ജോഹന്നാസ് ബെർഗ്.അമേരിക്കയുടെ എതിർപ്പുകൾ വകവയ്ക്കാതെ ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളിൽ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുതെന്ന് ജി 20.
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ജി 20-യിൽ പിന്തുണ.
ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നൽകരുതെന്നും സംയുക്ത പ്രഖ്യാപനം.
മയക്കുമരുന്നിനെതിരെ ജി 20 ഒരുമിച്ച് പോരാടണമെന്നും മയക്കുമരുന്ന് വിൽപനയിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നതെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യ- കാനഡ – ഓസ്‌ട്രേലിയ സാങ്കേതിക സഹകരണകൂട്ടായ്മയ്ക്കും ഉച്ചകോടിക്കിടെ ധാരണയായി.
ക്ഷണിക്കപ്പെട്ട അംഗരാജ്യത്തിന്റെ അഭാവം കൊണ്ട് ജി 20യെ മരവിപ്പിക്കാനാവില്ലെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോള.
അമേരിക്ക ജി20 ബഹിഷ്‌കരിച്ചതിനാൽ സംയുക്ത പ്രഖ്യാപനം നടത്തരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ വെള്ളക്കാർക്കെതിരെ പീഡനം നടക്കുന്നുവെന്നാരോപിച്ചായിരുന്നു അമേരിക്കയുടെ ബഹിഷ്‌കരണം.
20-ാമത് ജി20 ഉച്ചകോടി ഇന്ന് ജോഹന്നാസ്‌ബെർഗിൽ സമാപിക്കും
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ജി 20-യിൽ പിന്തുണ
രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു
വയനാട്. രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.
വെള്ളമുണ്ട വാരാമ്പറ്റയിലാണ് സംഭവം.
കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്.
ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത…ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തുലാവർഷം കനക്കുന്നു; ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചക്രവാത ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും രൂപപ്പെട്ടു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. തലസ്ഥാനത്ത് കനത്തമഴയെ തുടർന്ന് ഡാമുകൾ തുറന്നു.
സംസ്ഥാനത്ത് 2261 നോമിനേഷനുകൾ സൂക്ഷ്മ പരിശോധനയില്‍ തള്ളി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്നലെ അവസാനിച്ചു. ഇതോടെ ആകെ സ്ഥാനാര്‍ഥികള്‍ 98451 ആയി കുറഞ്ഞു. 2261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകള്‍ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്.
ആകെ 140995 നാമനിര്‍ദേശ പത്രികകളാണ് അംഗീകരിച്ചത്. അന്തിമ കണക്ക് ഇന്ന് ലഭ്യമാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയം തിങ്കള്‍ പകല്‍ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).
കാട്ടാനയുടെ ആക്രമണത്തിൽ കറവൂരില്‍ ബൈക്ക് യാത്രികന് പരിക്ക്
പുനലൂര്‍.കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ
ബൈക്ക് യാത്രികന് പരിക്ക്. കറവൂർ,ഓലപ്പാറ സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് പരുക്കേറ്റത്. അലിമുക്ക് – അച്ഛൻകോവിൽ പാതയിൽ കറവൂരിൽ വെച്ചായിരുന്നു ആക്രമണം. രാധാകൃഷ്ണപിള്ളയെ
പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആക്രിക്കടയിൽ മോഷണം നടത്തിയ കള്ളനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
കൊച്ചി.കള്ളനെ നാട്ടുകാർ പിടികൂടി.ഇടക്കൊച്ചിയിൽ ആക്രിക്കടയിൽ മോഷണം നടത്തിയ കള്ളനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. കണ്ണങ്ങാട്ട് പാലം മുതൽ ഇടക്കൊച്ചി വരെ പിന്തുടർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.മോഷ്ടാവിനെ തടഞ്ഞു വെച്ച ശേഷം പോലീസിൽ വിവരമറിയിച്ചു.കഴിഞ്ഞദിവസമാണ് ഇടക്കൊച്ചിയിലെ വ്യാപാരസ്ഥാപനത്തിലും വീടുകളിലും മോഷണം നടന്നത്. നാട്ടുകാർ വിവരം വിവിധ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ നാട്ടുകാർ തിരിച്ചറിഞ്ഞത്
ജമ്മു കാശ്മീർ പൂഞ്ചിൽ മലയാളി സൈനികന് വീരമൃത്യു
ശ്രീനഗര്‍ .ജമ്മു കാശ്മീർ പൂഞ്ചിൽ മലയാളി സൈനികന് വീരമൃത്യു. ഡ്യൂട്ടിക്കിടെ കൊക്കയിൽ വീണ് സുബെദാർ മലപ്പുറം ചെറുികുന്ന് സ്വദേശി സജീഷ് കെ ആണ് മരിച്ചത്. പട്രോളിംഗിനിടെ ആണ് സംഭവം
വെള്ളിയാഴ്ച വൈകുന്നേരം ബെഹ്രാംഗല്ലയിലെ സെരി മസ്താൻ പ്രദേശത്ത് തിരച്ചിൽ നടത്തിയ സംഘത്തിലെ അംഗം ആയിരുന്നു. മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.
ഒതുക്കുങ്ങൽ സ്വദേശി സുബേദാർ സജീഷ് കഴിഞ്ഞ ദിവസം ആണ് ജമ്മുകാശ്മീരിൽ മരിച്ചത്.പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് അപകടം.27 വർഷമായി സൈന്യത്തിൽ ജോലി ചെയ്തുവരികയായിരുന്നു സജീഷ്.
നാളെ പൊതുദർശനം നടക്കും.
മലപ്പട്ടത്തെ റിട്ടേണിങ് ഓഫീസറെ മാറ്റണം, കോൺഗ്രസ്
കണ്ണൂര്‍.മലപ്പട്ടത്തെ റിട്ടേണിങ് ഓഫീസറെ മാറ്റണം.തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി കോൺഗ്രസ്.കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആണ് പരാതി നൽകിയത്.മലപ്പട്ടണം പഞ്ചായത്തിലെ 12 വാർഡ് udf സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു.റിട്ടേണിങ് ഓഫീസർ സിപിഎം ന് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന് ആരോപണം
സുപ്രീംകോടതി ജഡ്ജി ആകാൻ വൈകിയത് ടി കെ എ നായരെ കാണേണ്ട സമയത്ത് കാണാതിരുന്നതിനാൽ, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്
ന്യൂഡെല്‍ഹി.ജഡ്ജി നിയമനം: പരോക്ഷ വിമർശനവുമായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്.താൻ സുപ്രീംകോടതി ജഡ്ജി ആകാൻ വൈകിയത് ടി കെ എ നായരെ കാണേണ്ട സമയത്ത് കാണാതിരുന്നതിനാൽ.കാണേണ്ട സമയത്ത് കണ്ടിരുന്നെങ്കിൽ നേരത്തെ എത്തിയേനെ.
സത്യം നീതിയും അതിന്റെതായ വഴിയിൽ നടക്കാത്തതുകൊണ്ട് താൻ സുപ്രീംകോടതി ജഡ്ജിയാക്കാൻ വൈകിയത്.അതിന്റേതായ ദോഷങ്ങൾ തനിക്ക് സംഭവിച്ചു.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഉപദേശകനാണ് TKA നായർ.
ഡൽഹി വിടുന്നതിനു മുൻപ് താൻ ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുമെന്നും റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്.ഓംചേരി NN പിള്ള അനുസ്മരണ ചടങ്ങിൽ ആയിരുന്നു പരാമർശം.








































