ഡോ. വന്ദനാദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി. അഭിഭാഷകനായ ആളൂർ മുഖേനയാണ് പ്രതി സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. സന്ദീപ് സമർപ്പിച്ചിരുന്ന വിടുതൽ ഹർജിയിൽ കേസിലെ അന്വേഷണം നീതിയുക്തമായല്ല നടന്നത് എന്ന് കുറ്റപ്പെടുത്തിയിരുന്നു. വിടുതൽ ഹർജിക്ക് ഒപ്പം താൽക്കാലിക ജാമ്യം അനുവദിക്കണമെന്നും സന്ദീപ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയാണ് കോടതി ഇന്ന് തള്ളിയത്.
ഡോ. വന്ദനാദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി സുപ്രീംകോടതി
ഡോ. വന്ദനാദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി. അഭിഭാഷകനായ ആളൂർ മുഖേനയാണ് പ്രതി സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. സന്ദീപ് സമർപ്പിച്ചിരുന്ന വിടുതൽ ഹർജിയിൽ കേസിലെ അന്വേഷണം നീതിയുക്തമായല്ല നടന്നത് എന്ന് കുറ്റപ്പെടുത്തിയിരുന്നു. വിടുതൽ ഹർജിക്ക് ഒപ്പം താൽക്കാലിക ജാമ്യം അനുവദിക്കണമെന്നും സന്ദീപ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയാണ് കോടതി ഇന്ന് തള്ളിയത്.
കോളേജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്
എറണാകുളം: മഴുവന്നൂരിൽ കോളേജ് അധ്യാപകനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. മഴുവന്നൂർ കവിതപ്പടിയിൽ വെണ്ണിയേത്ത് വിഎസ് ചന്ദ്രലാലിനെയാണ് വ്യാഴാഴ്ച വൈകിട്ട് വീടിന് സമീപത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടത്
ഉച്ചയോടെ ചന്ദ്രലാൽ പറമ്പിലേക്ക് പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. വൈകിട്ട് അയൽവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാൽ എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നു.
കോളേജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്
എറണാകുളം: മഴുവന്നൂരിൽ കോളേജ് അധ്യാപകനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. മഴുവന്നൂർ കവിതപ്പടിയിൽ വെണ്ണിയേത്ത് വിഎസ് ചന്ദ്രലാലിനെയാണ് വ്യാഴാഴ്ച വൈകിട്ട് വീടിന് സമീപത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടത്
ഉച്ചയോടെ ചന്ദ്രലാൽ പറമ്പിലേക്ക് പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. വൈകിട്ട് അയൽവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാൽ എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നു.
ഐഎസ് ഭീകരൻ റിസ്വാൻ അലി ഡൽഹിയിൽ പിടിയിൽ; ആയുധങ്ങളും കണ്ടെടുത്തു
ന്യൂ ഡെൽഹി :
രാജ്യത്തെ വിവിധ ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുള്ള ഐഎസ് ഭീകരൻ റിസ്വാൻ അലി ഡൽഹിയിൽ പിടിയിൽ.
വെള്ളിയാഴ്ച പുലർച്ചെ ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് പോലീസ് ആയുധങ്ങളും കണ്ടെടുത്തു.
പൂനെ ഐഎസ് മൊഡ്യൂളിലെ അംഗമാണ് അലി. പൂനെ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട ഇയാളെ പിന്നീട് കണ്ടെത്താനായിരുന്നില്ല. അലിയെ അറസ്റ്റ് ചെയ്യാൻ എൻഐഎ നേരത്തേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ ആളൂർ മുഖേനയാണ് പ്രതി സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. സന്ദീപ് സമർപ്പിച്ചിരിക്കുന്ന വിടുതൽ ഹർജിയിൽ കേസിലെ അന്വേഷണം നീതിയുക്തമായ എല്ലാ നടന്നത് എന്ന് കുറ്റപ്പെടുത്തുന്നു. വിടുതൽ ഹർജിക്ക് ഒപ്പം താൽക്കാലിക ജാമ്യം അനുവദിക്കണമെന്നും സന്ദീപ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോരുവഴിയിൽ ആരോഗ്യ പ്രവർത്തകർ ഒ.പി ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു
ശാസ്താംകോട്ട:പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗത്തിനിടെ
പോരുവഴി പ്രാഥമികരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറേയും ജീവനക്കാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിളയുടെ നടപടിയിൽ പ്രതിഷേധിച്ച് ഒ.പി ഞാൻബഹിഷ്കരിച്ചു പ്രതിഷേധിച്ചു.പോരുവഴി പ്രാഥമികരോഗ്യ കേന്ദ്രത്തിൽ രാവിലെ 9 മുതൽ 11വരെയാണ് ഒ.പി ബഹിഷ്കരിച്ച് ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചത്.സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ,സർവീസ് സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.എൻജിഒ അസോസിയേഷൻ ഭാരവാഹികളായ
അർത്തിയിൽ സമീർ,ധനോജ്‌കുമാർ,ബിനു കോട്ടത്തല,രാജീവ്,രാജ്‌മോഹൻ ,എൻജിഒ യൂണിയൻ ഭാരവാഹികളായസോണി,പദ്മരാജൻ,മിഥുൻ,ഷിഹാബ്, കോൺഗ്രസ് നേതാക്കളായ പദ്മസുന്ദരൻ പിള്ള,ചക്കുവള്ളി നസിർ,സച്ചിദാനന്ദൻ,അർത്തിയിൽ അൻസാരി,സ്റ്റാൻലി അലക്സ്,നിതിൻ പ്രകാശ്,സിപിഎം നേതാക്കളായ
ബിനീഷ്,മനു,ശിവൻപിള്ള,
കുഞ്ഞുമോൻ,കെ.ജി.ഒ.യു ഭാരവാഹികളായ വിനോദ്,വർഗീസ് എന്നിവർ പങ്കെടുത്തു.പബ്ലിക് ഹെൽത്ത് നഴ്സ് ദീപ അധ്യക്ഷത വഹിച്ചചു.ആശ പ്രവർത്തക ലതിക സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ നന്ദിയും പറഞ്ഞു.
ഉത്ര വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് സൂരജിന്റെ സഹോദരിക്ക് വിദേശത്തു പോകാന്‍ കോടതിയുടെ അനുമതി
കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴില്‍ തേടി വിദേശത്തു പോകാന്‍ കോടതിയുടെ അനുമതി. കര്‍ശന ഉപാധികളോടെയാണ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജി ആശ മറിയം മാത്യൂസ് അനുമതി നൽകിയത്. കേസിലെ നാലാം പ്രതിയാണ് സൂര്യ.
അച്ഛന്‍ പക്ഷാഘാതം വന്നു കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്കു കേസിനെത്തുടര്‍ന്ന് നാട്ടില്‍ ജോലി ലഭിക്കാന്‍ സാധ്യതയില്ലെന്നും വിദേശത്തു തൊഴില്‍ തേടിപ്പോകാന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സൂര്യയുടെ ഹര്‍ജി. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും വിശദവാദം കേട്ട കോടതി കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കുകയായിരുന്നു.
തൊഴില്‍ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസ സ്ഥലം, തൊഴില്‍ ദാതാവ് തുടങ്ങിയ വിവരങ്ങള്‍ ഹാജരാക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അനുമതി. കേസിന്റെ വിചാരണയില്‍ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്നു സൂര്യയെ ഒഴിവാക്കി. സൂര്യയ്ക്കു വേണ്ടി അഭിഭാഷകന്‍ അനീസ് തങ്ങള്‍കുഞ്ഞ് ഹാജരായി.
25-കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരയ്ക്കല്‍ ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ ശിക്ഷിക്കപ്പെട്ടു ജയിലിലാണ്. സ്ത്രീധന പീഡനക്കേസില്‍ സൂരജിനു പുറമേ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണു പ്രതികള്‍
സ്വതന്ത്ര്യ ദിനാഘോഷം ഇത്തവണയും ഹർഘർ തിരംഗ പ്രചാരണം, പ്രധാനമന്ത്രിയുടെ ആഹ്വാനം
ന്യൂഡെൽഹി .സ്വതന്ത്ര്യ ദിനാഘോഷം ഇത്തവണയും ഹർഘർ തിരംഗ പ്രചാരണം
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഹർ ഘർ തിരംഗ പ്രചാരണം ജനകീയമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം തിരംഗയാക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം
പ്രധാനമന്ത്രി പ്രൊഫൈൽ ദേശീയപതാകയാക്കി
ദേശീയ പതാകയ്ക്കൊപ്പമുള്ള സെൽഫി ഹർഘർ തിരംഗ ഡോട് കോമിൽ പങ്ക് വെയ്ക്കാനും എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽസ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ
സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ ,വി.എം.ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട
മാധ്യമ വാർത്തകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസ് എടുത്തത് .
ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് സർക്കാരിനോട് ഹൈക്കോടതി ഇന്നലെ ആരാഞ്ഞിരുന്നു .
കേരളത്തിൻ്റെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളാണ് ഇവിടെ സുസ്ഥിര വികസന മടക്കം സാധ്യമാണോ എന്ന കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
ഈ കാര്യങ്ങളിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ആവശ്യമെങ്കിൽ പൊളിച്ചെഴുതണമെന്നും കോടതി പറഞ്ഞിട്ടുണ്ട് .കൂടാതെ വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപര്യഹർജിയും ഇതേ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.




































