തിരുവനന്തപുരം: കേരള സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്സ്പ്രസിലെ ടിക്കറ്റ് എക്‌സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. സ്പീക്കറാണെന്നറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ആരോപണം. എന്നാല്‍ ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന പറഞ്ഞു. ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്നാണ് ടിടിഇമാരുടെ യൂണിയന്‍ പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ വരുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ ടിടിഇആയ എസ് പത്മകുമാര്‍ മോശമായി പെരുമാറിയെന്ന് സ്പീക്കര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടസ്ഥാനത്തിലാണ് വന്ദേഭാരതിലെ ഡ്യൂട്ടിയില്‍ നിന്നും എസ് പത്മകുമാറിനെ ഒഴിവാക്കിയത്.
എ.എന്‍. ഷംസീറിനോട് മോശമായി പെരുമാറിയെന്ന് പരാതി; വന്ദേഭാരതിലെ ടിക്കറ്റ് എക്‌സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി
എല്‍.കെ. അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
അഡ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ ആദ്യ ആഴ്ചയും അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അദ്വാനിയെ ഡിസ്ചാര്‍ജ് ചെയ്തത്.
ഫിജിയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഏറ്റുവാങ്ങി ദ്രൗപദി മുര്‍മു
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഫിജിയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രസിഡന്റ് വില്യം മെയ്‌വലിലി കതോനിവരേയാണ് കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഫിജി ദ്രൗപദി മുര്‍മുവിന് സമ്മാനിച്ചത്. ആഗോളതലത്തില്‍ ഇന്ത്യ കുതിക്കുമ്പോള്‍ ഫിജിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് രാഷ്ട്രപതി മുര്‍മു പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മുര്‍മു, ഇന്ത്യയും ഫിജിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് ഈ അംഗീകാരമെന്ന് പറഞ്ഞു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിഡന്റ് ഫിജി സന്ദര്‍ശിക്കുന്നത്. ഫിജി പാര്‍ലമെന്റിനെയും മുര്‍മു അഭിസംബോധന ചെയ്തു.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി ജെ പി നഡ്ഡ
ന്യൂ ഡെൽഹി :
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി ജെ പി നഡ്ഡ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നഡ്ഡ. കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം
എസിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത് പരിഗണനയിലാണെന്ന് ജെപി നഡ്ഡ പറഞ്ഞത്
കേരളം അതിൽ ഒരു സംസ്ഥാനമാണെന്നും നഡ്ഡ പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള എംപിമാർ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ബഹളം വെച്ചിരുന്നു.
ഷിരൂരില്‍ ജീർണിച്ച ഒരു മൃതദേഹം കണ്ടെത്തി; ശരീരം ആരുടേതാണെന്ന് വ്യക്തമല്ല, ഡിഎൻഎ പരിശോധന നടത്തും
ബംഗളൂരു: ഷിരുരില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച ശരീരം ആരുടേതാണെന്ന് വ്യക്തമല്ല. മുങ്ങല്‍ വിദഗ്ദനായ ഈശ്വർ മല്‍പ്പയാണ് മൃതദേഹം കണ്ടെത്തിയന്ന കാര്യം അറിയിച്ചത്.
അകനാശിനി ബാഡ മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ജീർണിച്ച അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. അതേസമയം, മണ്ണിടിച്ചിലില്‍ കണാതായ കോഴിക്കോട് സ്വദേശി അർജുന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അർജുന്റെ സഹോദരന്റെ ഡിഎൻഎ സാമ്ബിള്‍ നേരത്തെ ശേഖരിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് പൊലീസ് പുറപ്പെട്ടിട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും മൃതദേഹം സ്ഥിരീകരിക്കേണ്ടതുണ്ട്. ആദ്യം പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് ഡിഎൻഎ പരിശോധനയിലേക്ക് കടക്കുകയുള്ളൂ. മൃതദേഹത്തിന്റെ കാലില്‍ വല കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്.
വ്യാജ ഫേസ്ബുക്ക് കാമുകന് വേണ്ടി ഉപേക്ഷിച്ച നവജാത ശിശു മരിച്ചു; അമ്മയ്ക്ക് 10 വർഷം തടവ്
കൊല്ലം :കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ അമ്മയ്ക്ക് 10 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കല്ലുവാതുക്കൽ ഈഴായ്‌ക്കോട് പേഴുവിളവീട്ടിൽ രേഷ്മയെയാണ്(25) കൊല്ലം ഫസ്റ്റ് അഡീഷണൽ കോടതി ശിക്ഷിച്ചത്.
2021 ജനുവരി അഞ്ചിന് രാവിലെയാണ് സംഭവം. ജനിത്ത് അധിക സമയമാകാത്ത ആൺകുഞ്ഞിനെയാണ് പൊക്കിൾക്കൊടി പോലും മുറിച്ച് മാറ്റാതെ രേഷ്മയുടെ വീടിന് പിന്നിലെ റബർ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കുത്തിപ്പരുക്കേൽപ്പിച്ചു; ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്ത് പൊങ്ങുംമൂട്ടിൽ ഭാര്യയെയും മകനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ. ബാബുജി നഗർ സ്വദേശിനി അഞ്ജന(39), മകൻ ആര്യൻ(10)എന്നിവർക്കാണ് കുത്തേറ്റത്
അഞ്ജനയുടെ ഭർത്താവ് ഉമേഷാണ് ഇവരെ ആക്രമിച്ചത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് പിന്നിൽ. ഉമേഷിനെ ശ്രീകാര്യം പോലീസ് കസ്റ്റിഡിയിലെടുത്തു.
വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലെ വേദന; കേരളം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയെന്നും മുഖ്യമന്ത്രി തിരുവനന്തപുരം:
വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്നും തിരുവനന്തപുരം പേരൂർക്കടയിൽ എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ പാസിംഗ് ഔട്ടിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളാ പോലീസിന്റെ കരുതൽ നാട് മുമ്പും അനുഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ദുരന്തഭൂമിയിൽ എട്ടാം ദിനവും തിരച്ചിൽ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് ഇന്ന് തെരച്ചിൽ നടത്തും. വനം വകുപ്പ്,ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫും സ്ഥലത്തെത്തി തിരച്ചിലിന്റെ ഭാഗമാകും.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെൻറ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കലക്ടർ ഏറ്റെടുക്കും. ഇന്നലെ സംസ്‌കരിച്ചത് 30 മൃതദേഹങ്ങളും 150 ലേറെ ശരീരഭാഗങ്ങളും കൂടിയാണ്. മേപ്പാടി പഞ്ചായത്തിലെ 10 ,11 ,12 വാർഡുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
കാപ്പ നിയമ പ്രകാരം നാടു കടത്തിയ പ്രതി കഞ്ചാവുമായി പിടിയിൽ
കയ്പമംഗലം.കാപ്പ നിയമ പ്രകാരം നാടു കടത്തിയ പ്രതി കഞ്ചാവുമായി പിടിയിൽ. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ പ്രാൺ എന്ന ജിനേഷ് (36) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയത്. നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി





































