തിരുവനന്തപുരം .മാനഭംഗ കേസിൽ പ്രതി 25 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ.
ആറ്റിങ്ങല്‍ സ്വദേശി രാജുവാണ് മലപ്പുറം എടക്കര പൊലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണ് ഉള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിന് ആസ്പദമായ സംഭവം. തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ മാനഭംഗപെടുത്തി എന്നാണ് കേസ്. കാസര്‍കോട് ജില്ലയിലെ രാജപുരത്ത്ഒളിവില്‍ കഴിയുകെയായിരുന്നു പ്രതി രാജ
മാനഭംഗ കേസിൽ പ്രതി 25 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ
ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
ആലപ്പുഴ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നികത്തില്‍ രതീഷിനെയാണ് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2021-ലാണ് ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
കേസില്‍ ജാമ്യത്തിലിറങ്ങിയ രതീഷ് ഒളിവില്‍ കഴിയുകയായിരുന്നു. മൂന്നാം തീയതി കേസിന്റെ വിചാരണ തുടങ്ങി. രതീഷ് ഹാജരാകാത്തതിനെ തുടര്‍ന്ന് അന്വേഷണം നടക്കവേയാണ് പുലര്‍ച്ചെ രതിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്.
പുഷ്പ 2ദ് റൂളിന്റെ പ്രദര്‍ശനത്തിനിടെ അസഹ്യമായ സ്പ്രേ പ്രയോഗം പ്രദര്‍ശനം നിറുത്തിവച്ചു
അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2ദ് റൂളിന്റെ പ്രദര്‍ശനത്തിനിടെ കാണികളിലൊരാള്‍ അസഹ്യമായ സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് പ്രദര്‍ശനം നിറുത്തിവച്ചു. മുംബൈ ബാന്ദ്രയിലെ തീയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് കാണികളിലൊരാള്‍ അസഹ്യമായ സ്പ്രേ അടിച്ചത്. തുടര്‍ന്ന് സിനിമ കാണാനെത്തിയവര്‍ക്ക് ചുമ, തൊണ്ടവേദന, ഛര്‍ദില്‍ എന്നിവ അനുഭവപ്പെട്ടു.
ഇടവേളക്ക് ശേഷമായിരുന്നു അജ്ഞാതന്‍ തീയറ്ററില്‍ സ്പ്രേ അടിച്ചത്. തുടര്‍ന്ന് 20 മിനിറ്റിലേറെ നേരം പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്നു. ഏറെ നേരം തീയറ്ററിന്റെ വാതില്‍ തുറന്നിട്ട ശേഷമാണ് അസഹ്യമായ ഗന്ധം മാറിയത്. തുടര്‍ന്നാണ് ചിത്രം പുനഃരാരംഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈദരാബാദില്‍ പുഷ്പ സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇന്നലെ ഒരു സ്ത്രീ മരിച്ചിരുന്നു.
അമ്പലത്തും ഭാഗം വെള്ളം കൊള്ളിൽ കിഴക്കതിൽ മാധവൻ പിള്ള നിര്യാതനായി
പോരുവഴി :- അമ്പലത്തും ഭാഗം വെള്ളം കൊള്ളിൽ കിഴക്കതിൽ മാധവൻ പിള്ള (89) നിര്യാതനായി.
സംസ്കാരം 7/12/24 ശനി 2 മണിക്ക്
ഭാര്യ സുഭദ്രയമ്മ
മക്കൾ – രഘുനാഥൻ പിള്ള (Ex- Service) ശിവപ്രകാശ്, വസന്തകുമാരി.
മരുമക്കൾ – ഉഷാകുമാരി , രമാദേവി, വിജയൻ നായർ (Ex. Service)
സഞ്ചയനം – 12/12/2024 വ്യാഴം 8 ന്
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS സിദ്ദിഖ് അറസ്റ്റിൽ
2024 ഡിസംബർ 06 വെള്ളി 12.30 PM
?യുവനടിയുടെ ലൈംഗീക പീഢന പരാതിയിൽ നടൻ സിദ്ദിഖിൻ്റെ അറസ്റ്റ് കൺട്രോൺമെൻ്റ് പോലീസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
?അനങ്ങനടി HSS ലെ മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി.
?9 മാസം മുമ്പ് വടകരയിൽ കാറിടിച്ച് മുത്തശ്ശി മരിക്കുകയും 9 കാരിക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്ത സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്തു
?മുനമ്പം വഖഫ് കേസ് ഈ മാസം 27 ലക്ക് മാറ്റി. കൊച്ചി ട്രിബ്യൂണൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
?മുണ്ടക്കൈ ചൂരൽമല ദുരന്തം:SDRF അക്കൗണ്ട് ഹാജരാക്കണമെന്ന് കോടതി. ദുരന്ത സമയത്ത് എത്ര തുക ഉണ്ടായിരുന്നു എന്ന വിവരം നാളെ അറിയിക്കണം.
?കൈകൂലി വാങ്ങുന്നതിനിടെ കൊച്ചിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
?മുസ്ലിം ലീഗ് നേതാക്കളുമായി കൂടികാഴ്ച നടത്തി പി വി അൻവർ എം എൽ എ.
?പാലക്കാട്ടെ എൽ ഡി എഫ് പത്രപരസ്യത്തിന് പണം നൽകിയത് ബി ജെ പിയെന്ന് സന്ദീപ് വാര്യർ.
കാരൂർക്കടവ്, കിടങ്ങിൽ വീട്ടിൽ, ഇ നൗഷാദ് നിര്യാതനായി
കരുനാഗപ്പള്ളി. മാരാരിതോട്ടം ജംഗ്ഷന് വടക്ക്,കാരൂർക്കടവ്, കിടങ്ങിൽ വീട്ടിൽ, ഇ.നൗഷാദ് നിര്യാതനായി.
പിതാവ് പരേതനായ ഇബ്രാഹിംകുട്ടി, മാതാവ് ഐഷാബീവി
ഭാര്യ ഹജിന , മക്കൾ ജസില ഫാത്തിമ (വിദ്യാർത്ഥി,ഫിഷറീസ് എൻജ്ജിനിയറിങ്ങ് കോളജ്, എറണാകുളം) ജാസിം മുഹമ്മദ് ( +2 വിദ്യാർത്ഥി, ഗവൺമെന്റ് വി.എച്ച്.സി, കരുനാഗപ്പള്ളി ) സമ ഫാത്തിമ (4-ാം ക്ലാസ്സ് വിദ്യാർത്ഥി, അൽ അമീൻ പബ്ലിക്ക് സ്കൂൾ , കരുനാഗപ്പള്ളി .
കേരള ജല അതോറിറ്റി ശാസ്താംകോട്ട സെക്ഷൻ റിട്ടേർഡ് അസി.എക്സികുട്ടീവ് എൻജ്ജിനിയർ ഇ. നിസാർ സഹോദരനാണ്
പാനൂർ ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം
പാനൂർ. ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം.അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്.സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു.നാടൻ ബോംബെറിഞ്ഞതെന്ന് സംശയം.പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു
സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി
വനിതാ പിജി ഡോക്ടറെ അപായപ്പെടുത്താൻ ശ്രമം
കോഴിക്കോട്.വനിതാ പി.ജി ഡോക്ടറെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർക്കാണ് ദുരനുഭവം. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ നാലാം തിയതി രാത്രി 8 മണിയ്ക്കാണ് സംഭവം. കാറിൽ പിൻതുടർന്ന് ചിലർ കാറിൽ കയറാൻ ആവശ്യപ്പെട്ടു. PG അസോസിയേഷൻ നൽകിയ പരാതി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലിസിന് പരാതി കൈമാറി
പാലക്കാട്ടെ വിവാദ പത്ര പരസ്യത്തിൽ എൽഡിഎഫ് വിശദീകരണമിങ്ങനെ
പാലക്കാട്.വിശദീകരണം നൽകി എൽഡിഎഫ്. പാലക്കാട്ടെ വിവാദ പത്ര പരസ്യത്തിൽ വിശദീകരണവുമായി എൽഡിഎഫ് ഏജന്റ് ആണ് വിശദീകരണം നല്‍കിയത്. സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യൂദയകാംക്ഷികൾ നൽകിയതെന്ന് വിശദീകരണം. ഡോ പി സരിന് ഇതിൽ ബന്ധമില്ല. വിവാദഭാഗങ്ങളെക്കുറിച്ച് അറിയില്ലെന്നും ഭിന്നിപ്പ് ഉണ്ടാക്കുക ലക്ഷ്യമിട്ടിട്ടില്ലെന്നും വിശദീകരണത്തിൽ
എൽഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റ് ആർഡിഒക്ക് ആണ് വിശദീകരണം നൽകിയത്
ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി പഞ്ചാബിലെ കർഷകർ
അമൃത്സര്‍. ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി കർഷകർ.പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കർഷകരുടെ ഡൽഹിയിലേക്കുള്ള മാർച്ച്. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധ മാർച്ച്. ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. കർഷക റാലി മുൻനിർത്തി ഹാരിയാന അംബാലയിൽ ബിഎൻഎസ് 163പ്രഖ്യാപിച്ചു. പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. പിന്മാറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധ മാർച്ചുമായി മുന്നോട്ടുപോകുമെന്ന് കർഷക സംഘടനകൾ അറിയിച്ചു





































