27.8 C
Kollam
Thursday 25th December, 2025 | 02:18:45 PM
Home Blog Page 1811

7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു, വീടിന് മുന്നിൽ നടന്നത് 9 തവണ, നടപ്പിലെ ശൈലി തെളിവായി, യുവാവ് പിടിയിൽ

കൊൽക്കത്ത: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി. കഴിഞ്ഞ വെള്ളിയാഴ്ച കൊൽക്കത്തിയിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കടന്ന് കളഞ്ഞ യുവാവിനെ കണ്ടെത്താൻ പൊലീസ് ആശ്രയിച്ചത് സിസിടിവിയെ ആയിരുന്നു.

എങ്കിലും രാത്രിയിലെ ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുന്നതിൽ വെല്ലുവിളി നേരിട്ടതിന് പിന്നാലെയാണ് അക്രമി നടക്കുന്നതിന്റെ പാറ്റേണിലൂടെ പൊലീസ് 34കാരനെ അറസ്റ്റ് ചെയ്തത്. ജാർഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോർട്ടിൽ നിന്നാണ് രാജീബ് ഘോഷ് എന്ന 34കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശുചീകരണ തൊഴിലാളിയാണ് ഇയാൾ. വെള്ളിയാഴ്ച ഫുട്പാത്തിൽ പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ സ്ഥലത്ത് നിന്ന് ഓടിമറയുന്ന യുവാവിനെ കണ്ടിരുന്നു.

വിവരം നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുമ്പോഴാണ് സമീപ സ്ഥലത്ത് നിന്ന് കുട്ടിയെ കാണാതായതിന് പിന്നാലെ രക്ഷിതാക്കൾ പരാതിയുമായി സ്റ്റേഷനിലെത്തിയ വിവരം അറിയുന്നത്. പരിക്കേറ്റ കുഞ്ഞിനെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് നടന്ന പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവേറ്റതായും വ്യക്തമായത്. പിന്നാലെ നടന്ന അന്വേഷണത്തിൽ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും അക്രമിയെ തിരിച്ചറിയുന്നത് ഏറെക്കുറെ അസാധ്യമായി വരികയായിരുന്നു. ഇതോടെയാണ് ഒരാൾ നടക്കുന്ന രീതിയിലെ പാറ്റേൺ പൊലീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കുന്നത്.

കുട്ടിയെ ഫുട്പാത്തിൽ ഉപേക്ഷിച്ച് പോകുന്ന ഇയാൾ നടക്കുന്ന രീതിവച്ച് നടന്ന അന്വേഷണത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ വീടിന് മുന്നിലൂടെ ഇയാൾ ഒൻപത് തവണ നടന്ന് പോയതായി വ്യക്തമായിരുന്നു. ഇതോടെ പൊലീസ് സിസിടിവി ഫൂട്ടേജുമായി മേഖലയിലെ എല്ലാ വീടുകളിലും എത്തി ആളുകളെ കണ്ടു. 110 ലേറെ ആളുകളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ചില നിർണായക വിവരം ലഭിക്കുന്നത്. ഇയാൾ നടക്കുന്നതിനിടയിലെ മുടന്ത് മൂലം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ പാറ്റേണിലായിരുന്നു യുവാവ് നടന്നിരുന്നത്. സമീപ മേഖലയിലെ സ്റ്റേഷനുകളിലെല്ലാം തന്നെ ഇത് സംബന്ധിയായ വിവരവും പൊലീസ് നൽകിയതോടെ യുവാവിലേക്ക് പൊലീസ് എത്തിയത്.

കേരളത്തിൽ ഇന്ന് ഇടിമിന്നലോടെ മഴ സാധ്യത; ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലായി ചക്രവാതച്ചുഴി, ന്യൂനമർദ്ദവും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് കേരളത്തിൽ ഇന്ന് ഇടിമിന്നലോടെ മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

ചക്രവാതച്ചുഴി നാളെയോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് ഡിസംബർ 12-ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക-തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒരു ജില്ലകളിലും പ്രത്യേക അലർട്ടുകളില്ല.

കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം നാളെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എട്ടാം തീയതിയും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗി ആത്മഹത്യ ചെയ്തു

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗി ആത്മഹത്യ ചെയ്തു. കൊട്ടിയം സ്വദേശി ലാലുവാണ് സര്‍ജിക്കല്‍ വാര്‍ഡിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയ ലാലു കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കാലൊടിഞ്ഞ് പരിക്കേറ്റ ലാലു മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം തുടര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ലാലുവിന് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ആത്മഹത്യ പ്രവണത കൂടുതലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

കുത്തേറ്റിട്ടും കാപ്പ പ്രതിയെ വിടാതെ സി.ഐ; ചികിത്സ തേടിയത് സ്റ്റേഷനിൽ എത്തിച്ച ശേഷം, സംഭവം തൃശൂരിൽ

തൃശൂര്‍: കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാന്‍ എത്തിയ ഒല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിനും പൊലീസുകാരനായ വീനിതിനും കുത്തേറ്റു. സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഒ. വീനിത് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ നേടി.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ മാരി എന്ന് വിളിക്കുന്ന അനന്തുവും ഷാപ്പിലെത്തിയ മറ്റൊരാളുമായി തര്‍ക്കം ഉണ്ടാകുകയും ഇയാളെ അനന്തു ആക്രമിക്കുകയും ചെയ്തത്. ഈ വിവരം സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് അനന്തുവിനെ പിടികൂടാന്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി.

അനന്തു അഞ്ചേരി അയ്യപ്പന്‍ കാവിന് അടുത്തുള്ള കോഴിഫാം പരിസരത്ത് ഉള്ളതായി വിവിരം ലഭിച്ചതോടെ, ഉടനെ അവിടെ എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തി എടുത്ത് പൊലീസിന് നേരെ വീശുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടയില്‍ സി.ഐയുടെ ചുമലിലും കൈയ്ക്കും കുത്തേറ്റു. കൂടാതെ സി.പി.ഒ. വീനിതിനും പരുക്കേറ്റു. സി.ഐ. അതിസാഹസികമായി പ്രതിയെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പോയത്. നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അനന്തു ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായി സംശയിക്കുന്നു. സ്റ്റേഷനില്‍ എത്തിയ ശേഷവും ബഹളം വക്കുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്തു.

കുണ്ടറയില്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ് ജെര്‍മിയസ് ആണ് മരിച്ചത്. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

2023 സെപ്റ്റംബര്‍ മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലാണ്. ഭാര്യയെ ആക്രമിച്ചതിന് കേസെടുത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷനില്‍ ആയതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകൾ നീക്കണം,കെഎസ്ഇബിക്ക് കർശന നിർദേശവുമായി ഹൈക്കോടതി

എറണാകുളം:കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകൾ സംബന്ധിച്ച് കർശന നിർദേശവുമായി ഹൈക്കോടതി.സൂരക്ഷാ ചട്ടങ്ങൾ ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് നിർദേശം


നൽകി. അപകടരകരമായ കേബിളുകൾ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകി.കേബിൾ വലിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കെ എസ് ഇ ബി വിശദീകരിക്കണം.കെ എസ് ഇ ബി സത്യവാങ്മൂലം സമർപിക്കണം.കേബിൾ നീക്കം ചെയ്യുന്നതിനെതിരെ കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് നിർദേശം

റെയില്‍വേ ട്രാക്കിലിരുന്ന് ഹെഡ്ഫോണില്‍ പാട്ട് കേട്ടിരുന്ന 17 വയസ്സുകാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു

റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഹെഡ്ഫോണില്‍ പാട്ട് കേട്ടിരുന്ന 17 വയസ്സുകാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് അപകടമുണ്ടായത്. അമേഠിയിലെ ത്രിസുണ്ടി ഗ്രാമത്തില്‍ താമസിക്കുന്ന ഋതിക് വര്‍മയാണ് മരിച്ചത്. അയോധ്യ-പ്രയാഗ്രാജ് റെയില്‍വേ ട്രാക്കിലാണ് സംഭവം.

ചൊവ്വാഴ്ച പ്രതാപ്ഗഡിലെ അമ്മായിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങവേ ലാലിപൂരിനടുത്തുള്ള കുടുംബത്തിന്റെ കൃഷിയിടം പരിശോധിക്കാന്‍ എത്തിയതായിരുന്നു യുവാവ്. ഇതിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ഇരുന്ന് ഹെഡ്ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വന്നത് യുവാവ് അറിഞ്ഞില്ല. പാസഞ്ചര്‍ ട്രെയിന്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് അമേഠി അഡീഷണല്‍ എസ്പി ഹരേന്ദ്ര കുമാര്‍ പറഞ്ഞു.

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം കീര്‍ത്തനം തീരുന്നതു വരെ ദിലീപ് എങ്ങനെ സോപാനത്ത് നിന്നുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.
ശബരിമലയിലെ വിഐപി പരിഗണന കിട്ടിയോയെന്ന് ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കോടതിയെ അറിയിച്ചു. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. നടന്‍ ദിലീപ് ശബരിമലയില്‍ വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയത് രാവിലെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.

നേരത്തേ സുപ്രീം കോടതിയില്‍ നിന്ന് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണകോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കാനായി സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.

ഭാര്യയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ സുഹൃത്ത്മർദിച്ചിട്ടുണ്ടെന്ന് പ്രതി പത്മരാജന്റെ മൊഴി

കൊല്ലം. ഭാര്യയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അനിലയുടെ സുഹൃത്ത് ഹനീഷ് മർദിച്ചിട്ടുണ്ടെന്ന് പ്രതി പത്മരാജന്റെ മൊഴി. സംഭവം നടക്കുന്നതിനു രണ്ട് ദിവസം മുൻപ് ഹനീഷുമായി വഴക്ക് ഉണ്ടായി. ഭാര്യക്ക് മുന്നിൽ വച്ചു തന്നെ മർദിച്ചുവെന്നുമാണ് പത്മരാജന്റെ മൊഴി

കൊല്ലം തഴുത്തല സ്വദേശി അനിലയെ നടു റോഡിൽ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതി പത്മരാജന്റെ മൊഴി. കുടുംബം തകർന്നതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അനിലയും സുഹൃത്ത് ഹനീഷുമായുള്ള ബന്ധം പലതവണ വിലക്കി. ഹനീഷിൽ നിന്ന് അനില വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞിട്ടും പിന്മാറിയില്ല. അനിലയുടെ ഉടമസ്ഥതയിലുള്ള ബേക്കറിയിൽ എത്തി ഇത് ചോദ്യം ചെയ്തപ്പോൾ ഭാര്യയുടെ മുന്നിലിട്ട് തന്നെ മർദ്ദിച്ചെന്നും പത്മരാജൻ മൊഴി നൽകി. ഇതോടെയാണ് രണ്ടുപേരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. വിശദമായ അന്വേഷണത്തിനായി പ്രതിയെ പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. അനിലയുടെ സുഹൃത്ത് ഹനീഷിനെ നേരത്തെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.