കൊച്ചി.തൃക്കാക്കരയിൽ എംഡിഎംഎ പിടികൂടി. 14 ഗ്രാം എംഡിയുമായി യുവാവ് പിടിയിൽ. പാലാരിവട്ടം SN ജംഗ്ഷൻ ഇൽ ത്രിവേണി ഹോസ്റ്റലിൽ താമസിക്കുന്ന വിഷ്ണു ആണ് പിടിയിലായത്. തൃക്കാക്കര മാർക്കറ്റിന് സമീപം മലബാർ ഹോട്ടലിൽ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
കേരളത്തിൽ ഒരു പുതിയ കേന്ദ്രീയ വിദ്യാലയം വരും
ന്യൂഡെല്‍ഹി. കേരളത്തിൽ ഒരു പുതിയ കേന്ദ്രീയ വിദ്യാലയം വരും. ഇടുക്കി തൊടുപുഴയിൽ പുതിയ കേന്ദ്രീയ വിദ്യാലയത്തിന് അംഗീകാരം.സാമ്പത്തിക കാര്യ മന്ത്രി സഭ സമിതിയോഗത്തിലാണ് തീരുമാനം.രാജ്യത്ത് 85പുതിയ കേന്ദ്രയ വിദ്യാലയങ്ങൾ തുറക്കും.ജമ്മു കാശ്മീരിൽ 13 ഉം മധ്യപ്രദേശിൽ 11ഉം, രാജസ്ഥാനിൽ 9ഉം ആന്ധ്രപ്രദേശിൽ 8 ഉം പുതിയ കെ വി കൾ തുറക്കും.
ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് സഹായധനം പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ
ന്യൂഡെല്‍ഹി. ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് സഹായധനം പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച് വാര്‍ത്താക്കുറിപ്പിറക്കി.
ദുരിതബാധിത പ്രദേശങ്ങളിൽ കേന്ദ്ര സംഘം നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് കേന്ദ്രം ധനസഹായം നൽകിയിരിക്കുന്നത്. നേരത്തെ 2400 കോടി രൂപ ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പിന്നാലെ സഹായം നൽകുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചു. കേന്ദ്രസഹായത്തിന്റെ ആദ്യ ഗഡുവാണ് 944.80 കോടി രൂപ.
ഗുരുവായൂർ കോടതി വിളക്ക് കോടതി കേറുന്നു
ഗുരുവായൂർ. ഏകാദശിയോടനുബന്ധിച്ചുള്ള കോടതി വിളക്കിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കുന്നത് ഹൈക്കോടതി നിർദ്ദേശം ലംഘിച്ചെന്നായിരുന്നു പരാതിയിൽ. 2022 ൽ കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതിനുശേഷവും ഇതേ പേരിൽ വിളക്ക് നടത്തിയെന്ന് പരാതിയിൽ. വിഷയം നാളെ ദേവസ്വം ബെഞ്ച് പരിഗണിക്കും .കഴിഞ്ഞ മാസം 17നായിരുന്നു ഇത്തവണത്തെ കോടതി വിളക്ക്
മൈനാഗപ്പള്ളി, കടപ്പാ , സരോവരത്തിൽ എ ഗൗരി നിര്യാതയായി
മൈനാഗപ്പള്ളി, കടപ്പാ , സരോവരത്തിൽ
എ.ഗൗരി ( 73 )നിര്യാതയായി. മഞ്ചേരി പത്തപിരിയം
ഗവ.എൽ.പി എസ്
ഹെഡ് മിസ്ട്രസ്
ആയിരുന്നു.
ഭർത്താവ്
റിട്ട. ഹെഡ് മാസ്റ്റർ
ശങ്കരൻ കുട്ടി.
മക്കൾ
പരേതയായ
ജി.എസ്.അനൂപ,
ജി.എസ്.അജീന
( സ്റ്റാറ്റിസ് സ്ററിക്സ്
ഡിപ്പാർട്ട്മെൻറ്, കൊല്ലം),
ജി.എസ്.അനീഷ
( റവന്യൂ, ആലപ്പുഴ)
മരുമക്കൾ
ജി.ഹരികുമാർ
( എക്സ് മിലിട്ടറി)
എ.വിനോദ്
( KSRTC, കൊട്ടാരക്കര )
ജയശങ്കർ
( HSA, എറണാകുളം)
സഞ്ചയനം
നവംബർ 8 ഞായർ
രാവിലെ 8 മണി.
വിളന്തറ കാട്ടുവിള പടിഞ്ഞാറ്റതിൽ (തടത്തിൽ) ശാന്തമ്മ നിര്യാതയായി
വലിയപാടം. വിളന്തറ കാട്ടുവിള പടിഞ്ഞാറ്റതിൽ (തടത്തിൽ)
പരേതനായ വാസുദേവൻ്റെ ഭാര്യ ശാന്തമ്മ നിര്യാതയായി
സംസ്കാര ചടങ്ങുകൾ നാളെ 07.12.2024 (ശനി)
ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ.
ശശികുമാർ (ബാബു ), ശ്യാംകുമാർ (ബിജു),ശിവകുമാർ (സജു )
മരുമക്കൾ.
ബിന്ദു റ്റി,മഞ്ചു. ഏ,ബിന്ദു. ആർ
ആലപ്പാട് FHC സബ് സെന്‍ററിന്റെ പുതിയ കെട്ടിടം കല്ലിടീൽ നടന്നു
ആലപ്പാട്. ഗ്രാമപഞ്ചായത്തിലെ ആലപ്പാട് FHC സബ് സെന്റെറിന്റെപുതിയ കെട്ടിടത്തിന്റെ കല്ലിടീൽ കർമ്മം നടന്നു. പണിക്കർ കടവ് പാലത്തിന് സമീപം നിർമ്മാണമാരംഭിക്കുന്ന കെട്ടിടത്തിന്റെ കല്ലിടീൽ കർമ്മംസി ആര്‍. മഹേഷ് MLA നിർവ്വഹിച്ചു. മുൻ MLA R. രാമചന്ദ്രന്റെ 2019 .2020 ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. ഭരണാ നുമതി ലഭിച്ചശേഷംകരാർ നൽകിയിരുന്നുവെങ്കിലും കരാറു കാരൻ നിർമ്മാണം ഉപേക്ഷിച്ചതോടെ പുതിയ കരാർ നൽകിയത് കാല താമസത്തിന് കാരണമായി. പഞ്ചായത്ത് പ്രസിഡൻ്റ് .യു. ഉല്ലാസ് ബ്ലോക്ക് മെമ്പർ ഷെർളീ ശ്രീകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഹജിത, കരയോഗം പ്രസിഡൻ്റ് ഋഷീന്ദ്രൻ നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വളരെ പെട്ടന്ന് തന്നെ നിർമ്മാണം. പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് ഭരണ സമിതി . നിർമ്മാണം പൂർത്തിയാകുന്നതോടെ തീരദേശ മേഖലയിലെ പ്രദേശവാസികൾക്ക് ആശാ കേന്ദ്രമാകും.
കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽപ്പെട്ട് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം. കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽപ്പെട്ട് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. കേരള ബാങ്ക് സീനിയർ മാനേജറായ ഉല്ലാസ് മുഹമ്മദ് എന്ന 52 കാരനാണ് മരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഉത്തരവിട്ടു.
ഉച്ചയ്ക്ക് 1.45 ന് കിഴക്കേ കോട്ടയിൽ സീബ്രാ ലൈനിലൂടെ ക്രോസ് ചെയ്യാൻ ശ്രമിച്ച ഉല്ലാസ് മുഹമ്മദ് ബസ്സുകൾക്കിടയിൽ പെട്ട് ഞെരിഞ്ഞമർന്നു. സിഗ്നൽ മാറിയ ഉടൻ കെഎസ്ആർടിസി ബസ്സും കുറുകെ നിന്ന സ്വകാര്യ ബസ്സും ഒരുമിച്ച് മുന്നോട്ടെടുത്തതോടെയാണ് അപകടം ഉണ്ടായത്. ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരുടെ അശ്രദ്ധ മരണകാരണമായി.
കൊല്ലം വാളത്തുങ്കൽ വെൺപാലക്കര സ്വദേശിയാണ് മരിച്ച ഉല്ലാസ് മുഹമ്മദ്. ചാലാ ജുമുഅ മസ്ജിദിൽ ജുമുഅ നമസ്കാരത്തിന് ശേഷം മടങ്ങിവരും വഴിയായിരുന്നു അപകടം. കേരള ബാങ്ക് വികാസ് ഭവൻ ശാഖയിലെ സീനിയർ മാനേജറാണ് ഉല്ലാസ്. കിഴക്കേകോട്ടയിൽ സ്വകാര്യ ബസ്സുകളും കെഎസ്ആർടിസി ബസുകളും തമ്മിലുള്ള മത്സരം ജീവനെടുക്കുന്നത് ഇതാദ്യമല്ല.
റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണർ കെ.ബി നാഗരാജുവിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നിർദ്ദേശം നൽകി.
ഓണ്‍ലൈന്‍ മാട്രിമോണിയല്‍ തട്ടിപ്പ്; സംഘത്തിലെ പ്രധാന പങ്കാളി പിടിയില്‍
കൊല്ലം: ഓണ്‍ലൈന്‍ മാട്രിമോണിയല്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യ പങ്കാളിയെ തിരുവനന്തപുരത്ത് നിന്നും കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, വാഴിച്ചാല്‍, പെരായിക്കോണം, 4/739 അവിട്ടം നിവാസില്‍ ശ്രീജിത്ത്. എസ് (42) ആണ് അറസ്റ്റിലായത്.
അഞ്ചല്‍ സ്വദേശിനിയായ പരാതിക്കാരിയുടെ മകന് വിവാഹാലോചന നടത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിലാണ് പ്രതി അറസ്റ്റിലായത്. പ്രതി വിവിധ മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്നും ശേഖരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ വിവിധ മാട്രിമോണിയല്‍ സൈറ്റുകളുടെ പരസ്യം നല്‍കിയ ശേഷം അതിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ട്ടര്‍ അനില്‍കുമാര്‍.വി. വി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.






































