സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ്യ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട്.
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ എറണാകുളം മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ്
നൽകിയിട്ടുണ്ട്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത
ശൂരനാട്ട് നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി
ശാസ്താംകോട്ട:നിരവധി ക്രിമനൽ കേസ്സുകളിലെ പ്രതിയായ യുവാവിനെ ജില്ലയിൽ നിന്നും നാടുകടത്തി.6 മാസത്തേക്കാണ് നടപടി.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ പനന്തറ കോളനിയിൽ കൈലാസം വീട്ടിൽ ചാത്തൻ എന്ന് വിളിക്കുന്ന അനന്തു(24)വിനെയാണ് നാടുകടത്തിയത്.2019 മുതൽ ഈ വർഷം സെപ്തംബർ വരെ കാലയളവിൽ ശൂരനാട്,കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ 3 വീതം ക്രിമിനൽ കേസിലും ശാസ്താംകോട്ട പൊലീസ് പരിധിയിൽ ഒരു ക്രിമിനൽ കേസിലും പ്രതിയാണ്.ഇതിൽ 5 കേസുകൾ കോടതി വിചാരണയിലും 2 കേസുകൾ അന്വേഷണത്തിലുമാണ്.
മാരകായുധങ്ങളുമായി സംഘം ചേർന്ന് ബഹളം വയ്ക്കൽ,ദേഹോപദ്രവം ഏൽപ്പിക്കൽ,കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ,തട്ടിക്കൊണ്ട് പോകൽ,അസഭ്യം പറച്ചിൽ,വീടുകയറി ആക്രമണം,സ്ത്രീകർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നയാളാണ് പ്രതിയെന്ന് ശൂരനാട് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.മുൻപ് ഇയ്യാൾക്കതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് വകവയ്ക്കാതെ വീണ്ടും ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു.
വയര്‍ ചാടുന്നത് തടയാം, ആറ് കാര്യങ്ങൾ ഓർത്തിരിക്കൂ
വയറിലെ കൊഴുപ്പ് കുറയ്ക്കാനായി കൃത്യമായ ഡയറ്റും വ്യായാമവും ഒരു പോലെ പ്രധാനമാണ്. ഇതിനായി കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യണം. വയറിലെ കൊഴുപ്പിനെ പുറംതള്ളാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
ഊർജ്ജം നൽകുന്നതിന് ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ആരോഗ്യകരമായ പ്രാതൽ വയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു.
വ്യായാമം ചെയ്യുന്നത് കലോറി എരിച്ചുകളയുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും പ്രധാനമാണ്. ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമമോ 75 മിനിറ്റ് തീവ്രമായ വ്യായാമമോ ചെയ്യാൻ ശ്രമിക്കുക.
ബദാം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുന്നതിനും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഈ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
ദിവസവും വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് ഊർജം നിലനിർത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
വിശപ്പറിഞ്ഞ് പതിയെ ആസ്വദിച്ച്, ചവച്ചരച്ച്, മിതമായ അളവിൽ ഭക്ഷണം കഴിക്കുന്ന രീതിയാണ് ‘മൈൻഡ്ഫുൾ ഈറ്റിംഗ്’. അമിതവണ്ണം, ഗ്യാസ് സംബന്ധമായ പ്രയാസങ്ങൾ, ദഹനക്കുറവ്, അനാരോഗ്യകരമായ ഭക്ഷണമുണ്ടാക്കുന്ന മാനസികാരോഗ്യപരമായ പ്രയാസങ്ങൾ എന്നിവയെല്ലാം ഒഴിവാക്കാൻ ‘മൈൻഡ്‍ഫുൾ ഈറ്റിംഗ്’ പരിശീലിക്കാം.
വിട്ടുമാറാത്ത സമ്മർദ്ദം ശരീരഭാരം വർദ്ധിപ്പിക്കുകയും തടി കുറയ്ക്കാൻ പ്രയാസമാക്കുകയും ചെയ്യും. സമ്മർദ്ദം ഒഴിവാക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. ധ്യാനം, യോഗ അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ ചെയ്ത് സ്ട്രെസ് കുറയ്ക്കാം.
എനിക്ക് 46 വയസായി, 50കളിലേക്കാണ് ഞാൻ നോക്കുന്നത്; പ്രായത്തെ കുറിച്ച് വാചാലയായി മഞ്ജു വാര്യർ
മലയാളത്തിന്റെ പ്രിയ താരമാണ് നടി മഞ്ജു വാര്യർ. സ്വാഭാവിക അഭിനയത്തിലൂടെ ഇന്നും പ്രേക്ഷകരെ ഒന്നാകെ ത്രസിപ്പിച്ചു കൊണ്ടിരിക്കയാണ് താരം. സിനിമയിൽ നിറഞ്ഞ് നിന്ന വേളയിൽ ആയിരുന്നു മഞ്ജു വലിയൊരു ഇടവേള എടുത്തത്. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവും നടത്തി. ഒരുപക്ഷേ മറ്റൊരു നടിക്കും ലഭിക്കാത്തത്ര സ്വീകാര്യത കൂടിയായിരുന്നു മഞ്ജുവിന് പിന്നീട് ലഭിച്ചത്. രണ്ടാം വരവിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരു കൈ നോക്കി മഞ്ജു. നിലവിൽ രജനികാന്തിനൊപ്പം വേട്ടയ്യനിൽ നായികയായി എത്തുകയാണ് താരം.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. പ്രായത്തെ വെല്ലുന്ന തരത്തിലുള്ള സ്റ്റൈലിഷ് ലുക്കിൽ മഞ്ജു എത്തുമ്പോൾ ആരാധകരും അതേറ്റെടുക്കാറുണ്ട്. പ്രായം വെറും നമ്പർ മാത്രമാണെന്ന് ധ്വനിപ്പിച്ച് മറ്റ് സ്ത്രീകൾക്കും വലിയൊരു പ്രചോദനം കൂടിയായി മഞ്ജു മാറിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ യഥാർത്ഥ പ്രായം തുറന്ന് പറയുകയാണ് മഞ്ജു. വേട്ടയ്യൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തോട് ആയിരുന്നു നടിയുടെ പ്രതികരണം.
“എനിക്കിപ്പോൾ 46 വയസുണ്ട്. 46 വയസൊന്നും ഒരു പ്രായമല്ലെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുകയാണ്. ചെറുപ്പത്തിൽ 30 വയസ് വലിയൊരു പ്രായമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ വർഷങ്ങൾ പോകുന്തോറും അതൊന്നും ഒന്നുമല്ലെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. നാൽപതുകൾ എന്നത് വളരെ ചെറുപ്പമാണ്. വളരെ എനർജറ്റിക്കായി ഇരിക്കാമെന്ന് മനസിലാക്കുകയാണ്. ഞാനെന്റെ അൻപതുകളിലേക്കാണ് ഞാൻ ഇപ്പോൾ നോക്കുന്നത്. നിലവിൽ ഇത്രയും എനർജറ്റിക്കായി ഇരിക്കാന്നുണ്ടെങ്കിൽ അൻപതുകളിൽ ഇതിലേറെ എനർജെറ്റിക്കായിരിക്കാം എന്ന് തോന്നുകയാണ്”, എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.
അതേസമയം, ഒക്ടോബർ 10നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, റിതിക സിംഗ്, ദുഷാര വിജയൻ, അഭിരാമി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും ഫഹദിന്റെ മൂന്നാമത്തെ തമിഴ് സിനിമ കൂടിയാണിത്
തന്‍റെ ചിത്രങ്ങള്‍ ഒരിക്കല്‍ ജീവന്‍ വയ്ക്കുമെന്ന് രാജാരവിവര്‍മ്മ അറിഞ്ഞിരുന്നോ
തിരുവനന്തപുരം. രാജാ രവിവര്‍മ്മ തന്‍റെ ക്ളാസിക് ചിത്രങ്ങള്‍ക്ക് ഒരിക്കല്‍ ജീവന്‍ വയ്ക്കുമെന്ന് ചിന്തിച്ചിരിക്കുമോ രവി വർമ്മയുടെ ചിത്രങ്ങൾക്ക് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചലനം വരുത്തി തിരുവനന്തപുരത്തുകാരൻ. കഴക്കൂട്ടം സ്വദേശിയും ക്രിയേറ്റീവ് ഡിസൈനറുമായ യുഹാബ് ഇസ്മായിൽ ജീവൻ നൽകിയ ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിംഗ്.
കാലങ്ങളായി അനക്കമില്ലായിരുന്നു അവർക്ക്. ഒടുവിൽ നിർമിത ബുദ്ധി അവർക്ക് തുടിപ്പേകി. തലയുയർത്തി ഹംസത്തിൻറെ കൊക്കിൽ തൊടുന്ന ദമയന്തി. ജടായുവിൻറെ ചിറകരിഞ്ഞ് വീഴ്ത്തി കയ്യിലേറ്റുന്ന രാവണൻ. പൊട്ടിക്കരയുന്ന സീത. തുടങ്ങി 19 രവിവർമ്മ ചിത്രങ്ങൾക്കാണ് എഐ സഹായത്താൽ ചലനമേകിയത്.എന്തായാലും ചലിക്കുന്ന രവിവര്‍മ്മചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് ഉയര്‍ത്തിയത്. സൃഷ്ടാവിന് അതിന്‍റെ വലിയ നേട്ടമൊന്നും ഉണ്ടായില്ലെങ്കിലും പലരും അത് വൈറലാക്കിക്കൊണ്ടിരിക്കുന്നു.
രണ്ടാഴ്ചയെടുത്താണ് ഇതൊരുക്കിയത്. ക്രിയേറ്റീവ് ഡിസൈനറായ യുഹാബ് കഴക്കൂട്ടം കുളത്തൂർ സ്വദേശിയാണ്.
ചിത്രങ്ങളെ ചലിപ്പിച്ച യുഹാബ് ഇസ്മായിലിനെ രാജാ രവിവർമ്മയുടെ ഓർമ്മ ദിനത്തിൽ രാജകുടുംബാംഗങ്ങൾ ആദരിച്ചു.
മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യുപി സ്കൂളില്‍ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം നടത്തി
മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ശ്രീചിത്തി ര വിലാസം യുപി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം ചവറ നൂൺമീൽ ഓഫീസർ കെ ഗോപകുമാർ നിർവഹിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ പോഷൻ മാ 2024 നോടനുബന്ധിച്ചാണ് പച്ചക്കറി തോട്ടം നിർമ്മിക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുന്ന വിധത്തിലുള്ള പച്ചക്കറികളാണ് ഉത്പാദിപ്പിക്കുന്നത്. മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി സീറോ പ്ലാസ്റ്റിക് ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു ഹെഡ്മിസ്‌ട്രെസ് എസ് ജയലക്ഷ്മി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ കല്ലട ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു,ഉണ്ണി ഇളവിനാൽ, മുഹമ്മദ് സജാദ് പ്രീത ദേവി, അപർണ സുഗതൻ,ജീജചന്ദ്രൻ, ആരതി,ശ്രീലക്ഷ്മി, രമ്യഎന്നിവർ ആശംസകൾ അർപ്പിച്ചു
കരിഞ്ചന്ത മാഫിയ; ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന നടത്തി
ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് റേഷന്‍ അരി കള്ളക്കടത്ത് നടത്തുന്ന മാഫിയ സജീവമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുവിതരണ ഉപഭോതൃ കാര്യ കമ്മിഷണറുടെ നിര്‍ദ്ദേശാനുസരണം ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സി വി മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം തോമസ് എന്നയാളുടെ വീടും കടയും പരിസരവും പരിശോധിച്ചതില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ 174 ചാക്ക് സാധനങ്ങള്‍ അവശ്യസാധന നിയമത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തി പിടിച്ചെടുത്ത് തുടര്‍നടപടിക്കായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. പൊതുവിതരണ വകുപ്പ് മന്ത്രിക്കും വിജിലന്‍സിനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലാ സപ്ലൈ ഓഫിസര്‍ എസ്.ഒ.ബിന്ദു, അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ രാജീവ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നും കര്‍ശന പരിശോധനകള്‍ ഉണ്ടാകുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
15 കാരിയെ ഉപയോഗിച്ച് രണ്ടാനച്ഛൻ അടിച്ചുമാറ്റിയത് 40 സൈക്കിളുകൾ, 9വയസുകാരന്റെ പരാതിയിൽ കുടുങ്ങി, വലഞ്ഞ് പൊലീസ്
ബെംഗളുരു: 15വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഉപയോഗിച്ച് രണ്ടാനച്ഛൻ മോഷ്ടിച്ചത് 40 സൈക്കിളുകൾ. ബെംഗളൂരുവിലാണ് സംഭവം. റായ്ച്ചൂർ സ്വദേശിയായ 24കാരനായ മൊഹമ്മദ് ഫായസുദ്ദീനാണ് 15കാരിയെ ഉപയോഗിച്ച് സൈക്കിളുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്നത്. ബേഗൂർ കൊപ്പ റോഡിലെ ഹുല്ലാഹള്ളി ഭാഗത്ത് ദിവസ വേതനക്കാരനാണ് ഇയാൾ.
കടക്കെണിയിലായതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് മോഷണം ആരംഭിച്ചത്. സൌത്ത് ബെംഗളൂരുവിൽ നിന്നായി ഇവർ മോഷ്ടിച്ച 22 സൈക്കിളുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്യ ഈ വർഷം ആദ്യമാണ് ഇവർ സൈക്കിൾ മോഷണം ആരംഭിച്ചത്. പുത്തൻ സൈക്കിൾ മോഷണം പോയതിന് പിന്നാലെ ബെംഗളൂരു സ്വദേശി നൽകിയ പരാതിയേ തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടാനച്ഛനും 15കാരിയും പിടിയിലാകുന്നത്. മാളുകളും ഫ്ലാറ്റുകളുടെ പരിസരത്തുമായി നിർത്തിയിട്ടിരുന്ന സൈക്കിളുകൾ വളരെ തന്ത്രപരമായി ആയിരുന്നു ഇവർ മോഷ്ടിച്ചിരുന്നത്. മിക്കയിടത്തും സിസിടിവികളിൽ നിന്ന് 15കാരിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോക്ക് ചെയ്യാത്ത സൈക്കിളുകൾ രണ്ടാനച്ഛനൊപ്പം സ്കൂട്ടറിൽ ചുറ്റി നടന്ന് കണ്ടെത്തി മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ രീതി.
15കാരി സൈക്കിൾ മോഷ്ടിച്ചുകൊണ്ട് വരുമ്പോൾ ഫയാസുദ്ദീൻ മോട്ടോർ സൈക്കിളിൽ വഴി പറഞ്ഞുകൊടുത്ത് പെൺകുട്ടിക്ക് മുന്നിലും പിന്നിലുമായി പോകും. മോഷണം കഴിഞ്ഞ ശേഷം സിസിടിവി ദൃശ്യങ്ങളിൽ സൈക്കിളുമായി പോകുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ വിരളമായാണ് ലഭിച്ചത്. സിസിടിവികൾ ഇല്ലാത്ത റോഡുകളേക്കുറിച്ച് രണ്ടാനച്ഛൻ കൃത്യമായി പഠിച്ച ശേഷമായിരുന്നു മോഷണത്തിന് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സെക്കൻഡ് ഹാൻഡ് സൈക്കിൾ എന്ന നിലയിൽ പലർക്കായാണ് ഇയാൾ സൈക്കിൾ വിറ്റിരുന്നത്. പതിനായിരം രൂപയ്ക്ക് വരെ സൈക്കിൾ വിറ്റതായാണ് പൊലീസ് നൽകുന്ന വിവരം.
റായ്ച്ചൂറിൽ നിന്ന് ബെംഗളൂരുവിലെത്തിയപ്പോൾ പരിചയപ്പെട്ട ഭർത്താവിനോട് പിണങ്ങി താമസിക്കുന്ന 30 കാരിക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇവരുടെ മകളെയാണ് ഇയാൾ മോഷണത്തിന് ഉപയോഗിച്ചത്. പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ല. 30കാരിയിൽ ഇയാൾക്ക് ഒന്നര വയസുള്ള ഒരു മകനുമുണ്ട്. സെപ്തംബർ 24ന് ഇവർ മോഷ്ടിച്ച സൈക്കിളിനുടമയായ ഒൻപത് വയസുകാരൻ പരാതി നൽകിയതാണ് ഇവർ പിടിയിലാകാൻ കാരണമായത്. ഏറെ ആഗ്രഹിച്ച് കിട്ടിയ സൈക്കിൾ ആയതിനാൽ വലിയ രീതിയിൽ ബാധിക്കപ്പെട്ട നിലയിലായിരുന്നു ഒൻപതു വയസുകാരൻ പൊലീസ് സഹായം തേടിയത്.
കുട്ടികളുടെ നീന്തൽക്കുളങ്ങൾ, സ്കേറ്റിംഗ് സോണുകൾ, പാർക്കുകൾ, ട്യൂഷൻ സെന്ററുകൾ, അപാർട്ട്മെന്റുകൾ എന്നിവയുടെ സമീപത്ത് നിന്നാണ് ഇവർ സൈക്കിളുകൾ മോഷ്ടിച്ചിരുന്നത്. ഒരാൾക്കെന്ന രീതിയിൽ സൈക്കിളുകൾ വിൽപന നടന്നിട്ടില്ലാത്തതിനാൽ സൈക്കിൾ വിറ്റവരെ മുൻപരിചയം ഇല്ലാത്തതിനാലും കണ്ടെത്തിയ പല സൈക്കിളുകളും മോഷണം പോയെന്ന പരാതി ഇല്ലാത്തതിനാലും പ്രതിയെ കണ്ടെത്തിയെങ്കിലും ആകെ വലഞ്ഞ അവസ്ഥയിലാണ് പൊലീസുള്ളത്.
‘ഞാനൊരു അധ്യാപികയല്ലേ വിശ്വസിക്കൂ’ എന്ന് ഡിവൈഎഫ്ഐ മുൻ നേതാവ്, 15 ലക്ഷം കൊടുത്തിട്ടും പറഞ്ഞ ജോലിയില്ല; കേസ്
കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കാസര്‍കോട് കുമ്പളയില്‍ അധ്യാപികയ്ക്കെതിരെ കേസ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അധ്യാപികയാണ് ബല്‍ത്തക്കല്ലു സ്വദേശിയായ സച്ചിതാ റൈ. ഞാനൊരു അധ്യാപികയല്ലേ എന്നെ വിശ്വസിക്കൂ എന്നാണ് സച്ചിതാ റൈ പറഞ്ഞതെന്നും സിപിസിആർഐയിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു. 15 ലക്ഷം രൂപ ഒരുമിച്ച് തരാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ, ഗഡുക്കളായി തന്നാൽ മതിയെന്ന് പറഞ്ഞുവെന്നും ഇത് പ്രകാരം 15,05,796 രൂപ സച്ചിത റൈക്ക് നൽകിയെങ്കിലും ജോലി ലഭിച്ചില്ലെന്നും യുവതി പറയുന്നു.
അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായ സച്ചിതയ്ക്കെതിരെ കുമ്പള പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമാന രീതിയില്‍ ഇവര്‍ മറ്റുപലരില്‍ നിന്നും പണം തട്ടിയതായി പൊലീസ് സംശയിക്കുന്നു. യുവതിക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
‘ഈ അപ്പൂപ്പൻ മോശമാണെന്ന്’ അഞ്ച് വയസുകാരിയുടെ സംസാരം, കേട്ടത് അമ്മൂമ്മ; 62 വയസുകാരന് 102 വർഷം കഠിന തടവ്
തിരുവനന്തപുരം: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അപ്പൂപ്പന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് 62 വയസുകാരൻ പ്രതിയായ കേസിൽ ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഈ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2020 നവംബർ മാസം മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി. കുട്ടി കളിക്കാനായി അപ്പൂപ്പന്റെ വീട്ടിൽ പോയപ്പോൾ ആണ് പ്രതി ഉപദ്രവിച്ചത്. വേദന കൊണ്ട് കുട്ടി കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് പറഞ്ഞതിനാൽ കടുത്ത വേദനയുണ്ടായിരുന്നെങ്കിലും കുട്ടി പേടിച്ചു പുറത്തു പറഞ്ഞില്ല.
മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോൾ ‘ഈ അപ്പൂപ്പൻ മോശമാണെന്ന്’ കുട്ടി പറയുന്നത് അമ്മുമ്മ കേട്ടിരുന്നു. അമ്മുമ്മ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തിനെക്കുറിച്ച് പറഞ്ഞത്. അമ്മൂമ്മ കുട്ടിയുടെ രഹസ്യ ഭാഗം പരിശോദിച്ചപ്പോൾ അവിടെ ഗുരുതരമായി മുറിവേറ്റത് കണ്ടെത്തി. ഉടനെ ഡോക്ടറെ അറിയിച്ചു. പിന്നാലെ കഠിനംകുളം പൊലീസിൽ വിവരം അറിയിച്ചു. വൈദ്യ പരിശോധനയിൽ സ്വകാര്യ ഭാഗത്തെ മുറിവ് ഡോക്ടർ രേഖപ്പെടുത്തിയിരുന്നു.
കുട്ടിയുടെ അപ്പുപ്പൻ ആയ പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായതിനാൽ വലിയ ശിക്ഷ തന്നെ പ്രതി അനുഭവിക്കണമെന്നും ജഡ്ജി പറഞ്ഞു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് എന്നിവർ കോടതിയിൽ ഹാജരായി.
പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ.എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.






































