ചാത്തന്നൂര്‍: കച്ചവടക്കാരിയായ വീട്ടമ്മയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. കാപെക്‌സ് ജങ്ഷന്‍-പാലമുക്ക് കണ്ണേറ്റ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡില്‍ കട നടത്തുന്ന സുധര്‍മ്മയുടെ മാലയാണ് പൊട്ടിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള കടയില്‍ സിഗരറ്റ് വാങ്ങാന്‍ എന്ന
വ്യാജേന സ്‌കൂട്ടറില്‍ എത്തിയയാള്‍ ബലം പ്രയോഗിച്ച് മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് മാലയുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ചാത്തന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചാത്തന്നൂരില്‍ കച്ചവടക്കാരിയായ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു
മലയാലപ്പുഴയിൽ നടുറോഡിൽ സി പി എമ്മിലെത്തിയ കാപ്പാ കേസ് പ്രതി കേക്ക് മുറിച്ചു, കേസെടുത്തു പോലീസ്
പത്തനംതിട്ട. മലയാലപ്പുഴയിൽ നടുറോഡിൽ ‘കാപ്പാ കേസ് പ്രതി കേക്ക് മുറിച്ചു
കേസെടുത്തു പോലീസ്. അടുത്തിടെ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി
ഇഡലി എന്ന ശരൺ ചന്ദ്രൻ ഉൾപ്പെടെ 26 പേർക്കെതിരെ മലയാലപ്പുഴ പോലീസ് കേസെടുത്തു
നിയമവിരുദ്ധമായി സംഘം ചേർന്ന് പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാണ് പോലീസ് സ്വമേധയാ കേസെടുത്തത്
ശരൺ ചന്ദ്രൻ്റെ പിറന്നാൾ ആഘോഷമാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് കഴിഞ്ഞദിവസം സംഘടിപ്പിച്ചത്
കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര റോഡരികിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു
കരുനാഗപ്പള്ളി : ചങ്ങൻകുളങ്ങര ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ റോഡിന് കിഴക്ക്
വശം ദേശീയ പാതയുടെ നിർമ്മാണത്തിനായുള്ള കോൺക്രീറ്റ് സ്ലാബിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. 38 ഉം 34 ഉം സെന്റിമീറ്റർ നീളമുള്ള നിറയെ ഇലകൾ ഉള്ളതും പുഷ്പിക്കാത്തതുമായ രണ്ട് കഞ്ചാവ്ചെടികളാണ് കണ്ടെടുത്തത്. കരുനാഗപ്പള്ളി എക്സൈയ്സ്റേയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈയ്സ് ഇൻസ്പെക്ടർ പി.എൻ . വിജിലാലിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ചാൾസ്, ജിനു തങ്കച്ചൻ എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കൾ കഞ്ചാവ് ഉപയോഗിച്ചതിനു ശേഷം ലഭ്യമാകുന്ന വിത്തുകൾ അവിടെ കിളിപ്പിച്ചതായിട്ടാണ് മനസ്സിലാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു കരുനാഗപ്പള്ളി പ്രദേശത്തെ പൊതു ഇടങ്ങളിൽ കഞ്ചാവ് ചെടികൾ വളർത്തുവാൻ ഒരുപറ്റം ആളുകൾ ശ്രമിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിന്റെ പേരിൽ അന്വേഷണം ശക്തമാക്കിയതായി ഉദ്യാഗസ്ഥർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്ത ബാധിത മേഖലകളിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുള്‍പൊട്ടല്‍ നടന്ന വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ജില്ലയില്‍ ഇതുവരെ സമാഹരിച്ചത് 2,47,65,271 രൂപ
കൊല്ലം: ശാസ്താംകോട്ട എയ്ഞ്ജല്‍ കിഡ്സ് സ്‌കൂളിലെ എല്‍കെജി, യുകെജി വിദ്യാര്‍ഥികള്‍ അവരുടെ കുഞ്ഞുനിക്ഷേപം ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന് കൈമാറി. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി സ്‌കൂളില്‍ നിന്ന് നല്‍കിയ കുടുക്കകളില്‍ കുട്ടികള്‍ ശേഖരിച്ചു വച്ചിരുന്ന പണമാണ് 24 കുടുക്കകളിലായി കളക്ടര്‍ക്ക് കൈമാറിയത്.
അധ്യാപികയായ വീണ പത്രോസിനൊപ്പമാണ് കുട്ടികള്‍ കളക്ടറേറ്റിലെത്തിയത്. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ കുട്ടികളടക്കം സമൂഹത്തിന്റെ നാനാ മേഖലയില്‍ നിന്നുള്ളവരുടെ സഹായമെത്തുന്നത് മാതൃകാപരമാണെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബുധനാഴ്ച മാത്രം സംഭാവനയായി ലഭിച്ചത് 3,02,181 രൂപയാണ്. ഓഗസ്റ്റ് ആറ് വരെ 2,44,63,090 രൂപ സിഎംഡിആര്‍എഫിലേക്കായി ജില്ലയില്‍ സമാഹരിച്ചു.
ഭവനത്തില്‍ ഐശ്വര്യവും സമ്പത്തും നിലനില്‍ക്കുവാന്‍ ഈ വാസ്തു നിയമങ്ങള്‍ അനുസരിക്കാം….
വാസ്തുവിന്റെ അടിസ്ഥാന നിയമങ്ങള്‍ പാലിച്ചു നിര്‍മ്മിക്കുന്ന ഭവനത്തില്‍ ഐശ്വര്യവും സമ്പത്തും നിലനില്‍ക്കുമെന്നാണ് വിശ്വാസം. വിവിധ ഊര്‍ജതരംഗങ്ങള്‍ ഗൃഹവാസികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വാസ്തു നിയമങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
തെക്ക്, പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ്, എന്നീ ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണവും മറ്റു രേഖകളും സൂക്ഷിക്കേണ്ടത്. വീടിന്റെ തെക്കു കിഴക്ക് അഗ്‌നികോണില്‍ ധനം സൂക്ഷിച്ചാല്‍ അനാവശ്യചിലവുകള്‍ വന്നു ചേരും. അഗ്‌നികോണില്‍ മുറികള്‍ പണിയുന്നതിലും നന്ന് അടുക്കള നിര്‍മ്മിക്കുന്നതാണ്.
വടക്കു കിഴക്കുഭാഗത്തെ മുറിയിലാണ് ധനം സൂക്ഷിക്കുന്നതെങ്കില്‍ കടബാധ്യതയാവും ഫലം. ഈശാനകോണായ വടക്കു കിഴക്കുഭാഗം പൂജാമുറിക്കായോ കുട്ടികളുടെ പഠനമുറിയായോ ഉപയോഗിക്കുന്നതാണ് ഉത്തമം.
പണം സൂക്ഷിക്കാന്‍ വടക്ക് പടിഞ്ഞാറ് വായുകോണിലുള്ള മുറിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വരവില്‍ കവിഞ്ഞ ചിലവ് അനുഭവപ്പെടും. ഉള്ളതും കൂടി ഇല്ലാതാവുമെന്നു സാരം.
സാമ്പത്തിക അഭിവൃദ്ധിയുണ്ടാവാന്‍ വീടിന്റെ കന്നിമൂലയില്‍ പണവും മറ്റും സൂക്ഷിക്കുന്നതാണ് ഉത്തമം. മുറിയുടെ തെക്കുപടിഞ്ഞാറെ മൂലയില്‍ വടക്കോട്ടു ദര്‍ശനമായി അലമാര വയ്ക്കുന്നത് നന്ന്. പണപ്പെട്ടിയുടെ അരികിലായി മയില്‍പ്പീലി സൂക്ഷിച്ചാല്‍ സമ്പത്തു വര്‍ധിക്കുമെന്നാണ് വിശ്വാസം.
സമ്പത്ത് നിലനില്‍ക്കാന്‍ ഭവനത്തില്‍ എപ്പോഴും മഹാലക്ഷ്മി പ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. രാവിലെയും വൈകുന്നേരവും വീടും പരിസരവും വൃത്തിയാക്കി വിളക്ക് കൊളുത്തുക.പതിവായി മഹാലക്ഷ്മീഅഷ്ടകം ജപിക്കുന്നതും നന്ന്. വൃത്തിയും വെടിപ്പുമുള്ളയിടത്തേ ലക്ഷ്മീദേവി വസിക്കുകയുള്ളൂ. വാസ്തു അനുസരിച്ചു വീട് പണിതാലും വേണ്ടരീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ ഗുണഫലങ്ങളൊന്നും അനുഭവയോഗ്യമാവില്ല.
വിനേഷ് അയോഗ്യയാക്കപ്പെട്ടതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് എംപി
ന്യൂഡൽഹി: ബിജെപി നേതാവും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതിനാലാണ് മെഡൽ നഷ്ടമായതെന്ന് കോൺഗ്രസ് എംപി ബൽവന്ത് വാങ്കഡെ. പാരീസ് ഒളിമ്പിക്‌സിൽ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ച വിനേഷിനെ ഭാരക്കൂടതലിന്റെ പേരിൽ അയോഗ്യയാക്കുകയായിരുന്നു
100 ഗ്രാം കൂടിയതിന്റെ പേരിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ ഫോഗട്ടിന് ഒരു മെഡലിനും അർഹതയുണ്ടാകില്ല. ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം സങ്കടകരമായ വാർത്തയാണ്. ചില ഗൂഢാലോചനയുണ്ട്. അവൾ ജന്തർ മന്ദറിൽ സമരം നടത്തിയെന്ന് രാജ്യത്തിന് അറിയാം. അവൾക്ക് നീതി ലഭിച്ചില്ല
ഇപ്പോൽ ജയിച്ചാൽ അവർക്ക് അവളെ ബഹുമാനിക്കേണ്ടി വരുമായിരുന്നു. അതിഷ്ടപ്പെട്ട് കാണില്ല എന്നും ബൽവന്ത് പറഞ്ഞു.
ഭരണിക്കാവിൽ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തി, പിടിയിലായി
ശാസ്താംകോട്ട. ഭരണിക്കാവിൽ പ്രവർത്തിക്കുന്ന മണിമുറ്റത്ത് ഫൈനാൻസ് എന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയ പരവൂർ നെടുങ്ങോലം ശിവ ഭവാലയം വീട്ടിൽ ആകാശ് സജി പോലീസ് പിടിയിലായി. ഇന്നലെ വൈകിട്ട് സ്ഥാപനത്തിൽ പണയം വയ്ക്കാൻ എത്തിയ ആകാശ് ഉരുപ്പടികൾ കൈമാറുകയും പരിശോധനയിൽ മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയതിന് തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും Dysp ജലീൽ തോട്ടത്തിലിൻ്റെ നിർദ്ദേശപ്രകാരം ISHO രാജേഷിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. 25 ഗ്രാമോളം വരുന്ന മുക്കുപണ്ടമാണ് പണയം വയ്ക്കുന്നതിനായി കൊണ്ടുവന്നത്. ഇയാൾ മറ്റ് എവിടെയെങ്കിലും മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടോ എന്നും, ഇത് എവിടെ നിന്ന് ലഭിച്ചു എന്നും പോലീസ് അന്വേഷിച്ചു വരുന്നതായി ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടർ രാജേഷ് അറിയിച്ചു.
ISHO രാജേഷ്,SI ഷാനവാസ്, ASI സക്കീർ ഹുസ്സൈൻ CPO അലക്സാണ്ടർ എന്നിവർ ചേർന്ന് ടിയാനെ അറസ്റ്റ് ചെയ്തു.
ഒന്നിലധികം തവണ അലാറം സെറ്റ് ചെയ്ത് ഇടയ്ക്കിടെ ഉറക്കം മുറിക്കാറുണ്ടോ? ഇതറിയൂ
എല്ലാദിവസവും രാവിലെ ഒന്നിലധികം അലാറങ്ങൾ കേട്ട് ഇടയ്ക്കിടെ ഉണരുന്നത് നിങ്ങളുടെ അവസാന ഘട്ട ഉറക്കത്തെ തടസപ്പെടുന്നു. ഇത് ഉറക്കച്ചടവ്, ക്ഷീണം, മൂഡ് മാറ്റം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഇത് നിങ്ങളുടെ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കാനും കാരണമാകുന്നു.
ഓരോ തവണ അലാറം അടിക്കുമ്പോഴും ശരീരം ഫൈറ്റ് അല്ലെങ്കിൾ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് പോകുന്നു. ഇത് ശരീരത്തെ കൂടുതൽ സമ്മർദത്തിലാക്കും. കാലക്രമേണ മൂഡ് മാറ്റം കൂടാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകും. ഇടയ്ക്കിടെ ഉറക്കം തടസപ്പെടുന്നത് ശരീരത്തെ കൂടുതൽ സമ്മർദത്തിലാക്കും. ഉറക്കത്തിന്റെ ഗുണനിലവാരം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രധാനമാണ്. സ്ലീപ് സൈക്കിളിന്റെ അവസാന ഘട്ടമാണ് റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ് (ആർഇഎം). ഓർമകൾ ക്രമീകരിക്കുന്നതിനും സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഘട്ടം വളരെ പ്രധാനമാണ്. ഉറക്കത്തിന്റെ ഈ ഘട്ടം തടസപ്പെടുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും.
സ്ഥിരമായ ഉറക്ക തടസം മൂലം ശരീരത്തിൽ പിരിമുറക്കങ്ങൾ വർധിക്കാം. ഇത് അമിത ശരീരഭാരം, ഉത്കണ്ഠ, വിഷാദം പോലുള്ള അവസ്ഥയിലേക്ക് തള്ളിവിടാം. അതിനാൽ ഒന്നിൽ കൂടുതൽ അലാറം സെറ്റ് ചെയ്യുന്നതിന് പകരം ഒരു തവണ മാത്രം അലാറം സെറ്റ് ചെയ്ത് ശീലിക്കാം. ഒരു മണിക്കൂർ തുടർച്ചയായി ഉറക്കം തടസപ്പെടുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് സ്‌ക്രീൻടൈം പരിമിതപ്പെടുത്തുക. ഉറക്കം തടസപ്പെടുത്തുന്ന തരത്തിൽ മുറിയിൽ ബ്രൈറ്റ് വെളിച്ചം ഉപയോഗിക്കാതിരിക്കുക. ഉറങ്ങുന്നതിന് തൊട്ട് മുൻപ് വ്യായാമം, ഭക്ഷണം എന്നിവ ഒഴിവാക്കുക. ഉറങ്ങുന്നതിന് മുൻപ് മെഡിറ്റേറ്റ് ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ നൽകി പ്രഭാസ്
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്.രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തോടൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. മുന്‍പ് പ്രളയസമയത്തും പ്രഭാസ് കേരളത്തിന് സഹായവുമായി എത്തിയിരുന്നു .
ചലച്ചിത്രമേഖലയില്‍നിന്ന് നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. തെലുങ്ക് സിനിമാ മേഖലയില്‍നിന്ന് നേരത്തേ അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാംചരണ്‍ തേജ, മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ,പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.




































