മോഷണക്കേസിൽ ഹോം നേഴ്സ് പിടിയിൽ. ജോലിക്കു നിന്ന വീട്ടിൽ നിന്നും എടിഎം കാർഡും സ്വർണ മാലയും മോഷ്ടിച്ച സംഭവത്തിൽ പാലക്കാട് കോട്ടായി ചമ്പക്കുളം സ്വദേശി സാമ. ആർ (31) ആണ് പൊലീസിന്റെ പിടിയിൽ ആയത്.
ഇരിങ്ങാലക്കുട കാരുകുളങ്ങരയിലാണ് സംഭവം. ജോലിക്കു നിന്ന വീട്ടിൽ നിന്നു മൂന്നു പവൻ വരുന്ന സ്വർണ മാലയും എടിഎം കാർഡുമാണ് മോഷ്ടിച്ചത്.
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മോഷണക്കേസിൽ ഹോം നേഴ്സ് പിടിയിൽ
വയനാട് ഉരുൾപൊട്ടൽ; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി
വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അറിയിച്ചു.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗും ഇത്തവണ ഒഴിവാക്കി.
സ്കൂളിൽ ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു
സ്കൂളിൽ ഓട്ടമത്സരത്തിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കോട്ടയം കരിപ്പത്തട്ട് സ്വദേശി ലാൽ സി ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി ലാൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.
കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് ക്രിസ്റ്റൽ കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമ്മ: നീതു ലാൽ. സഹോദരങ്ങൾ: നോയൽ സി ലാൽ, ഏയ്ഞ്ചൽ സി ലാൽ.
ജില്ലാതല തൊഴില്‍മേള 10ന്
കുടുംബശ്രീ ജില്ലാ മിഷന്‍ ശാസ്താംകോട്ട ഡി.ബി കോളേജില്‍ ആഗസ്റ്റ് 10ന് ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കും. രാവിലെ 8.30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ സൗകര്യം ലഭിക്കും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.റ്റി.ഐ, ഡിപ്ലോമ, പ്രൊഫഷണല്‍ വിദ്യാഭ്യാസം ഉള്ളവര്‍ക്ക് പങ്കെടുക്കാം.
കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുരേന്ദ്രന്‍ അധ്യക്ഷനാകും. ബയോ ഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍ 0474 2794692.
നാലമ്പല യാത്രകള്‍ ആഗസ്റ്റ് 15 വരെ
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഈ വര്‍ഷത്തെ നാലമ്പല യാത്രകള്‍ ആഗസ്റ്റ് 15ന് സമാപിക്കും. ജൂലൈ 16 മുതല്‍ ആഗസ്റ്റ് 15 വരെയാണ് നാലമ്പല യാത്രകള്‍ നടത്തിവരുന്നത്. കോട്ടയം ജില്ലയിലെ നാലമ്പലങ്ങളിലേക്ക് ആഗസ്റ്റ് 10, 15 എന്നീ ദിവസങ്ങളിലും തൃശൂര്‍ നാലമ്പലത്തിലേക്ക് യാത്ര ആഗസ്റ്റ് 8, 13 ദിവസങ്ങളിലുമാണ്. ഓഗസ്റ്റ് 10, 15 ദിവസങ്ങളില്‍ കൊല്ലത്തു നിന്നും രണ്ടു ബസുകള്‍ ഉണ്ടായിരിക്കും. ആദ്യ ബസ് കാവനാട്, ചവറ വഴിയും അടുത്ത ബസ് കുണ്ടറ, കൊട്ടാരക്കര വഴിയും ആകും സര്‍വീസ് നടത്തുക. ഫോണ്‍ :9747969768.
കെഎസ്ആര്‍ടിസി ഉല്ലാസ യാത്രകള്‍ പുനരാരംഭിക്കുന്നു
പ്രകൃതിദുരന്ത പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കൊല്ലം ബി.ടി.സിയുടെ ഉല്ലാസ യാത്രകള്‍ ഓഗസ്റ്റ് 15 മുതല്‍ പുനരാരംഭിക്കും. ഓഗസ്റ്റ് 15 രാവിലെ 5 മണിക്ക് തുടങ്ങി രാത്രി 10:30 ന് മടങ്ങി എത്തുന്ന വാഗമണ്‍ യാത്ര ഉച്ചഭക്ഷണം സഹിതം ഒരാള്‍ക്ക് 1020 രൂപ ആണ് യാത്രക്കൂലി. ഓഗസ്റ്റ് 17 ന്റെ ആറ•ുള പള്ളിയോട സമിതി നല്‍കുന്ന വല്ല സദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്ര ദര്‍ശനം രാവിലെ 5 മണിക്ക് ആരംഭിച്ചു രാത്രി 9 30 ന് അവസാനിക്കും. ചാര്‍ജ് 910രൂപ. അന്നേദിവസം ഇല്ലിക്കല്‍ കല്ല്- ഇലവീഴാപൂഞ്ചിറ ഉല്ലാസ യാത്ര രാവിലേ 5 മണിക്ക് ആരംഭിച്ചു രാത്രി 11 മണിയോടെ മടങ്ങി എത്തും. ഇല്ലിക്കല്‍ കല്ല്, കട്ടക്കയം വെള്ളച്ചാട്ടം, ഇലവീഴാ പൂഞ്ചിറ എന്നിവയാണ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന യാത്രയ്ക്ക് 820 രൂപയാകും.
ഓഗസ്റ്റ് 17,27 ദിവസങ്ങളില്‍ ഗവി യാത്രകള്‍ ഉണ്ടായിരിക്കും. ഓഗസ്റ്റ് 18 ന് അമ്പനാട്, മെട്രോ വൈബ്സ് എന്നിങ്ങനെ രണ്ടു യാത്രകള്‍ ഉണ്ട്. ചാലിയേക്കര വ്യൂ പോയിന്റ്, അമ്പനാട് എസ്റ്റേറ്റ്, പാലരുവി, തെ•ല എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന അമ്പനാട് ഉല്ലാസ യാത്ര രാവിലെ 6.30ന് ആരംഭിച്ച 8 30ന് മടങ്ങിയെത്തും. എറണാകുളം സിറ്റി, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, എന്നീ സ്ഥലങ്ങള്‍ ആണ് മെട്രോ വൈബ്സ് യാത്രയില്‍ ഉള്‍പ്പെടുക. ഓഗസ്റ്റ് 19 ന് നടക്കുന്ന അല്‍ഫോന്‍സാമ്മ തീര്‍ത്ഥാടനം രാവിലെ 6 മണിക്ക് ആരംഭിക്കും. തങ്കിപ്പള്ളി, പൂങ്കാവ് പള്ളി, മാന്നാനം പള്ളി, അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ഭരണങ്ങാനം, ജ•ഗേഹം സ്ഥിതി ചെയ്യുന്ന കുടമാളൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പെടും. യാത്രാക്കൂലി 710 രൂപ. ഓഗസ്റ്റ് 24 ന് രാവിലെ 5ന് ആരംഭിച്ച് 25 ന് രാത്രി മടങ്ങി എത്തുന്ന മൂന്നാര്‍ – കാന്തല്ലൂര്‍ യാത്രയ്ക്ക് 1730 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക് 9747969768, 9995554409, 87145 70903.
*
ശ്രീജേഷിന്റെ കരിയറിലെ അവസാന പോരാട്ടം…ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം
പാരിസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നിലനിര്‍ത്തി. കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. 2-1 എന്ന സ്‌കോറിനാണ് ടീം ഇന്ത്യ ജയിച്ചു കയറിയത്.
ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. നേരത്തെ മൂന്ന് മെഡലുകള്‍ ഷൂട്ടിങില്‍ നിന്നാണ് ഇന്ത്യക്ക് ലഭിച്ചത്.
കളിയുടെ 18ാം മിനിറ്റില്‍ സ്‌പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിക്കുകയായിരുന്നു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ പ്രതിരോധം തീര്‍ത്താണ് മെഡലുറപ്പാക്കിയത്.
30, 33 മിനിറ്റുകളിലാണ് ക്യാപ്റ്റന്റെ നിര്‍ണായക ഗോളുകള്‍. മാര്‍ക്ക് മിരാലസാണ് സ്പെയിനിന്‍റ ഏക ഗോളിനു അവകാശി.
ഒളിംപിക്‌സിനു ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച പിആര്‍ ശ്രീജേഷിന്റെ കരിയറിലെ അവസാന പോരാട്ടമായിരുന്നു ഇത്.
വയനാട്ടിൽ സമഗ്ര പുനരധിവാസം വേണം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റന്നാൾ പ്രധാനമന്ത്രി വയനാട്ടിലെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട്ടിൽ സമഗ പുനരധിവാസം ആവശ്യമായിട്ടുണ്ട്. ഇതിന് കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ദുരന്ത തീവ്രത അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതിൻറെ ടീം ലീഡർ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിൻറ് സെക്രട്ടറി രാജീവ് കുമാർ ഇന്ന് ഓഫീസിൽ എത്തി സന്ദർശിച്ചിരുന്നു. വയനാടിന് സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് നമ്മുടെ ആവശ്യം. കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്.
ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും ദുരന്തത്തിൻറെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു. ഈ വലിയ ദൗത്യത്തിന് കേന്ദ്രം നൽകുന്ന എല്ലാ പിന്തുണക്കും സഹായത്തിനും കത്തിലൂടെ നന്ദി രേഖപ്പെടുത്തി.
ക്യാമ്പിൽ 1942പേർ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.195 ശരീരഭാഗങ്ങൾ കണ്ടെത്തി.ഡിഎൻ എ സാമ്പിൾ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകു.ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി കണക്കാക്കുന്നത് ശാസ്ത്രീയമായി ശരിയല്ല.233 സംസ്കാരങ്ങളാണ് നടന്നത്.14 ക്യാമ്പ് മേപ്പാടിയിൽ 641 കുടുംബം താമസിക്കുന്നുണ്ട്. കുട്ടികൾ അടക്കം 1942 പേർ ക്യാമ്പിലുണ്ട്.
നാളെ ജനകീയ തെരച്ചിൽ
91 സർക്കാർ ക്വാർട്ടേ്സുകൾ താൽക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കും. സുരക്ഷാ ഉദ്യോസ്ഥരുടെ കൂടെ ആകും അയക്കുക. ദുരന്ത മേഖലയെ ആറായി തിരിച്ചാകും പരിശോധന.ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണിത്. കരസേനയുടെ ഒരു വിഭാഗം മടങ്ങി.കാര്യക്ഷമമായ രക്ഷാ തെരച്ചിൽ പരിശ്രമങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങൾ മടങ്ങിയത്. ബെയ്ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിൻറെ ഭാഗത്തുനിന്നുണ്ടായത്.
കളക്ഷൻ സെൻററിൽ എത്തിയ 7 ടൺ തുണി പഴയത്
കളക്ഷൻ സെൻററിൽ 7 ടൺ തുണിയാണ് എത്തിയത്. ഇതെല്ലാം ഉപയോഗിച്ച് പഴകിയ തുണിയായിരുന്നു. അത് സംസ്കരിക്കേണ്ടി വന്നു. അത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി ഫലത്തിൽ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം.ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്.സ്കൂളുകൾ വേഗത്തിൽ പ്രവർത്തനസജമാക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
കൂടുതൽ പേർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നൽകി
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി സഹായം ലഭിക്കുന്നുണ്ടെന്നും പ്രഭാസ് രണ്ടു കോടിയുംചിരഞ്ജീവിയും മകൻ രാംചരനും ഒരുകോടിയും നൽകി. എകെ ആൻറണി അരലക്ഷവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അരലക്ഷവും വിഡി സതീശൻ ഒരു ലക്ഷവും നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു. ബുദ്ധദ്ബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും പിണറായി വിജയൻ അനുസ്മരിച്ചു.
‘ഹണി റോസിനെ കാണുമ്പോൾ ഒരാളെ ഓർമ വരുന്നു’: ബോബി ചെമ്മണ്ണൂരിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം
നടി ഹണി റോസിനെതിരെ വിവാദ പരാമർശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം. ഒരു പൊതുവേദിയിൽ വച്ച് ബോബി ചെമ്മണ്ണൂർ താരത്തിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദമായതും ഇപ്പോൾ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുന്നതും. ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയിൽ നിൽക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്.
ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. ഒരു നെക്‌ലസ് കഴുത്തിൽ അണിയച്ചതിനു ശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്നു കറക്കി. ‘നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്,’ എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്.
കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓർമ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ടു പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴി വച്ചിരിക്കുന്നത്.
ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നാണ് വിമർശനം. അശ്ലീലച്ചുവയുള്ള ഈ പരാമർശം ഒരാളും പൊതുസ്ഥലത്തു പറയരുതാത്തതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. എത്ര കുടുംബങ്ങൾക്ക് വീടു വച്ചു കൊടുത്തിട്ടും കാര്യമില്ലെന്നും ഇത്തരം പരാമർശങ്ങൾ നിർഭാഗ്യകാരമാണെന്നും ഇക്കൂട്ടർ പറയുന്നു. നിരവധി ആളുകളാണ് സംഭവത്തെ വിമർശിച്ചും അതിൽ പ്രതിഷേധിച്ചും രംഗത്തു വന്നത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണി എന്ന സിനിമയിലാണ് ഹണി റോസ് ഒടുവിൽ അഭിനയിച്ചത്. ഹണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചൽ എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്.
വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളുടെ ഭരണത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബില്ലെന്ന് റിജിജു പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് ബില്ലെന്ന വിമര്‍ശനങ്ങളെ റിജിജു തള്ളി. എല്ലാവരുടെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ളതാണ് ബില്‍. നീതി ലഭിക്കാത്ത മുസ്‌ലിം സഹോദരങ്ങള്‍ക്ക് നീതി ലഭിക്കുന്നതാണ് ഈ ബില്‍. വഖഫ് ബോര്‍ഡിനെ ചിലര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. പാവപ്പെട്ട മുസ്ലിങ്ങള്‍ക്ക് സംരക്ഷണം ഒരുക്കും. ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തന്നെയാണ് ബില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.





































