ശൂരനാട് .മഹിളാ കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ് ആയി ഷേർലി ഉണ്ണികൃഷ്ണനെ നാമനിര്‍ദ്ദേശം ചെയ്തതായി ജില്ലാപ്രസിഡന്റ് അറിയിച്ചു.
ഷേർലി ഉണ്ണികൃഷ്ണൻ മണ്ഡലം പ്രസിഡന്റ്
സ്ത്രീകൾക്കും കുട്ടികൾക്കുംസുരക്ഷഒരുക്കുന്നതിൽസർക്കാർ പരാജപ്പെട്ടു എൽ കെ ശ്രീദേവി
ശാസ്താംകോട്ട: സ്ത്രീകളുടേയുംകുട്ടികളുടേയുംസുരക്ഷഉയർത്തി അധികാരത്തിവന്ന എൽ.ഡി എഫ് സർക്കാർ സ്ത്രീകൾക്കുംകുട്ടികൾക്കുംസുരക്ഷഒരുക്കുന്നതിൽപരാജയപ്പട്ടതായി കെ.പി.സി.സി സെക്രട്ടറി എൽ.കെ.ശ്രീദേവി ആരോപിച്ചു. തിരുവനന്തപുരത്ത് ശിശുക്ഷേമ ആസ്ഥാനത്ത് രണ്ടരവയസ്പ്രായമുള്ളകുഞ്ഞിനെ ഉപദ്രവിച്ചത് അവസാനത്തേതാണ്. ഇങ്ങനെയുള്ള പ്രതികളെ സംരക്ഷിക്കുന്നനിലപാടുകളിൽ നിന്നും സർക്കാർ പിൻമാറണമെന്നും അല്ലാത്ത പക്ഷം ശക്തമായസമരംആരംഭിക്കുമെന്നും എൽ.കെ.ശ്രീദേവി പറഞ്ഞു.
പടിഞ്ഞാറെ കല്ലട നടുവിലക്കര 8-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എസ്. അഖിലയുടെതെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാം ബൂത്തിൽ നടത്തിയ കുടുംബസംഗമംഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷ വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കാരു വള്ളിൽശശിമുഖ്യപ്രഭാഷണം നടത്തി.ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,കല്ലട വിജയൻ , ബി.ത്രിദീപ് കുമാർ ,വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, സുഭാഷ്.എസ്. കല്ലട, തോമസ് വൈദ്യൻ, കടപുഴ മാധവൻ പിളള, ബി. സുബ്രമണ്യൻ, കിഷോർ കല്ലട, ബി.ശിവരാമപിള്ള , റിയാസ് പറമ്പിൽ , എസ്.ബീന കുമാരി തുടങ്ങിയവർ പ്രസംഗിച്ചു
ഇതിഹാസമാണ് ഡോ.ബി ആർ അംബേദ്കർ – സി ആർ മഹേഷ് എംഎൽഎ
കരുനാഗപ്പള്ളി. ആധുനിക ഭാരതത്തിന്റെ ഇതിഹാസമാണ് ഡോ.ബി.ആർ അംബേദ്കറുടെ ജീവിതമെന്ന് സി.ആർ മഹേഷ് എംഎൽഎ പ്രസ്താവിച്ചു.
ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസെന്റർ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന 68 മത് മഹാപരി നിർവാൺ ദിവസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയിത്ത ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ച കാലഘട്ടത്തിൽ നിരവധി പി എച്ച് ഡി കളും ബിരുദാനന്ത ബിരുദങ്ങളും നേടിയ ഡോ ബി ആർ അംബേദ്കറിനോളം വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരു വ്യക്തി പോലും ലോകത്ത് ഉണ്ടായിട്ടില്ല. ഇത്രയേറെ സംഘർഷഭരിതമായ കാലഘട്ടത്തിലും നമ്മൾക്ക് ജീവിക്കാൻ കഴിയുന്നത് ഡോ. ബി ആർ അംബേദ്കർ രൂപകൽപ്പന ചെയ്ത ഭരണഘടനയുടെ പിൻബലത്തിൽ മാത്രമാണെന്ന് സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു.കേരളത്തിൽ ഡോ. ബി ആർ അംബേദ്കറുടെ സ്മരണ നിലനിർത്തുന്നതിന് രൂപം നൽകി പ്രവർത്തിക്കുന്ന ഡോ. ബി ആർ അംബേദ്കർ സ്റ്റഡി സെന്റർ & ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനങ്ങൾ കരുനാഗപ്പള്ളിക്ക് അഭിമാനമുളവ് ആക്കുന്നതാണെന്നും സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു.ഡോ ബി ആർ അംബേദ്കർ സ്റ്റഡീസ് സെന്റെർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ ,ചൂളൂർ ഷാനി, എസ് ജയകുമാർ, പ്രഭ അനിൽ, ഷെഫീഖ് കാട്ടയും, കിരൺ ആർ എസ് ,റോസാനന്ദ്, ശക്തികുമാർ, അനില ബോബൻ, ഫഹദ് തറയിൽ ,ഡോളി എസ് മോളി, സുരേഷ്, ഗീതു ചാച്ചാജി എന്നിവർ പ്രസംഗിച്ചു.
2024 ഡോ. ബി ആർ അംബേദ്കർ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ രെജു കരുനാഗപ്പള്ളി, ഷൈൻ ബാനർജി, ആർ സനജൻ എന്നിവരെ പൊന്നാട അണിയിച്ച് പുരസ്കാരം നൽകി ആദരിച്ചു.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് ഡിവൈഎഫ്ഐ അംഗത്വം എടുത്തു
തിരുവനന്തപുരം. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് ഡി.വൈ.എഫ്.ഐ അംഗത്വം എടുത്തു.ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് അംഗത്വം നൽകി ഷാനിബിനെ സ്വീകരിച്ചു.വിചാരധാരയേയും മൌദൂദിസത്തെയും തരാതരം പോലെ കൂട്ടുപിടിക്കുന്ന കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഷാനിബ് പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ എ.കെ.ഷാനിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച ഷാനിബിനെ സി.പി.ഐ.എം പാർട്ടി കൂടാരത്തിലേക്ക് ക്ഷണിക്കുക ആയിരുന്നു.ഇന്ന് വൈകുന്നേരം നാല് മണിയോടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെൻററിൽ എത്തിയ
,ഷാനിബ് സംഘടനയിൽ അംഗത്വം എടുത്തു ഹോൾഡ് മതേതര സ്വഭാവം നഷ്ടപ്പെട്ട കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് മനസിലാക്കിയാണ് പാർട്ടി വിട്ടതെന്ന് ഷാനിബ് പ്രതികരിച്ചു
ഇപ്പോൾ സാധാരണ അംഗമായാണ് ഷാനിബിനെ ഡി.വൈ.എഫ്.ഐയിലേക്ക് സ്വീകരിച്ചിരിക്കുന്നത്. വൈകാതെ മറ്റ് പദവികൾ തീരുമാനിക്കും
കളർകോട് വാഹനാപകടം, വാഹനം വാടകയ്ക്ക് നൽകിയ ഉടമ ഷാമിൽ ഖാനെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് കേസെടുത്തു
ആലപ്പുഴ. ആറ് മെഡിക്കൽ വിദ്യാർഥികൾ മരിച്ച കളർകോട് വാഹനാപകടത്തിൽ വാഹനം വാടകയ്ക്ക് നൽകിയ
ഉടമ ഷാമിൽ ഖാനെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് കേസെടുത്തു. നിയമവിരുദ്ധമായി കാർ വാടകയ്ക്ക് നൽകിയതിനാണ് കേസ്. റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും
കാക്കാഴം സ്വദേശി ഷാമിൽ ഖാന് നിയമവിരുദ്ധമായി വിദ്യാർഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആർ രമണൻ ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി. രണ്ടുതവണ നോട്ടീസ് നൽകി വിളിപ്പിച്ചു ഷാമിൽ ഖാനെ എൻഫോഴ്സ്മെന്റ് ഓഫീസിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തുകയും വാഹനത്തിന്‍റെ രേഖകൾ പരിശോധിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് സൗഹൃദത്തിന്റെ പേരിൽ വാഹനം വാടകയ്ക്ക് നൽകുകയായിരുന്ന മൊഴി ആവർത്തിക്കുകയായിരുന്നു പോലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും ഉടമ ഷാമിൽ ഖാൻ. എന്നാൽ വാഹനം വാടകയ്ക്ക് നൽകിയതിന്റെ തെളിവുകൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു
കാർ വാടകയ്ക്ക് വാങ്ങിയതാണെന്ന് അപകടത്തിൽ പെടുമ്പോൾ കാർ ഓടിച്ച ഡ്രൈവർ ഗൗരി കൃഷ്ണ മൊഴി നൽകി. കൂടാതെ ഗൂഗിൾ പേ മാർഗ്ഗം പണം കൈമാറിയതിന്റെ ഡിജിറ്റൽ തെളിവും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു. വിദ്യാർത്ഥിക്ക് ലൈസൻസ് ഉണ്ടോ എന്ന് പോലും പരിശോധിക്കാതെയാണ് ഷാമിൽ വാഹനം വാടകയ്ക്ക് നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വാഹനം നൽകിയത് കള്ള ടാക്സി ആയി ആണെന്നാണ് റിപ്പോർട്ടിൽ.
കാലപ്പഴക്കം ചെന്ന വാഹനത്തിൽ ഓവർലോഡ് കയറ്റിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം മരിച്ച എടത്വ സ്വദേശി ആൽവിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന ആൽവിൻ വ്യാഴാഴ്ചയാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി പി പ്രസാദ്, ജില്ലാ കളക്ടർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള 4 വിദ്യാർത്ഥികളുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ്.
വീണ്ടും ഷോക്ക്! സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. അടുത്ത വര്‍ഷം മുതല്‍ 12 പൈസയുടെ വര്‍ധനവുണ്ടാകും. നിരക്ക് വര്‍ധന ഈ മാസം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വന്നു. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനമായത്.
ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു നല്‍കിപ്പോന്നിരുന്നത്. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടി.
151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസ കൂട്ടി. നിലവില്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് ഏഴ് രൂപ അറുപത് പൈസയാണ് യൂണിറ്റ് ഒന്നിന് നിരക്ക് ഈടാക്കുന്നത്. അതിനിടെ നവംബറില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിപ്പോന്ന സബ്സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനവും വന്നിരുന്നു.
തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് കഴിക്കാം വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍
ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിൻ ഇ. വിറ്റാമിൻ ഇയുടെ കുറവു തലമുടികൊഴിച്ചിൽ, വരണ്ട ചർമ്മം എന്നിവയ്ക്ക് കാരണമാകും. വിറ്റാമിന്‍ ഇയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടി വളരാനും സഹായിക്കും.
വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- ബദാം
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ നട്സാണ് ബദാം. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
- സൂര്യകാന്തി വിത്തുകള്‍
വിറ്റാമിന്‍ ഇ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാനും തലമുടി വളരാനും സഹായിക്കും.
- ചീര
വിറ്റാമിന്‍ ഇയും സിയും മഗ്നീഷ്യവും ഫോളേറ്റും അയേണും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ ഗുണം ചെയ്യും.
- അവക്കാഡോ
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ അവക്കാഡോ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- പപ്പായ
പപ്പായയിലും വിറ്റാമിന്‍ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
രോഗികളെ കണ്ടെത്തി ചികിത്സിക്കുക, മരണം കുറയ്ക്കുക; ‘ക്ഷയരോഗ മുക്ത കേരളത്തിന് ഒരു ജനകീയ മുന്നേറ്റം’ തീവ്രയജ്ഞം
തിരുവനന്തപുരം: ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് നൂറുദിന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. ഗൃഹ സന്ദര്‍ശനത്തിലൂടെയും ക്യാമ്പുകള്‍ നടത്തിയും പരമാവധി ടിബി രോഗികളെ കണ്ടെത്തി ചികിത്സിക്കാനാണ് ക്യാമ്പയിന്‍ വഴി ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് നിര്‍വഹിക്കും. ക്ഷയരോഗം ബാധിച്ചവരുടെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിനാണ് സംസ്ഥാനത്ത് പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പരമാവധി രോഗികളെ കണ്ടെത്തി ചികിത്സ നല്‍കുക, മരണം പരമാവധി കുറയ്ക്കുക, രോഗത്തെപ്പറ്റിയുള്ള അനാവശ്യ ഭയം ഒഴിവാക്കുക, ക്ഷയ രോഗികളോടുള്ള അവഗണന ഒഴിവാക്കുക, ചികിത്സാ പിന്തുണയും പോഷകാഹാരവും ഉറപ്പാക്കുക, ക്ഷയരോഗ പ്രതിരോധ ചികിത്സ നല്‍കുക, ക്ഷയരോഗ ബോധവത്കരണം നടത്തുക എന്നിവയാണ് നൂറു ദിന ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ക്ഷയരോഗം നേരത്തെ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കാന്‍, ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ആര്‍ദ്രം ആരോഗ്യം വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ ക്ഷയരോഗം കൂടി ഉള്‍പ്പെടുത്തി. അവരുടെ വിശദമായ പരിശോധന ഈ ക്യാമ്പയിന്‍ കാലത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, പ്രാദേശിക സംഘടനകള്‍, യുവജന പ്രസ്ഥാനങ്ങള്‍, ടിബി ചാമ്പ്യന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ പങ്കാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ക്ഷയരോഗ നിര്‍ണയ ക്യാമ്പുകള്‍, ക്ഷയരോഗ നിവാരണ പ്രതിജ്ഞ തുടങ്ങിയ വിപുലമായ പ്രവര്‍ത്തന പരിപാടികളാണ് ഈ ദിനങ്ങളില്‍ സംഘടിപ്പിക്കുന്നത്.
ഇത് കൂടാതെ വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, ജയിലുകള്‍, അതിഥി തൊഴിലാളികളി ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് രോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. പ്രമേഹബാധിതര്‍, എച്ച്‌ഐവി അണുബാധിതര്‍, ഡയാലിസിസ് ചെയ്യുന്നവര്‍ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങിയവരില്‍ ക്ഷയരോഗ സാധ്യത കൂടിയതിനാല്‍ ഇവരിലും ഈ ദിവസങ്ങളില്‍ കഫ പരിശോധന നടത്തും.
ക്ഷയരോഗ നിവാരണ പരിപാടികളില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയൊട്ടാകെ നോക്കുമ്പോള്‍ ഒരു ലക്ഷം പേരില്‍ 166 രോഗികള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ അത് ഒരു ലക്ഷത്തില്‍ 61 ആണ്. സ്വകാര്യ ആശുപത്രികളില്‍ കണ്ടുപിടിക്കുന്ന ക്ഷയ രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കുന്ന സ്റ്റെപ്‌സ് (System for Elimination TB in Private Sector) പദ്ധതി തുടങ്ങിയത് കേരളമാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2023ല്‍ കേരളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. 2023ല്‍ 59 ഗ്രാമ പഞ്ചായത്തുകളും പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും ക്ഷയരോഗ മുക്ത പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹരായെന്നും മന്ത്രി വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
റൂട്ട് കനാൽ ചെയ്ത പല്ലിൽ സൂചി ഒടിഞ്ഞിരിക്കുന്നു, നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി
തിരുവനന്തപുരം: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവെന്ന പരാതിയുമായി വീട്ടമ്മ. റൂട്ട്കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയിൽ ഇരിക്കുന്നുവെന്നാണ് പരാതി.
നന്ദിയോട് പാലുവള്ളി സ്വദേശി ശിൽപ ആർ ആണ് നെടുമങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ശിൽപ പല്ലുവേദനയെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. മാർച്ച് 29 ന് റൂട്ട് കനാൽ ചികിത്സ നടത്തി. എക്സ്റേയിലാണ് സൂചി പല്ലിൽ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.





































