ണോ കല്ലോ ചെളിയോ നീക്കം ചെയ്ത് പരിശോധന.
മായയും, മർഫിയും, എയ്ഞ്ചലും – കേരള പോലീസിൻറെ ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട കെഡാവർ നായ്ക്കളാണ്. ദുരന്തമുഖത്ത് നിന്ന് ഇതുവരെ നേരിട്ട് കണ്ടെത്തിയത് 22 മൃതദേഹങ്ങൾ. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തുന്നിന് സൂചനയും നൽകി. കെഡാവർ നായ്ക്കൾ കൈവശമുള്ള ഏക പോലീസ് സേന കേരളത്തിലേതാണ്. കൂടെ റെസ്ക്യൂ ഡോഗായ മാഗിയുമുണ്ട് കർമ രംഗത്ത്..
തമിഴ്നാട് അഗ്നിരക്ഷസേനയുടെ 5 സെർച്ച് ആൻഡ് റസ്ക്യു നായ്ക്കൾ തിരച്ചിൽ നടത്തുന്നു..ഇന്ത്യയിൽ തന്നെ തിരച്ചിലിനായി
ഡോഗ് സ്ക്വാഡുള്ള ഏക അഗ്നി രക്ഷാസേന തമിഴ്നാടിന്റേതാണ്.കരസേനയുടെ ആറ് സ്നിഫർ ഡോഗ്സും
മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം തിരയുകയാണ്.
ഇവരൊക്കെ പരിശീലനം സിദ്ധിച്ച പ്രത്യേക ഇനം നായ്ക്കളാണ്. എന്നാല്‍ മേഖലയിലെ നിരവധി നാടന്‍ നായ്ക്കള്‍ തങ്ങളുടെ ഉടമസ്ഥരെ മണത്തു പിടിച്ച് അധികൃതരെ സഹായിച്ചകഥയും ഉണ്ട്. നദിയില്‍ നീന്തി വനപ്രദേശത്ത്പോയ് അന്വേഷകരോട് മൃതദേഹം കിടക്കുന്ന സ്ഥലം കാട്ടിയ നായയുടെ സ്നേഹം നായപ്രേമികള്‍ വീരഗാഥയാക്കിക്കഴിഞ്ഞു.
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും
തിരുവനന്തപുരം.അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായെത്തിയ രണ്ടു പേരെ കൂടി നിരീക്ഷണത്തിലാക്കി. നെല്ലിമൂട് സ്വദേശികളായ അഖിൽ(23), സജീവ്(24) എന്നിവരാണ് ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള യുവാക്കൾക്കൊപ്പം കുളത്തിൽ കുളിച്ചവരാണ് ഇവരും. ഇതോടെ ആശുപത്രിയിലുള്ളവരുടെ എണ്ണം ഏഴായി. ഇതോടെ പ്രത്യേക ഐ.സി.യു സജ്ജമാക്കി. പനി ബാധക്കായുള്ള ഫിവർ ഐ.സിയുവിലാണ് ഇവരെ പ്രവേശിച്ചിരുന്നത്.രോഗികളുടെ എണ്ണം കൂടിയാൽ ഐ.സി.യുവിന് പുറമേ പ്രത്യേക വാർഡും തുറക്കും. ചികിത്സയിലുള്ള പേരൂർക്കട സ്വദേശി നിജിത്തിന്റെ (39) നില ഗുരുതമായി തുടരുകയാണ്.
സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം യു.എ.ഇ ആസ്ഥാനമായ വി.പി.എസ് ഹെൽത്ത്‌കെയർ സ്ഥാപകൻ ഡോ.ഷംഷീർ വയലിലാണ് മിൽറ്റിഫോസിൻ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്.യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, അമീബിക് മസ്തിഷ്‌കജ്വരം ചികിത്സിക്കാൻ 2013മുതൽ ശുപാർശ ചെയ്യുന്ന മരുന്നാണിത്
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് , പിടിവീണു
കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണ്ണക്കടത്ത്
മൂന്ന് പേർ കൂടി അറസ്റ്റിൽ
വിമാനത്താവളത്തിലെ മുൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സേതു സന്തോഷ്, ഗോകുൽ എന്നിവരെയാണ് ഡി ആർ ഐ അറസ്റ്റ് ചെയ്തത്
സ്വർണ്ണക്കടത്ത് സംഘത്തിലെ അംഗം മലയാറ്റൂർ സ്വദേശി ജെറിൻ ബൈജുവും അറസ്റ്റിൽ
നേരത്തെ 1400 ഗ്രാം സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ ലിബിൻ ബോണിയെ ഡി ആർ ഐ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു
വർക്കല നഗരസഭ ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കല്ലമ്പലം. ചേന്നൻകോട് സ്വദേശിയായ മണിലാലി(55)നെയാണ് കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാനുള്ള കാരണമോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.
രണ്ട് ദിവസമായി മണിലാൽ ലീവിലായിരുന്നു.
കല്ലമ്പലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വർക്കല താലൂക്ക്
ആശുപത്രിയിലേക്ക് മാറ്റി.
പ്രൊഫസർ കെ വി തോമസിന്റെ ഭാര്യ ഷെർലി തോമസ് നിര്യാതയായി
കൊച്ചി.മുൻ കേന്ദ്രമന്ത്രി പ്രൊഫസർ കെ വി തോമസിന്റെ ഭാര്യ ഷെർലി തോമസ് നിര്യാതയായി. സംസ്കാരം ബുധനാഴ്ച നടക്കും. വൈകിട്ട് 3:00 മണിക്ക് കുമ്പളങ്ങി സെൻ പീറ്റേഴ്സ് പള്ളിയിലാണ് സംസ്കാരം. രാവിലെ 7 മുതൽ 2 മണി വരെ തോപ്പുംപടിയിലെ വസതിയിൽ പൊതുദർശനം ഉണ്ടാകും.
വൃക്ക രോഗബാധിതയായി ആസ്റ്റർമെഡിസി സിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. 77 വയസ്സായിരുന്നു
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ചിക്കൻ ബിരിയാണി , അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ചിക്കൻ ബിരിയാണി വിളമ്പിയെന്ന വിവാദം. അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവ്
ഗവ. പ്ലീഡറുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ രണ്ടാഴ്ച്ചയ്ക്കകം മുദ്ര വെച്ച കവറിൽ ഹാജരാക്കാനാണ് നിർദേശം. ആചാര ലംഘനം ചൂണ്ടിക്കാട്ടി വിശ്വാസികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദേശം. ക്ഷേത്ര സുരക്ഷാ വിഭാഗം ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചു.ക്ഷേത്രവളപ്പിൽ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ബിരിയാണി വിളമ്പിയെന്നായിരുന്നു ആരോപണം
കൊട്ടാരക്കരയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി: നിരവധി പേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: എംസി റോഡില്‍ വാളകം പൊലിക്കോട് ജംഗ്ഷനില്‍ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ പൊലിക്കോട് നെടിയവിള വീട്ടില്‍ ഷാഹിന (18), ഇടയം കിഴക്കടത്ത് വീട്ടില്‍ സജ്‌ന (27), പൊലിക്കോട് നെടിയവിള കിഴക്കേതില്‍ ഹനീഫ (57), പൊലിക്കോട് കളീലഴികത്ത് വീട്ടില്‍ മിഥുന്‍ (19), ഇടയം അക്ഷയ് ഗംഗയില്‍ ഗംഗ (19), പൊലിക്കോട് ശ്രീവിലാസത്തില്‍ അല്‍ക്ക പ്രദീപ് (25) എന്നിവരെ വാളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി ബസ് കാത്ത് നില്ക്കുകയായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കൊട്ടാരക്കര ഭാഗത്തു നിന്നുമെത്തിയ കോട്ടയം രജിസ്‌ട്രേഷനിലുള്ള കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരിയും തണല്‍മരവും തകര്‍ത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറിയത്. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ക്ക് കാര്യമായ പരിക്കില്ല. കൊട്ടാരക്കര പോലീസ് കേസെടുത്ത് വാഹനം കാസ്റ്റഡിയില്‍ എടുത്തു.




































