മധുര. നടൻ കാളിദാസ് ജയറാമിന്റെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. മധുര വയൽ എസ്.പി.പി ഹാളിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. താരിണി കലൈങ്കരായറുമായുള്ള കാളിദാസിന്റെ വിവാഹം മറ്റന്നാൾ ഗുരുവായൂർ വെച്ചാണ്.
വിവാഹം മറ്റൊന്നാൽ ആണെങ്കിലും ആഘോഷങ്ങൾക്ക് ഇന്നലേ തുടക്കമായി. ജയറാമും പാർവതിയും താരിണിയുടെ മാതാപിതാക്കളുമാണ് ആദ്യം വേദിയിൽ എത്തിയത്. പിന്നാലെ അണിയിച്ചൊരുക്കിയ എസ് പി പി ഹാളിലെ പന്തലിലേക്ക് കാളിദാസും താരിണിയും എത്തി. ജീവിതത്തിലെ പ്രധാന മുഹൂർത്തതിന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്ന് ഇരുവരും പറഞ്ഞു
മരുമകളെ അല്ല പുതിയ ഒരു മകളെ ആണ് തനിക്ക് ലഭിക്കുന്നതെന്ന് ജയറാം. താരിണി കലൈങ്കരായറുമായുള്ള പ്രണയം കാളിദാസാണ് കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. പിന്നാലെ വിവാഹനിശ്ചയം നടന്നു. മോഡൽ ആയ താരിണി മിസ്സ് തമിഴ്നാട് ഉൾപ്പടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മറ്റന്നാൾ ഗുരുവായൂർ വച്ചാണ് കല്യാണം.
വാഷിങ്ടൺ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്‌ലിന്റെ പടിഞ്ഞാറ് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.44 ന് ഭൂചലനം ഉണ്ടായത്. സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. ‘ശക്തമായ തിരമാലകൾ നിങ്ങളുടെ സമീപമുള്ള തീരങ്ങളെ ബാധിച്ചേക്കാം. നിങ്ങൾ അപകടത്തിലാണ്. തീരദേശ ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കുക. ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾനാടുകളിലേക്കോ ഇപ്പോൾ നീങ്ങുക. മടങ്ങിയെത്താൻ പ്രാദേശിക ഉദ്യോഗസ്ഥർ നിർദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നിൽക്കുക.’ – എന്നായിരുന്നു മുന്നറിയിപ്പ്.
കുറച്ച് സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായും തുടർന്ന് ചെറിയ തുടർചലനങ്ങളും അനുഭവപ്പെട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. എന്നാൽ യാതൊരു തരത്തിലുള്ള ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ട് പുറത്ത് വന്നില്ല. സാന്താക്രൂസ് പ്രദേശത്ത് ദേശീയ കാലാവസ്ഥാ സേവനത്തിന്റെ സുനാമി മുന്നറിയിപ്പോടെ ഫോണുകൾ ശബ്ദിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ഓക്‌ലൻഡിനും ഇടയിലുള്ള ജലാന്തർഭാഗത്തുകൂടിയുള്ള തുരങ്കത്തിലൂടെ എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതം നിർത്തിവച്ചു.
ശബരിമല. തീർഥാടകർ കുഴഞ്ഞുവീണ് മരിച്ചു. ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു.
തെലങ്കാന മഹബൂബാദ് സ്വദേശി കാദല്ല വീരണ്ണ(50), ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി മല്ലേശ്വര റാവു (64) എന്നിവരാണ് മരിച്ചത്. കാദല്ല വീരണ്ണ ചന്ദ്രാനന്ദൻ റോഡിൽ പാറമട ഭാഗത്ത് വച്ചാണ് കുഴഞ്ഞുവീണത്. മല്ലേശ്വര റാവു അപ്പാച്ചിമേട്ടിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ തീർത്ഥാടനത്തിന് എത്തി കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം 14 ആയി
?മലപ്പുറം തിരുരിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ യുവാവിനെ കാണാനില്ലന്ന് പരാതി
?തൃശൂർ ഒല്ലൂർ എസ് എച്ച് ഒയ്ക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അനന്തുമാരിക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തു.
?ഇന്ന് കർഷകരുടെ ദില്ലിചലോ മാർച്ച് പ്രമാണിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
?കേരളീയം?
? ആലപ്പുഴ കളര്‍കോടുണ്ടായ കാറപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
?പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.
? തനിക്ക് പാതി ബിജെപി മനസ്സാണെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി ജി സുധാകരന്‍. ഗോപാലകൃഷ്ണന്‍ ഒരു പുസ്തകം തരാന്‍ വന്നതാണെന്നും അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ താന്‍ വീടിന്റെ പടിക്കല്‍ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
? കൊടകര കുഴല്‍പ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു.
? തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎമ്മിന്റെ പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനു റോഡ് തടഞ്ഞ് വേദിയൊരുക്കിയതുമായി ബന്ധപ്പെട്ട് കേസെടുത്ത് പോലിസ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്തത്.
? കോഴിക്കോട്ടെ എലത്തൂര്‍ ഇന്ധന ചോര്‍ച്ചയില്‍ എച്ച് പി സി എല്ലിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍. ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച് പി സി എല്ലിലെ മെക്കാനിക്കല്‍ & ഇലക്ട്രോണിക് സംവിധാനങ്ങള്‍ പരാജയപെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
? വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് എല്‍.ഡി.എഫ്. മാര്‍ച്ച് നടത്തി.
?? ദേശീയം ??
? പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്.
? ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
? മുഖ്യമന്ത്രി പദവി വീതം വയ്ക്കാന്‍ കര്‍ണാടകയില്‍ ധാരണയുണ്ടെന്ന് സൂചന നല്‍കി ഡി കെ ശിവകുമാര്‍ ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖം വിവാദത്തില്‍. കോണ്‍ഗ്രസിനെ ഒന്നിച്ച് നിര്‍ത്തിയ ഗാന്ധി കുടുംബത്തോട് താന്‍ കാണിച്ച ലോയല്‍റ്റി, റോയല്‍റ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു ഡി കെയുടെ പ്രസ്താവന.
? വിമാന ടിക്കറ്റ് നിരക്ക് വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. വിമാന ടിക്കറ്റ് നിരക്കില്‍ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.
? മുഡ ഭൂമിയിടപാട് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. മൈസുരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും കേസിലെ പരാതിക്കാര്‍ക്കുമാണ് കര്‍ണാടക ഹൈക്കോടതി നോട്ടീസയച്ചത്.
? തമിഴ്നാട്ടിലെ രണ്ട് ടൂറിസം പദ്ധതികള്‍ക്കായി 170 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂലധനച്ചെലവിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കുന്ന പദ്ധതിക്ക് കീഴിലാണ് തുക അനുവദിച്ചിരിക്കുന്നത്.
? പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്കു നടന്‍ അല്ലു അര്‍ജുനെതിരേ കേസ്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെത്തിയത്. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടനെതിരേ വ്യാഴാഴ്ച പോലീസ് കേസെടുത്തിരിക്കുന്നത്.
? അദാനി വിഷയത്തില്‍ സ്റ്റിക്കറൊട്ടിച്ച് പ്രതിഷേധിച്ച് പ്രിയങ്കയും രാഹുലും. അദാനി വിഷയം ഉന്നയിച്ചുകൊണ്ട് ഇന്ത്യാസഖ്യം നേതാക്കള്‍ കറുത്ത ജാക്കറ്റണിഞ്ഞാണ് പാര്‍ലമെന്റ് പരിസരത്ത് ഒത്തുകൂടിയത്.
?? അന്തർദേശീയം ??
? അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയ തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.14ഓടെയായിരുന്നു ഭൂചലനം. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിൽ നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.
?ഇന്ത്യയെ ഒന്നാമതാക്കാനുള്ള നയങ്ങളാണ് നരേന്ദ്രമോദി നടപ്പാക്കിയിട്ടുള്ളതെന്ന് പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വികസനത്തിനുള്ള സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മോദി സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പുതിന്‍ പറഞ്ഞു.
? കായികം ?
? ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഇന്ന് അഡ്‌ലെയ്ഡില്‍ തുടക്കമാവും. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റാണിത്. ഡേ നൈറ്റ് മത്സരമായതിനാല്‍ ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് അഡ്‌ലെയ്ഡ് ടെസ്റ്റ് ആരംഭിക്കുക.
? ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ ധാരണയായി. പാകിസ്ഥാനില്‍ മത്സിരക്കാനില്ലെന്ന ഇന്ത്യന്‍ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗത്തിന്റെ തീരുമാനം.
തിരുവനന്തപുരം:റോഡ് കെട്ടി അടച്ച് ഗതാഗതം സ്തംഭിപ്പിച്ച് തിരുവനന്തപുരത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനം നടത്തിയതിന് കേസ്സെടുത്ത് വഞ്ചിയൂർ പോലീസ്. പൊതു സമ്മേളനത്തിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് അടക്കമുള്ള റോഡിൻ്റെ ഒരു ഭാഗം കെട്ടിയടച്ചത്. ജില്ലാ കോടതിക്കും പൊലീസ് സ്റ്റേഷനും മുന്നിലായിരുന്നു ഈ നിയമലംഘനം. കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്സെടുത്തിട്ടുള്ളത്.
വഞ്ചിയൂർ ഉപ്പിടാംമൂട് പാലത്തിൽ നിന്ന് കോടതിക്കും പൊലീസ് സ്റ്റേഷനും മുന്നിലൂടെ ജനറൽ ആശുപത്രി ജങ്ങ്ഷനിലേക്കും പാറ്റൂരിലേക്കും പോകുന്ന പ്രധാന റോഡാണ് സിപിഎം സ്റ്റേജ് കെട്ടി അടച്ചത്. നാല് വരി പാതയുടെ രണ്ട് വരി വടക്ക് ദിശയിലേക്കും രണ്ട് വരി തെക്ക് ദിശയിലേക്കുമാണ്. വടക്ക് ദിശയിലേക്കുള്ള രണ്ട് വരി റോഡ് സ്റ്റേജ് കെട്ടാൻ വേണ്ടി അടച്ചു. തെക്ക് ദിശയിലേക്കുള്ള റോഡിൽ കൂടിയാണ് രണ്ട് ദിശയിലേക്കും ഗതാഗതം നടന്നത്.രാവിലെ മുതൽ മേഖലയിൽ ഗതാഗത കുരുക്കായിരുന്നു.നിയമം ലംഘിച്ച് റോഡടച്ച് സ്റ്റേജ് കെട്ടിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ഗതാഗത സ്തംഭനം ഒഴിവാക്കാൻ സിപിഎം വളണ്ടിയർമാർ ത്രിവേണി ജങ്ങ്ഷനിൽ നിന്ന് പേട്ട റോഡിലേക്ക് വാഹനം വഴി തിരിച്ചു വിടുകയും ചെയ്തപ്പോൾ അവിടെയും പൊലീസുകാർ കാഴ്ചക്കാരായി .സംഭവം വാർത്തയായതോടെയാണ് കെസ്സെടുക്കാൻ പോലീസ് തയ്യാറായത്.
തിരുവനന്തപുരം. വൈദ്യുതി നിരക്ക് ഉയർത്തിക്കൊണ്ട് റെഗുലേറ്ററി കമ്മിഷൻ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം സന്ദർശിച്ചു കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും .
യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെ.എസ്.ഇ ബി ആവശ്യപ്പെട്ടിട്ടുള്ളത്.. വിവിധ മേഖലകളിൽ സിറ്റിംഗ് നടത്തി പൊതുജന അഭിപ്രായങ്ങൾ കൂടി കേട്ട ശേഷമാണ് നിരക്ക് വർദ്ധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചത്.. യൂണിറ്റിന് 10 പൈസ് മുതൽ 20 പൈസ വരെ ഉയർത്താനാണ് ധാരണ. വേനൽക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിർദ്ദേശവും കെ.എസ് ഇ.ബി മുന്നോട്ടുവച്ചിട്ടുണ്ട്. വേനൽ കാലമായ ജനുവരി മുതൽ മെയ്യ് വരെ നിലവിൽ അംഗീകരിക്കുന്ന താരീഫിന് പുറമെ 10 പൈസ കൂടി യൂണിറ്റിന് അധികമായി വാങ്ങണം എന്നാണ് കെ.എസ്.ഇ ബി ആവശ്യം .. ഇതിലും തീരുമാനം ഉണ്ടാകും.. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പുതിയ നിരക്ക് വർദ്ധവൻ വർദ്ധനവിന് മുഖ്യമന്ത്രി തത്വത്തിൽ അനുമതി നൽകിയതായാണ് സൂചന. ഇന്ന് തന്നെ ഇത് സംബന്ധിച്ച റെഗുലേറ്ററി കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും. നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.നാളെ പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചാലും ജനുവരി ഒന്നുമുതലുള്ള വൈദ്യുതി ഉപഭോഗത്തിന് പുതിയ ഉയർന്ന നിരക്ക് ഈടാക്കും.. പ്രതിവർഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുമെന്നെന്നാണ് കെ.എസ്.ഇ ബി വാദം
കൊല്ലം : കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് 2024 നോടനുബന്ധിച്ചു കൊല്ലം ജില്ലാതല മത്സരങ്ങളുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ദേവീദാസ്. എൻ നിർവഹിച്ചു.കൊല്ലം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാതല മത്സരങ്ങളുടെ കൺവീനറും ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടറുമായ ഡോ. ജി. എബ്രഹാം തലോത്തിൽ ലോഗോ ഏറ്റുവാങ്ങി. കൊല്ലം എസ്. എൻ. പബ്ലിക് സ്കൂൾ മാനേജർ ശ്രീ. ശശികുമാർ, പ്രിൻസിപ്പൽ ശ്രീ. സുഭാഷ്, ഇൻഫെന്റ് ജീസസ് പ്രിൻസിപ്പൽ ഫാദർ. ഡോ. സിലി ആന്റണി, ചാത്തന്നൂർ വിമല സെൻട്രൽ സ്കൂൾ ഡയറക്ടർ ഫാ. ലിജോ പടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.കൊല്ലം ജില്ലയിലെ വിവിധ സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ സ്കൂളുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ജില്ലാതല മത്സരങ്ങൾ ഡിസംബർ 11 ന് ആറ്റിങ്ങൽ ശ്രീപാദം സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്നതാണ്.
ന്യൂഡെല്‍ഹി: വീടിനുള്ളില്‍ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലയാളിയെ പൊലീസ് കണ്ടെത്തിയതോടെ നടുങ്ങിയിരിക്കയാണ് രാജ്യ തലസ്ഥാനം . താൻ നടക്കാൻ പോയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞ ആ 20കാരൻ തന്നെയാണ് കൊലയാളിയെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ദമ്ബതികളുടെ മകനും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി എ വിദ്യാർത്ഥിയുമായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു.
സൌത്ത് ദില്ലിയിലെ നെബ് സരൈ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാജേഷ് കുമാർ (51), ഭാര്യ കോമള്‍ (46), മകള്‍ കവിത (23) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മൂവരെയും കണ്ടെത്തിയത്. താൻ പുലർച്ചെ പ്രഭാത സവാരിക്ക് പോയ ശേഷം തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്.
ദമ്ബതികള്‍ 27ആം വിവാഹ വാർഷിക ദിനത്തിലാണ് കൊല്ലപ്പെട്ടത്. പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയെങ്കിലും ആരും പുലർച്ചെ വീട്ടില്‍ എത്തിയതായി കണ്ടെത്താനായില്ല. ഫോറൻസിക് വിദഗ്ധർ, ക്രൈം ടീം, സ്‌നിഫർ ഡോഗ് എന്നിവരെ സംഭവ സ്ഥലത്തേക്ക് എത്തിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്‍റെയോ മോഷണം നടന്നതിന്‍റെയോ തെളിവ് ലഭിച്ചില്ല.
തുടർന്നാണ് പൊലീസ് അർജുനെ വിശദമായി ചോദ്യംചെയ്തത്. അർജുൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കള്‍ക്ക് തന്‍റെ സഹോദരിയോടാണ് കൂടുതല്‍ ഇഷ്ടമെന്നും സ്വത്തുക്കളെല്ലാം അവള്‍ക്ക് നല്‍കാൻ അവർ തീരുമാനിച്ചെന്നും അതിനാലാണ് താൻ കൊലപാതകം നടത്തിയതെന്നും അർജുൻ പറഞ്ഞു. മാതാപിതാക്കള്‍ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞു. കത്തി ഉപയോഗിച്ച് ഉറങ്ങുന്നതിനിടെ മൂവരെയും കൊലപ്പെടുത്തിയ ശേഷം താൻ നടക്കാൻ പോയെന്നും അർജുൻ മൊഴി നല്‍കി.
മുംബൈ.മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായി അജിത് പവാറും ഏക്നാഥ് ശിൻഡെയും സത്യവാചകം ചൊല്ലി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിവിഐപികളുടെ നീണ്ട നിരയെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.
രണ്ടാഴ്ചയോളം നീണ്ട കാത്തിരിപ്പ് ഇങ്ങനെ അവസാനിക്കുന്നു. മുഖ്യമന്ത്രിക്കസേരയിൽ ഫഡ്നാവിസിന് ഇത് മൂന്നാം ഊഴം. പിന്നാലെ ഉപമുഖ്യമന്ത്രിമാർ രണ്ട്പേരും സത്യവാചകം ചൊല്ലി. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെപി നദ്ദ അടക്കം ബിജെപിയുടെ നേതൃനിര ഒന്നടക്കം ചടങ്ങിനെത്തി. എൻഡിഎ അധികാരത്തിലുള്ള പത്തിലേറെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആസാദ് മൈതാനിലെ വേദിയിലുണ്ടായിരുന്നു. ഷാരൂഖ് ഖാൻ അടക്കം ബോളിവുഡ് താരങ്ങളുടെ , സച്ചിൻ ടെണ്ടുൽക്കറും, വ്യവസായ ലോകത്ത് നിന്ന് മുകേഷ് അമ്പാനി അടക്കമുള്ളവരും വിവിഐപികളുടെ നീണ്ട നിരനിര ചടങ്ങിനെത്തി. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും അടക്ക വകുപ്പുകളുടെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ആഭ്യന്ത വകുപ്പിൽ തർക്കം ഉണ്ടെങ്കിലും ദേവേന്ദ്ര ഫഡ്നാവിസിന് തന്നെ കിട്ടിയേക്കും. 43 അംഗ മന്ത്രിസഭയിൽ എത്ര മന്ത്രിസ്ഥാനം ഓരോ പാർട്ടിക്കും എന്ന കാര്യത്തിലും പ്രഖ്യാപനം കാക്കുകയാണ്