28.8 C
Kollam
Wednesday 17th December, 2025 | 06:56:21 PM
Home Blog Page 2055

ഭർത്താവിന്റെ വഴി വിട്ട് ബന്ധങ്ങൾ അറിയുന്നത് മരണശേഷം, ചിതാഭസ്മം തിന്ന് കലിപ്പടക്കി എഴുത്തുകാരി

ടൊറന്റോ: ഭർത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ച് അയാളുടെ മരണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അറിയേണ്ടി വരുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക. അത്തരമൊരു വിചിത്ര അനുഭവത്തേക്കുറിച്ചാണ് കനേഡിയൻ എഴുത്തുകാരി ജസീക്കാ വെയ്റ്റ് ആത്മകഥയിൽ വിശദമാക്കിയത്. ജസീക്കയുടെ ആത്മകഥയായ എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാർഡ്സ് എന്ന ആത്മകഥയിൽ ഭർത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞപ്പോഴുള്ള വിഷമം മറി കടക്കാൻ ചിതാഭസ്മം വളർത്തുനായ കാഷ്ഠത്തിനൊപ്പം കുഴിച്ചിട്ടും. അതിന് ശേഷവും ക്രൂരമായി വഞ്ചിക്കപ്പെട്ടതിന്റെ വേദന മാറാതെ വന്നതോടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം കഴിച്ചതായാണ് എഴുത്തുകാരി വിശദമാക്കുന്നത്.

2015ൽ ജോലി സംബന്ധമായ യാത്രയ്ക്കിടയിലാണ് ജെസീക്കയുടെ ഭർത്താവ് സീൻ മരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഭർത്താവിന്റെ ഐ പാഡ് നോക്കുമ്പോഴാണ് വഴിവിട്ട ബന്ധങ്ങളുടെ ചിത്രങ്ങൾ അടക്കമുള്ള വിവരം ജസീക്കയ്ക്ക് ലഭിക്കുന്നത്. മറ്റൊരു ആവശ്യത്തിനായി ഭർത്താവിന്റെ ബ്രൌസിംഗ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഭർത്താവിന്റെ അവിഹിത ബന്ധങ്ങളേക്കുറിച്ചുള്ള സൂചനകൾ ജെസീക്കയ്ക്ക് ലഭിക്കുന്നത്. ഭർത്താവിന്റെ രഹസ്യ ജീവിതം എഴുത്തുകാരിക്ക് താങ്ങാനാവാത്ത ആഘാതമായിരുന്നു സൃഷ്ടിച്ചത്.

മാസങ്ങളോളം സൂചനകളേ പിന്തുടർന്നുള്ള അന്വേഷണത്തിൽ ജോലി സംബന്ധമായ യാത്രകൾ എന്ന പേരിൽ അടക്കം നടന്ന വഞ്ചനയുടെ മറ്റ് വിവരങ്ങൾക്ക് ഇവർക്ക് ലഭിക്കുകയായിരുന്നു. അമിതമായ ദേഷ്യം തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാനോ ചോദിക്കേണ്ടതോ ആയ ആൾ ഇല്ലാത്ത അവസ്ഥയിലാണ് ഭർത്താവിന്റെ ചിതാ ഭസ്മം എഴുത്തുകാരി ശ്രദ്ധിക്കുന്നത്.

ചിതാഭസ്മം തന്റെ വളർത്തുനായയുടെ വിസർജ്യത്തിനൊപ്പം കുഴിച്ചിട്ട് തിരികെ എത്തിയിട്ടും മനസിന് ശാന്തത കൈവരാതെ വന്നതോടെയാണ് ചിതാഭസ്മം കുറച്ച് കുറച്ചായി കഴിച്ചതെന്ന് ഇവർ ആത്മകഥയിൽ വിശദമാക്കുന്നത്.

ബേക്കിംഗ് പൌഡറിന് സമാനമായ രുചിയായിരുന്നു ചിതാഭസ്മത്തിന് അനുഭവപ്പെട്ടതെന്നും ഉപ്പിനേക്കാൾ തരി നിറഞ്ഞതായിരുന്നു ചിതാഭസ്മമെന്നുമാണ് ഇത് കഴിച്ച അനുഭവത്തേക്കുറിച്ച് എഴുത്തുകാരി വിശദമാക്കുന്നത്.

‘അയാളുടെ സീരിയൽ നടി ഭാര്യയെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന രഹസ്യമായ പരസ്യം’: മിനു മുനീറിന് മറുപടിയുമായി ബീന ആന്റണി

സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച നടി മീനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി. ഇൻഡസ്ട്രിയിൽ വന്ന കാലം മുതൽ അവസരങ്ങൾക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോൾ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങൾ കിട്ടിയതെന്നും ബീനാ ആന്റണി പറയുന്നു. ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം.

നേരത്തെ ബീന ആന്റണിയുടെ ഭർത്താവ് മനോജ് ഒരു വിഡിയോയിൽ മീനു മുനീറിനെ വിമർശിച്ചെത്തിയിരുന്നു. ഇതിനു മറുപടിയായി, ‘ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാൻ നടക്കുകയാണ് ഇയാൾ’ എന്നാണ് മീനു മുനീർ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കിൽ വിഡിയോ പങ്കുവയ്ക്കാമെന്നും മീനു മുനീർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ബീനാ ആന്റണി രംഗത്തു വന്നിരിക്കുന്നത്.

ബീന ആന്റണിയുടെ വാക്കുകൾ:

‘‘ഞാനിപ്പോൾ വന്നത് ഒരു പുതിയ സംഭവത്തെക്കുറിച്ച് സംസാരിക്കാനാണ്. ഒരു വിഡിയോ പുതിയതായിട്ട് ഇറങ്ങിയിട്ടുണ്ട്. അതിൽ എന്റെ പേര് പറഞ്ഞ് എന്നെ മെൻഷൻ ചെയ്തുകൊണ്ട് വളരെ മോശമായിട്ട് ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഹേമ കമ്മിഷനും അതുമായിട്ട് ബന്ധപ്പെട്ട ചൂടു പിടിച്ചിട്ടുള്ള കുറെ കാര്യങ്ങളൊക്കെ വന്നുകൊണ്ടിരിക്കുകയാണല്ലോ. എല്ലാം നല്ലതിന് തന്നെയാണ്. പക്ഷേ അതിന്റെ ഇടയിൽ കൂടി നമ്മുടെ ഇൻഡസ്ട്രിയെ തകർക്കാനും കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് വിഡിയോസ് ഒക്കെ കാണുമ്പോഴും അറിയാം. നമ്മൾ എല്ലാവരും വളരെ വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ജനങ്ങളാണ്. നെല്ലും പതിരും ഒക്കെ കണ്ടാൽ തിരിച്ചറിയാനൊക്കെ പറ്റും. അതുകൊണ്ട് എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന സംശയം കൊണ്ടല്ല ഞാൻ ഇത് പറയുന്നത്. നമ്മളെ ക്രൂശിക്കാനായിട്ടും നമ്മുടെ പുറകെ കല്ലെറിയാനായിട്ടും കുറെ പേരൊക്കെ നടക്കുന്നുണ്ട്. എന്നെ മനസ്സിലാക്കുന്നവർ അതൊന്നും വിശ്വസിക്കില്ല എന്ന് എനിക്കറിയാം.

നടി ആയിട്ട് അറിയപ്പെടാനായി എനിക്കൊരു പിന്നാമ്പുറക്കഥകളും പറയേണ്ടി വന്നിട്ടില്ല. ബീനാ ആന്റണി ഒരു നടി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിട്ട് വർഷങ്ങൾ കുറെ ആയി. ഞാൻ വന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് അംഗീകാരങ്ങൾ ഒക്കെ കിട്ടിയതാണ്. സ്റ്റേറ്റ് അവാർഡ് രണ്ടുമൂന്നു വർഷം അടുപ്പിച്ച് കിട്ടിയിട്ടുണ്ട്. ഒരു നടി എന്ന നിലയിൽ വളരെ അഭിമാനത്തോടെയാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. അതല്ലാതെ എന്നെ പറ്റി പറഞ്ഞ ഈ ടീമിനെ പോലെ ഇങ്ങനത്തെ കുറെ പിന്നാമ്പുറക്കഥകൾ പറഞ്ഞിട്ട് ആർട്ടിസ്റ്റ് ആയ ആളല്ല ഞാൻ.

എന്നെ എന്തൊക്കെയോ തരത്തിലൊക്കെ അവർ മെൻഷൻ ചെയ്തിട്ടുണ്ട്. ഞാൻ അതിലേക്ക് ഒന്നും കടക്കുന്നില്ല അതൊക്കെ അവരുടെ സംസ്കാരം. അവരുടെ ഇതുവരെയുള്ള ജീവിതരീതികൾ ഒക്കെ അങ്ങനെ ആയിരിക്കും. അതിലേക്ക് ഒന്നും ഞാൻ പോകുന്നില്ല അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ എന്നെ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ കേസുമായിട്ട് മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാൻ അവർക്കെതിരെ കേസ് കൊടുക്കുകയാണ്. എന്റെ ഭർത്താവ് മനോജ് ഏതോ ഒരു വീഡിയോയിൽ അവരെ പേര് പറയാതെ അവരുടെ കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ് അവരും ഒരാളും കൂടി ഒരു ഓഡിയോ ക്ലിപ്പും പിന്നെ ഫേസ്ബുക്കിലും വളരെ മോശമായിട്ട് എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട്. 33 വർഷമായി ഇൻഡസ്ട്രിയിൽ ഉള്ള ആളാണ് ഞാൻ. ഇത്രയും വർഷം ഞാൻ ഒരു ജോലിയുമില്ലാതെ നിന്നിട്ടില്ല. വേറെ എന്തെങ്കിലും വഴികളിൽ കൂടിയൊക്കെ എന്റെ കുടുംബം പോറ്റേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. ഗർഭിണിയായിരുന്ന ഒന്നര മാസമാണ് ഞാൻ ആകെ റെസ്റ്റ് എടുത്തിരിക്കുന്നത്. അത്രയേറെ വർക്കുകൾ എനിക്ക് ദൈവാനുഗ്രഹം കൊണ്ട് കിട്ടിയിട്ടുണ്ട് ഇപ്പോഴും കിട്ടുന്നുണ്ട്. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

തപസ്യ എന്ന സീരിയൽ കഴിഞ്ഞ് എനിക്ക് ടൈഫോയ്ഡ് പിടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വന്നപ്പോൾ എന്നെ നേരെ വയലാർ മാധവൻ കുട്ടി സാറിന്റെ വർക്ക് ചെയ്യാനാണ് വിളിച്ചു കൊണ്ടുപോയത്. അത്രയ്ക്ക് തിരക്കുള്ള ആളായിരുന്നു ഞാൻ. ഇപ്പോഴും ദൈവാനുഗ്രഹം കൊണ്ട് എനിക്ക് വർക്ക് കിട്ടുന്നുണ്ട്. ഇതിന്റെ ഇടയിൽ നിന്ന് ഞാൻ എന്തിന് വേറെ കുറുക്കുവഴികളിൽ കൂടി എൻറെ കുടുംബത്തെ നോക്കണം. അത്രയേറെ വർക്കുകളും പ്രോഗ്രാമുകളും ഷോകളും ഒക്കെ ആയിട്ട് ഞാൻ നല്ല അന്തസ്സോടെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. ഒരു മോശം വഴിയിലും പോയിട്ട് ജീവിക്കേണ്ട ഗതികേട് എനിക്ക് ദൈവം വരുത്തിയിട്ടില്ല. അങ്ങനെ ആരെങ്കിലും പോകുന്നുണ്ടെങ്കിൽ ഞാൻ അവരെ കുറ്റവും പറയുന്നില്ല. അത് അവരുടെ ഗതികേടാവാം അവരുടെ സാഹചര്യം ആവാം. അതൊക്കെ അവരുടെ വിഷയം. ഞാൻ ആരെയും കുറ്റം പറയുന്നില്ല. അത് അവരുടെ ജീവിത രീതി ആയിരിക്കും. പക്ഷേ എനിക്ക് അതിന്റെ ആവശ്യമില്ല. സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഞാൻ പെട്ടെന്ന് തന്നെ സീരിയലിലേക്ക് എത്തി. ‘യോദ്ധ’, ‘വളയം’, മമ്മൂക്കയുടെ ‘മഹാനഗരം’ അങ്ങനെ കുറെ നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞു. പിന്നെ എന്തിനു ഞാൻ ആവശ്യമില്ലാത്ത പരിപാടിക്കൊക്കെ പോണം? എനിക്ക് അതിന്റെ ആവശ്യമില്ലായിരുന്നു. ഇപ്പോഴും ഇല്ല.

അപ്പോൾ അതുകൊണ്ട് എന്റെ പൊന്നുമക്കളെ, ‘എന്നെ ഈ പറഞ്ഞവർ ഉണ്ടല്ലോ’ അങ്ങനെയൊന്നും എന്റെ അടുത്തേക്ക് പറഞ്ഞ് ഒന്നും വരണ്ട. എനിക്ക് നല്ല അന്തസ്സായിട്ട് പറയാനുള്ള വർക്കുകളും ഉണ്ട്, എന്റെ ജീവിത രീതികളും ഉണ്ട്. എനിക്ക് അങ്ങനെയൊന്നും ഒരു വഴിയിൽ കൂടിയും പോകണ്ട കാര്യമില്ല. എന്റെ പേരെടുത്ത് പലരും പലതും കുരച്ചിട്ടുണ്ട് അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ഞാൻ മരിക്കുമ്പോൾ അത് പറഞ്ഞു തീരുമല്ലോ. ഇഷ്ടമുള്ളതു പറയട്ടെ. ഏത് ഞരമ്പുകൾ പറഞ്ഞാലും എനിക്കൊന്നുമില്ല. എന്നെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടെന്ന് എനിക്കറിയാം. എനിക്ക് നിങ്ങൾ തരുന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ഈ ഇൻസ്റ്റാഗ്രാമിൽ 99% ആൾക്കാരും എന്നെ സപ്പോർട്ട് ചെയ്യുന്നവരാണ്‌. എനിക്ക് എന്നെ അറിയുന്നവർ മതി. ബാക്കി ആര് എവിടെ കിടന്ന് എന്ത് കുരച്ചാലും എനിക്ക് ഒരു വിഷയവുമില്ല. എന്റെ കുടുംബം എനിക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്. അതുകൊണ്ട് ഞാൻ അവർക്കെതിരെ കേസ് ആയി മുന്നോട്ടു പോവുകയാണ്. അവർ എന്ത് അർത്ഥത്തിൽ എന്നെ അങ്ങനെ പറഞ്ഞു എന്നുള്ളത് എനിക്കറിയണം. എനിക്ക് അത് തെളിയിച്ചേ പറ്റുള്ളൂ. അതിനുവേണ്ടി ഞാൻ കേസിനു പോവുകയാണ്. നിങ്ങൾക്ക് എല്ലാവർക്കും നന്മ വരട്ടെ.’’

ബീന ആന്റണിക്കും ഭർത്താവിനുമെതിരെ മോശമായ ഭാഷയിലായിരുന്നു മിനു മുനീർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചത്. യോദ്ധ സിനിമ പരാമർശിച്ചായിരുന്നു മിനുവിന്റെ കുറിപ്പ്. ‘‘ചിറി കോടിപോയിട്ടും പഠിച്ചില്ല. ഇങ്ങനെ വിരലിൽ എണ്ണാവുന്ന സ്ത്രീകളാണ് നടന്മാർക്ക് വളം വച്ചു കൊടുത്തത്. ചക്കിക്കൊത്ത ചങ്കരനായ ഭർത്താവും ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം. നമുക്ക് ക്യാഷ് കിട്ടിയാൽ മതി. പേർസനൽ കാര്യം പ്രൈവറ്റ് ആയി പരിഹരിക്കണം. മലയാളികളെ ഊളകളാക്കുന്ന കാപട്യം. ഇതൊന്നും പൊതുവെ ഞാൻ മൈൻഡ് ചെയ്യാറില്ല. പക്ഷേ അവളുടെ കെട്ടിയോൻ എനിക്കെതിരെ ഒരു വിഡിയോ ഇട്ടു. ഇതൊക്കെ പറയാൻ ഇവന് എന്ത് യോഗ്യത? അവന്റെ ഭാര്യ പത്തരമാറ്റ് തങ്കം എന്ന് ഇത് കാണുമ്പോൾ അറിയാം. സ്വന്തം കണ്ണിൽ തടി കിടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നോക്കുന്നു സൊ കോൾഡ് ഭർത്താവ്. ചേട്ടൻ ആരെയോ പേടിക്കുന്നു ഈ കുമ്പസാരം മുൻ‌കൂർ ജാമ്യം എടുക്കുന്നതുപോലെ അല്ലേ? നാളെ ഇവന്റെ പേര് ആരേലും പറഞ്ഞാൽ ആരും വിശ്വസിക്കരുത് എന്ന് മുൻ‌കൂർ ജാമ്യം. ഇവന്റെ സീരിയൽ നടി ഭാര്യയെ കുറിച്ച് എല്ലാർക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്. യോദ്ധ സിനിമയിൽ നടന്ന കലാപ്രകടനം ഇവിടെ പറയുന്നില്ല. വേണമെങ്കിൽ വിഡിയോ ഇടാം,’’ മീനു മുനീർ കുറിച്ചു. ഇതിനൊപ്പം ഒരു ഓഡിയോ ക്ലിപ്പും പങ്കുവച്ചിരുന്നു.

നിയമസഭാ മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലും പി. കെ. ഫിറോസും അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തലസ്ഥാന നഗരിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷ സാഹചര്യം ഉടലെടുത്തത്. ആദ്യം ഇവിടെ ഉന്തുംതള്ളും ഉണ്ടാവുകയായിരുന്നു. പ്രവര്‍ത്തകരെ തടയാന്‍ പോലീസ് ഇതിന് പിന്നാലെ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു.
ഇതിനിടെ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ. ഫിറോസും അറസ്റ്റിലായി. പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ലാത്തിവീശി. ഇതോടെയാണ് സംഘര്‍ഷം രൂക്ഷമായി. പ്രതിപക്ഷത്തെ യുവജന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
സമീപകാലത്ത് ഉണ്ടായ വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ യുവജന സംഘടനകള്‍ സംയുക്തമായി മാര്‍ച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശവും പോലീസിലെ ക്രിമിനല്‍വല്‍ക്കരണവും ഒക്കെ ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍ച്ച്. വനിതകള്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
അതേസമയം, സഭയിലും പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ എഡിജിപി-ആര്‍എസ്എസ് ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്.

വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം; രണ്ട് പേർ പിടിയിൽ

ആലപ്പുഴ: വീട്ടിലെ അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

തോണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ കബീറാണ് (52) മരിച്ചത്. അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് 10ാം വാർഡിൽ മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരെയാണ് നോർത്ത് സി.ഐ എസ്. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കബീർ തനിച്ചാണ് താമസിക്കുന്നത്. മൂവരും ചേർന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വിൽക്കാൻ മുൻകൂർ 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടായി. കബീറിനെ ഇരുവരും ചേർന്ന് തള്ളി. സമീപത്തെ അക്വേറിയത്തിൽ കബീർ ഇടതുവശം അടിച്ച് വീണു.

കുഞ്ഞുമോനും നവാസും ചേർന്ന് കബീറിനെ പുറത്ത് എടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച തുടരന്വേഷണത്തിന് പോലീസ് എത്തിയപ്പോൾ നാട്ടുകാരിൽ ചിലർ കൊലപാതകമാണെന്ന് മൊഴി നൽകി.

സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കൊല നടത്തിയതായി ഇരുവരും സമ്മതിച്ചു

ബസിന്റെ വിന്‍ഡോയിലേക്ക് ചാടിക്കയറി പുലി… ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ ആപത്ത് ഒഴിവായി

ബസിന്റെ വിന്‍ഡോയിലേക്ക് ചാടിക്കയറി പുലി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ ആപത്ത് ഒഴിവായി. കര്‍ണാടകയില്‍ ബംഗളൂരുവിന് അടുത്തുള്ള ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ സഫാരി ബസിന്റെ വിന്‍ഡോയിലേക്ക് ആണ് പുലി ചാടി കയറിയത്.
നിറയെ സഞ്ചാരികള്‍ ഉണ്ടായിരുന്ന ബസിന്റെ വിന്‍ഡോയിലൂടെ അകത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ, ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തതാണ് ആപത്ത് ഒഴിവാക്കിയത്. വാഹനം മുന്നോട്ടെടുത്തതോടെ വിന്‍ഡോയില്‍ നിന്നുള്ള പിടിവിട്ട് പുലി കാട്ടിലേക്ക് തന്നെ തിരികെ പോയി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. വന്യജീവികളെ അടുത്തറിയാന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, പെട്ടെന്ന് പുലി ബസിലേക്ക് ചാടിക്കയറുകയായിരുന്നു. വിനോദസഞ്ചാരികളാണ് സംഭവം കാമറയില്‍ പകര്‍ത്തിയത്.

പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍

തിരുവനന്തപുരം: പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. നിയമപരമായ രീതിയില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും കൃത്യമായി രീതിയിലാണ് നടപ്പിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണ്. വാഹനങ്ങളില്‍ മുന്‍ ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു കൃത്യമായി പാലിക്കണം. ഇതിന്റെ പേരില്‍ ഇനി ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം. ഫൈന്‍ അടിച്ച് ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാന്‍ ആവശ്യപ്പെടാം. റോഡില്‍ വച്ച് ഒരു കാരണവശാലും ഉദ്യോഗസ്ഥര്‍ ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി വ്യക്തമാക്കി.

ഹരിയാനയില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും ബിജെപി അധികാരത്തിലേക്ക്

ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ പിന്നില്‍ പോയ ശേഷമായിരുന്നു ബിജെപിയുടെ ഗംഭീര തിരിച്ചു വരവ്. 90 അംഗ നിയമസഭയില്‍ 50 ലേറെ സീറ്റുമായിട്ടാണ് ബിജെപി ഹാട്രിക് നേട്ടത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസിന് 36 സീറ്റിലാണ് ലീഡ്.
അതേസമയം എഎപിക്ക് ഒരിടത്തും വിജയിക്കാനായില്ല.
മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നായബ് സിങ് സൈനി ലാഡ് വ മണ്ഡലത്തില്‍ 36,613 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖരായ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ ഹൂഡ, മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍ മോഹന്‍, സാവിത്രി ജിന്‍ഡാല്‍, ആദിത്യ സുര്‍ജേവാല തുടങ്ങിയവര്‍ ലീഡു ചെയ്യുകയാണ്. ബിജെപി നേതാവും സംസ്ഥാന ആഭ്യന്ത്രമന്ത്രിയുമായ അനില്‍ വിജും തുടക്കത്തിലെ തിരിച്ചടിക്കു ശേഷം ലീഡ് തിരിച്ചു പിടിച്ചിട്ടുണ്ട്. അതേസമയം മുന്‍ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗതാല, ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗതാല, ബിജെപി നേതാവ് ക്യാപ്റ്റന്‍ അഭിമന്യു തുടങ്ങിയവര്‍ പിന്നിലാണ്.
ബിജെപിയുടെ മികച്ച വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

കോഴിക്കോട് കെ എസ് ആർ റ്റി സി ബസ് പുഴയിലേക്ക് മറിഞ്ഞ് 2 മരണം , 25 പേർക്ക് പരിക്ക്

കോഴിക്കോട്:
പുല്ലൂരാംപാറയിൽ
നി യന്ത്രണം വിട്ട കെഎസ്ആർറ്റിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. ത്രേസ്യാമ്മ (75), കമല എന്നിവരാണ് മരിച്ചത്.

3 പേരുടെ നില ഗുരുതരമാണ്. 25ഓളം പേർക്ക് പരിക്കേറ്റു.
ആനക്കാംപെയ്യിൽ- നിന്നും തിരുവമ്പാടിയിലേക്ക് പോയ ഓർഡിനറി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കായിരുന്നു അപകടം. കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രാക്കാർ പറഞ്ഞത്.
കളിയാംപുഴയിലേ
ക്കാണ് ബസ്സ് മറിഞ്ഞത്.
പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റി.
മുക്കം ഫയർഫോഴ്സ്, പോലീസ് , നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നു.
ജനവാസം കുറഞ്ഞ മേഖലയിൽ ആയിരുന്നു അപകടം.

ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING.  കോഴിക്കോട് കെ എസ് ആർ റ്റി സി ബസ് പുഴയിലേക്ക് മറിഞ്ഞു ,നിരവധിപ്പേർക്ക് പരിക്ക്

2024 ഒക്ടോബർ 08 ചൊവ്വ 2.45 pm

?കോഴിക്കോട്
പുല്ലൂരാംപാറയിൽ കെഎസ്ആർറ്റിസി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

?ആനക്കാംപെയ്യിൽ- നിന്നും തിരുവമ്പാടിയിലേക്ക് പോയ ഓർഡിനറി ബസ്സാണ് അപകടത്തിൽപ്പെട്ടത്.

?ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കായിരുന്നു അപകടം. കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു.

?കളിയാംപുഴയിലേ
ക്കാണ് ബസ്സ് മറിഞ്ഞത്.
പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റി.

?മുക്കം ഫയർഫോഴ്സ്, പോലീസ് , നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നു.

പി വിജയൻ ഇന്റലിജൻസ് എഡിജിപി

തിരുവനന്തപുരം . പി വിജയൻ ഇന്റലിജൻസ് എഡിജിപി. എ അക്ബറിന് പോലീസ് ട്രെയിനിങ് കോളേജ് ചുമതല.
പി വിജയനെ മാറ്റി നിർത്തിയത് എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടിൻ മേൽ ആയിരുന്നു. എഡിജിപി അജിത് കുമാറിനു പകരം മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്ത സാഹചര്യത്തില്‍ ഒഴിവു വന്ന പദവിയിലേക്കാണ് വിജയന്റെ നിയമനം. നിലവില്‍ പൊലീസ് അക്കാദമി ഡയറക്റ്റര്‍ ആയിരുന്നു. ഐജി എ. അക്ബറിന് അക്കാദമി ഡയറക്റ്ററുടെ അധികച്ചുമതല നല്‍കും.

ഏലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ പദവി ലഭിച്ചിരിക്കുന്നത്. ഏലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസില്‍ അന്ന് എം.ആര്‍. അജിത് കുമാറാണ് വിജയനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.