Home Blog Page 2343

ഒരോ മാസവും 5 ലക്ഷം രൂപ വീതം തട്ടിയെടുത്തു…കോട്ടയം നഗരസഭയിൽ മുൻ ജീവനക്കാരൻ നടത്തിയ 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തി

കോട്ടയം നഗരസഭയിൽ മുൻ ജീവനക്കാരൻ നടത്തിയ 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തി.
മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി.
ഫാമിലി പെൻഷൻ തുക അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്.
.ഒരോ മാസവും 5 ലക്ഷം രൂപ വീതം തട്ടിയെടുത്തതായി കണ്ടെത്തി.

2020- 23 കാലയളവിലായിരുന്നു തട്ടിപ്പ്. നിലവിൽ വൈക്കം മുൻസിപ്പാലിറ്റിയിൽ ക്ലാർക്കാണ് അഖിൽ
.ഇയാൾ ഒളിവിലെന്ന് പൊലീസ് അറിയിച്ചു.

വയനാട് ദുരന്തം…പത്താം ദിനവും തിരച്ചിൽ തുടരും

ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ വയനാട് ചൂരൽ മലയിലും മുണ്ടക്കയിലും ഇന്നും തുടരും .നിലവിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 43 ആയി -ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല -പ്രത്യേകം മാർക്ക് ചെയ്ത സ്ഥലങ്ങളിൽ പരിശോധനകൾ തുടരാനാണ് തീരുമാനം -സൈന്യത്തിൻറെ കഡാവർ നായ്ക്കളുടെ സഹായത്തോടെ മുൻപ് തിരച്ചിൽ നടത്താത്ത സ്ഥലങ്ങളിൽ കൂടി പരിശോധനകൾ നടക്കും .
ദുരന്ത പ്രദേശത്ത് നാശനഷ്ടം സംഭവിച്ച വസ്തുവകകളുടെ കണക്കെടുപ്പും തുടങ്ങിയിട്ടുണ്ട് .അതേസമയം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തുന്നതോടുകൂടി വയനാടിന് പ്രത്യേക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ

സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം: പുതിയ ബില്ല് ഉടൻ

1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‌ പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ്‌ സർവീസസ് (റെഗുലേഷൻ) ബിൽ ഉടൻ.

യൂട്യൂബ്‌, ഫെയ്‌സ്‌ബുക്ക്, എക്‌സ്‌, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, ഓൺലൈൻ പോർട്ടലുകൾ, വൈബ്‌സൈറ്റുകൾ തുടങ്ങിയവ നിയമപരിധിയിൽ.

യു ട്യൂബേഴ്‌സ് ‘ഡിജിറ്റൽ ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ ’ ആകും

നിർമിക്കുന്ന വീഡിയോകളും വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പ്രക്ഷേപണം ചെയ്യാനാകില്ല.

നിരിക്ഷണത്തിന് ത്രിതല സംവിധാനം രൂപീകരിക്കും.

പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയിൽ കവിഞ്ഞാൽ കണ്ടന്റ്‌ നിർമാതാക്കൾ ഒരു മാസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്യണം.

യുട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം.

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി ഇന്ന്

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി ഇന്ന്. എൽഡിഎഫ് സ്ഥാനാർത്ഥി കെപി മുഹമ്മദ് മുസ്തഫ നൽകിയ ഹർജിയിലാണ് വിധി.
യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.
ജസ്റ്റിസ് സി. എസ്. സുധ അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറയുക.
മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300 ഓളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതെന്നുമാണ് ഹർജിക്കാരൻ്റെ വാദം. 38 വോട്ടുകൾക്കാണ് അന്ന് നജീബ് കാന്തപുരം വിജയിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തിരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിൻ്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.

പാരീസ് ഒളിമ്പിക്സ്; വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മീരാബായ് ചാനുവിന് നാലാം സ്ഥാനം

പാരിസ് ഒളിമ്പിക്സ് വനിതകളുടെ വെയ്റ്റ്ലിഫ്റ്റിങ്ങിൽ 49 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനുവിന് നാലാംസ്ഥാനം. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് താരത്തിന് മെഡൽ നഷ്ടപ്പെട്ടത്. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെയ്ക്കും മെഡൽ നേടാനായില്ല. 11-ാം സ്ഥാനത്താണ് അവിനാഷ് ഫിനിഷ് ചെയ്തത്.

ഗുഡ്ബൈ റസ്‌ലിങ്ങ്‌, ഗുസ്തി ജയിച്ചു..ഞാന്‍ തോറ്റു വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. എന്നാല്‍ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകായിരുന്നു.
ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

തേവലക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധി ബീനാ റഷീദ് നിര്യാതയായി

തേവലക്കര . ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിബീനാ റഷീദ് (46)നിര്യാതയായി .2010_15ലും ജനപ്രതിനിധിയായിരുന്നു.

മഹിളാ അസോസിയേഷൻ ചവറ ഏരിയാ കമ്മിറ്റി മുൻ അംഗം, തേവലക്കര നോർത്ത് മഹിളാ അസോസിയേഷൻ മുൻ സെക്രട്ടറി, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മുൻ  സെക്രട്ടറി  എന്നി നിലകളിൽ പ്രവർത്തിച്ചു.

ദീർഘകാലമായി സിഡിഎസ് അംഗം.
പഞ്ചായത്ത് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി മെമ്പർ.

ഭർത്താവ് റഷീദ് (ഗവ കോൺട്രാക്ടർ)
മക്കൾ:
ഡോ. അബിൻഷാ റഷീദ്
അജിംഷാ റഷീദ് (ഗൾഫ് )

10 am to 11am തേവലക്കര ഗ്രാമ പഞ്ചായത്തിൽ പൊതുദർശനം’

കബറടക്കം 12 മണി കഴിഞ്ഞ്

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 15 ലക്ഷം രൂപ

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വിഡിയോ കോള്‍ ചെയ്ത് വെര്‍ച്വല്‍ അറസ്റ്റില്‍ എന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ തട്ടുകയായിരുന്നു. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . പരാതിയെത്തുടര്‍ന്ന് പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസ് കേസെടുത്തു.

ഓൺലൈൻ തട്ടിപ്പിനിരയായെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസിന്റെ പരാതി

പത്തനംതിട്ട. ഓൺലൈൻ തട്ടിപ്പിനിരയായെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസിന്റെ പരാതി. കേസെടുത്ത് പത്തനംതിട്ട കീഴ് വായ്പൂർ പോലീസ്. 15 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. വീഡിയോ കോൾ ചെയ്ത് വെർച്വൽ അറസ്റ്റിൽ ആണെന്ന് അറിയിച്ചു

കൂറിലോസ് സ്വന്തം അക്കൗണ്ടിൽ നിന്നും സുഹൃത്തിൻറെ അക്കൗണ്ടിൽ നിന്നുമായി 15,01186 രൂപയാണ് ആകെ നൽകിയത്

പോരുവഴിയിൽ പകർച്ചവ്യാധി പ്രതിരോധ യോഗം ബിജെപി പഞ്ചായത്ത് അംഗങ്ങൾഅലങ്കോലപ്പെടുത്തിയതായി പരാതി

ശാസ്താംകോട്ട:ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന പോരുവഴി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന അടിയന്തര യോഗം ബിജെപി പഞ്ചായത്ത് അംഗങ്ങൾ
അലങ്കോലപ്പെടുത്തിയതായി പരാതി.ബുധനാഴ്ച പഞ്ചായത്ത് ഹാളിൽ പ്രസിഡന്റിന്റെ
അധ്യക്ഷതയിലാണ് യോഗം നടന്നത്.ജനപ്രതിനിധികൾ,ഡോക്ടർമാർ,
എം.എൽ.എസ്.പിമാർ,ആശാപ്രവർത്തകർ, പ്രഥമ അധ്യാപകർ തുടങ്ങിയവരാണ് യോഗത്തിന് എത്തിയത്.പോരുവഴിയിൽ തങ്ങളുടെ മേൽനോട്ടത്തിൽ അല്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടന്ന് ബിജെപി മെമ്പർമാർ വാശി പിടിച്ചു കൊണ്ടാണ് മീറ്റിംഗ് അലങ്കോലപ്പെടുത്തിയതത്രേ.പ്രശ്നം സങ്കീർണമായതോടെ പ്രസിഡന്റ്
മൈക്ക് ഓഫ് ചെയ്യുകയും യോഗം പിരിച്ചു വിട്ടതായി അറിയിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.ഇതിനിടയിൽ
ഡോക്ടറെ കസേരയിൽ നിന്നും തള്ളിയിട്ടതായും പറയപ്പെടുന്നു.ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെയും പഞ്ചായത്തിന്റെയും
ഭാഗത്തു നിന്നും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും,എന്നാൽ ആരോഗ്യ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്ന് കാണിക്കാൻ വേണ്ടി നാളുകളായി ബിജെപി പ്രതിനിധികൾ നടത്തുന്ന ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ്
യോഗം അലങ്കോലപ്പെടുത്തിയതെന്ന് യുഡിഎഫ് – എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്തിന് മുന്നിൽ ആശാപ്രവർത്തകർ പ്രതിഷേധ ധർണ നടത്തി.

പോരുവഴിയിൽ അരങ്ങേറിയത്
ബിജെപി അംഗങ്ങളെ ഒറ്റപ്പെടുത്താനും പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമമെന്ന്

ശാസ്താംകോട്ട:പോരുവഴി ഗ്രാമ പഞ്ചായത്തിൽ മുഖ്യപ്രതിപക്ഷമായ ബിജെപി അംഗങ്ങളെ ഒറ്റപ്പെടുത്താനും പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കാനുമുള്ള കോൺഗ്രസ്,സിപിഎം,എസ്ഡിപിഐ അംഗങ്ങളുടെ ശ്രമം സംഘർഷമായി.പഞ്ചായത്തിൽ ബുധൻ നടന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ അടിയന്തര മീറ്റിംങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ നടന്നത്.ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മറ്റിയിലെ ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞില്ലഎന്ന ആക്ഷേപം യോഗത്തിൽ ഉയർന്നു.കഴിഞ്ഞ മെയ് 31നാണ് ഇത്തരം ഒരു തീരുമാനം അവർ രഹസ്യമായി എടുത്തത്. പ്രതിപക്ഷഗ്രാമ ഗ്രാമപഞ്ചായത്ത് അംഗങ്ങെളെഇക്കാര്യം അറിയിച്ചില്ല. തുടർന്ന് കഴിഞ്ഞ31ന് മലനടയിൽ സംബന്ധിച്ചിടത്തോളം മീറ്റിംഗ് വിളിച്ചു കൂട്ടിയെങ്കിലുംആ തീരുമാനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് മാത്രം രഹസ്യമായി സൂക്ഷിച്ചു.മറ്റ് അംഗങ്ങളെ കാര്യം അറിയിച്ചിരുന്നുമില്ല.ഈ രഹസ്യ നീക്കം പുറത്തിറഞ്ഞതിനെ തുടർന്ന് ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അടക്കം ശക്തമായ പ്രതിഷേധവുമായ രംഗത്ത് വന്നു. ജില്ലാ മെഡിക്കൽ ഓഫീസർക്കുംഹെൽത്ത് ഇൻസ്പെക്ടർക്കുംമറ്റ് ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകി .
എന്നാൽ ഈ പരാതിയിൽ യാതൊരു നടപടി ഉണ്ടായില്ല.പ്രതിഷേധത്തിന്ഒടുവിൽപരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ
അറിയിച്ചത് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ അനുവാദമില്ലാതെ ആശാവർക്കർമാരുടെ നിയമനം നടത്താൻ പാടില്ല എന്നതാണ്.തുടർന്ന് വരും ദിവസങ്ങളിൽ അടിയന്തരമായി യോഗം ചേർന്നെങ്കിലും ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോ ഗോപി ഒരു ഉദ്യോഗസ്ഥരും പങ്കെടുത്തില്ലെന്ന് മാത്രമല്ല ഡെങ്കിപ്പനി അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്താൻ പോലും ഇവരുടെ ഒരു പ്രതിനിധി പോലും എത്തിയില്ല എന്നതാണ് ഏറെ പ്രതിഷേധം ഉണ്ടാക്കിയത്.അംഗങ്ങൾക്കൊപ്പം നിൽക്കേണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പോലും ഇക്കാര്യത്തിൽ മൗനം ഭജിച്ചു.ഇതേതുടർന്ന് അടിയന്തര കമ്മറ്റി ബിജെപി അംഗങ്ങൾ ബഹിഷ്കരിച്ചു.പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി അംഗങ്ങൾ കുത്തിയിരുന്നു പ്രതിഷേധിച്ചിട്ട് പോലുംഉത്തരവാദിത്തപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുകയോ ഇതിൻറെ നിജസ്ഥിതി വിലയിരുത്തുകേയോ ചെയ്തില്ല.
തുടർന്നാണ് ഇന്നലെ അടിയന്തര യോഗം വിളിച്ചത്.ഈ യോഗത്തിൽ മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യവകുപ്പ് അതിർത്തും ആശാവർക്കർമാരും പങ്കെടുത്തു.യോഗത്തിൽ സ്വാഗതം പറയാൻ എഴുന്നേറ്റ ബിജെപി അംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ രാജേഷ് വരവിളയെപ്രസിഡൻറ് ഇടപെട്ട് സംസാരിക്കാൻ അനുവദിച്ചില്ല.ഇതേ തുടർന്ന് സംഘർഷമായി.ഇതിനിടെമെഡിക്കൽ ഓഫീസർ രോഗപ്രതിരോധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത് അല്ലാതെ വിവാദമായ പ്രശ്നങ്ങളെക്കുറിച്ചൊന്നും ഒരു അക്ഷരം മിണ്ടിയില്ല.ഇതേ തുടർന്നാണ് ബിജെപി അംഗങ്ങൾ ആശാവർക്കർ നിയമനത്തിന് വ്യക്തമായ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.ഇതു സംബന്ധിച്ച് ബിജെപി അംഗങ്ങൾക്കിട്ട് വിവരം യോഗത്തെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനുമംഗലത്ത് ഫോൺ ധിക്കാരപരമായി ഓഫാക്കുകയായിരുന്നു.ഇതാണ് പ്രതിഷേധത്തിന് കാരണമായത്.തുടർന്ന് യോഗം അലങ്കോലമായി .ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങൾ രാത്രി വൈകിയും പഞ്ചായത്ത് ഓഫീസിന് മുൻപിൽ തുടരുകയാണ്.