Home Blog Page 178

സംസ്ഥാനത്ത് 2261 നോമിനേഷനുകൾ  സൂക്ഷ്മ പരിശോധനയില്‍ തള്ളി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്നലെ അവസാനിച്ചു. ഇതോടെ ആകെ സ്ഥാനാര്‍ഥികള്‍ 98451 ആയി കുറഞ്ഞു. 2261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകള്‍ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്.

ആകെ 140995 നാമനിര്‍ദേശ പത്രികകളാണ് അംഗീകരിച്ചത്. അന്തിമ കണക്ക് ഇന്ന് ലഭ്യമാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമയം തിങ്കള്‍ പകല്‍ മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).

കാട്ടാനയുടെ ആക്രമണത്തിൽ കറവൂരില്‍ ബൈക്ക് യാത്രികന് പരിക്ക്

പുനലൂര്‍.കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ
ബൈക്ക് യാത്രികന് പരിക്ക്. കറവൂർ,ഓലപ്പാറ സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് പരുക്കേറ്റത്. അലിമുക്ക് – അച്ഛൻകോവിൽ പാതയിൽ കറവൂരിൽ വെച്ചായിരുന്നു ആക്രമണം. രാധാകൃഷ്ണപിള്ളയെ
പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആക്രിക്കടയിൽ മോഷണം നടത്തിയ കള്ളനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

കൊച്ചി.കള്ളനെ നാട്ടുകാർ പിടികൂടി.ഇടക്കൊച്ചിയിൽ ആക്രിക്കടയിൽ മോഷണം നടത്തിയ കള്ളനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. കണ്ണങ്ങാട്ട് പാലം മുതൽ ഇടക്കൊച്ചി വരെ പിന്തുടർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.മോഷ്ടാവിനെ തടഞ്ഞു വെച്ച ശേഷം പോലീസിൽ വിവരമറിയിച്ചു.കഴിഞ്ഞദിവസമാണ് ഇടക്കൊച്ചിയിലെ വ്യാപാരസ്ഥാപനത്തിലും വീടുകളിലും മോഷണം നടന്നത്. നാട്ടുകാർ വിവരം വിവിധ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ നാട്ടുകാർ തിരിച്ചറിഞ്ഞത്

ജമ്മു കാശ്മീർ പൂഞ്ചിൽ മലയാളി സൈനികന് വീരമൃത്യു

ശ്രീനഗര്‍ .ജമ്മു കാശ്മീർ പൂഞ്ചിൽ മലയാളി സൈനികന് വീരമൃത്യു. ഡ്യൂട്ടിക്കിടെ കൊക്കയിൽ വീണ് സുബെദാർ മലപ്പുറം ചെറുികുന്ന് സ്വദേശി സജീഷ് കെ ആണ് മരിച്ചത്. പട്രോളിംഗിനിടെ ആണ് സംഭവം
വെള്ളിയാഴ്ച വൈകുന്നേരം ബെഹ്രാംഗല്ലയിലെ സെരി മസ്താൻ പ്രദേശത്ത് തിരച്ചിൽ നടത്തിയ സംഘത്തിലെ അംഗം ആയിരുന്നു. മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.

ഒതുക്കുങ്ങൽ സ്വദേശി സുബേദാർ സജീഷ് കഴിഞ്ഞ ദിവസം ആണ് ജമ്മുകാശ്മീരിൽ മരിച്ചത്.പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് അപകടം.27 വർഷമായി സൈന്യത്തിൽ ജോലി ചെയ്തുവരികയായിരുന്നു സജീഷ്.

നാളെ പൊതുദർശനം നടക്കും.

മലപ്പട്ടത്തെ റിട്ടേണിങ് ഓഫീസറെ മാറ്റണം, കോൺഗ്രസ്‌

കണ്ണൂര്‍.മലപ്പട്ടത്തെ റിട്ടേണിങ് ഓഫീസറെ മാറ്റണം.തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി കോൺഗ്രസ്‌.കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആണ് പരാതി നൽകിയത്.മലപ്പട്ടണം പഞ്ചായത്തിലെ 12 വാർഡ് udf സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു.റിട്ടേണിങ് ഓഫീസർ സിപിഎം ന് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന് ആരോപണം

സുപ്രീംകോടതി ജഡ്ജി ആകാൻ വൈകിയത് ടി കെ എ നായരെ കാണേണ്ട സമയത്ത് കാണാതിരുന്നതിനാൽ, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ കുര്യൻ ജോസഫ്

ന്യൂഡെല്‍ഹി.ജഡ്ജി നിയമനം: പരോക്ഷ വിമർശനവുമായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ കുര്യൻ ജോസഫ്.താൻ സുപ്രീംകോടതി ജഡ്ജി ആകാൻ വൈകിയത് ടി കെ എ നായരെ കാണേണ്ട സമയത്ത് കാണാതിരുന്നതിനാൽ.കാണേണ്ട സമയത്ത് കണ്ടിരുന്നെങ്കിൽ നേരത്തെ എത്തിയേനെ.

സത്യം നീതിയും അതിന്റെതായ വഴിയിൽ നടക്കാത്തതുകൊണ്ട് താൻ സുപ്രീംകോടതി ജഡ്ജിയാക്കാൻ വൈകിയത്.അതിന്റേതായ ദോഷങ്ങൾ തനിക്ക് സംഭവിച്ചു.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഉപദേശകനാണ് TKA നായർ.

ഡൽഹി വിടുന്നതിനു മുൻപ് താൻ ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുമെന്നും റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്.ഓംചേരി NN പിള്ള അനുസ്മരണ ചടങ്ങിൽ ആയിരുന്നു പരാമർശം.

ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി

ശബരിമലയിൽ സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഓരോ ദിവസത്തെയും തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏർപ്പെടുത്തുക.ദേവസ്വംമന്ത്രി വിഎൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഓരോ ദിവസത്തെയും സ്പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും..

ന്യൂനതകൾ പരിഹരിച്ച് ശബരിമല തീർത്ഥാടനം സുഖമാക്കാനാണ് പമ്പയിൽ മന്ത്രി വി എൻ വാസവൻ അടിയന്തര യോഗം വിളിച്ചത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും സ്പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പോലീസ് ചീഫ് കോഡിനേറ്റർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവർ അടങ്ങുന്നതാണ് സമിതി.നിലവിൽ പതിനെട്ടാം പടിയിൽ ഒരു മിനിട്ടിൽ ശരാശരി 70 പേരാണ് കയറുന്നത്. അത് 85 ആക്കി ഉയർത്തും.അതിലൂടെ കൂടുതൽ പേർക്ക് ദർശനത്തിന് അവസരം ലഭിക്കും. പരിചയസമ്പന്നരും കരുത്തരുമായ കൂടുതൽ
പോലീസുകാരെ നിയോഗിക്കും.
എല്ലാ ദിവസവും സന്നിധാനത്ത് എ ഡിഎമ്മിൻ്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രതിനിധിയും പോലീസ്, ആരോഗ്യം, ഫയർഫോഴ്സ്, വനം, വാട്ടർ അതോറിട്ടി , പൊതുമരാമത്ത് എന്നിവരുടെ സംയുക്ത യോഗം ചേരും. ചർച്ചയിൽ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും..
നിലയ്ക്കലിലെ പാർക്കിംഗ് സ്ഥലം പൂർണമായും ഉപയോഗിക്കുന്നതിന് അടയന്തര നടപടി സ്വീകരിക്കും.. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദിവസവേദനത്തിന് ആളുകളെ ക്ഷണിച്ച് ദേവസ്വം ബോർഡ് പരസ്യം പ്രസിദ്ധീകരിച്ചു. പമ്പ നിലക്കൽ എരുമേലി എന്നിവിടങ്ങളിലേക്കാണ് ആളുകളെ എടുക്കുന്നത്.. ആകെ 300 പേരെയാണ് നിയമിക്കുക. അതേ സമയം ശബരിമലയിൽ തീർഥാടന തിരക്ക് തുടരു കയാണ്. ഇന്ന് ഉച്ചവരെ അൻപതിനായിരം ഭക്തർ ദർശനം നടത്തി. ഇന്നലെ 86,000 പേരാണ് ദർശനത്തിനെത്തിയത്. തിരക്ക് നിയന്ത്രണവിധേയമാണ്. വർച്ചകൾക്ക് വഴി ബുക്ക് ചെയ്യുന്ന തീർത്ഥാടകർ അനുവദിച്ചിരിക്കുന്ന സമയം കൃത്യമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചു. സുരക്ഷയ്ക്കായി 140 അംഗ റാപ്പിഡ് ആക്ഷൻ ഫോഴ്സും ഇന്ന് സന്നിധാനത്ത് എത്തി.

കണ്ണൂർ ജില്ലയിൽ ഒൻപത് ഇടങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂർ ജില്ലയിൽ ഒൻപത് ഇടങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും ആയിട്ടാണ് എൽ ഡി എഫ് സ്ഥാനാർഥികൾക്ക് എതിരാളികൾ ഇല്ലാത്തത്. കാസർഗോഡ് ഒരു എൽ ഡി എഫ് സ്ഥാനാർഥിക്കും യുഡിഎഫ് സ്ഥാനാർഥിക്കും എതിരില്ല.

കണ്ണപുരം പഞ്ചായത്തിൽ നാലിടത്ത് ആണ് എൽ ഡി എഫ് ന് എതിരാളികൾ ഇല്ലാത്തത്. 13,14 വാർഡുകളിൽ നേരത്തെ UDF ഓ NDA യോ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളി. മൂന്നാം വാർഡിലെ UDF സ്ഥാനാർഥി പത്രിക പിൻവലിച്ചു. മലപ്പട്ടം പഞ്ചായത്തിൽ അടവാപ്പുറം നോർത്തിലും സൗത്തിലും എൽ ഡി എഫ് സ്ഥാനാർഥി മാത്രമായിരുന്നു പത്രിക നൽകിയത്. കൊവുന്തലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തളളിയതോടെ മൂന്നിടത് എൽ ഡി എഫ് ന് എതിരില്ല.ആന്തൂര്‍ നഗരസഭയിലെ മൊറാഴ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍ എന്നിവര്‍ക്കും എതിരാളികൾ ഇല്ല.
സിപിഎം UDF സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്

കാസർഗോഡ് മടിക്കൈ പഞ്ചായത്തിലെ ബങ്കളം പത്താം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിക്കും, മംഗൽപ്പാടി പഞ്ചായത്തിലെ ഇരുപതിനാലാം വാർഡിൽ udf നും എതിരാളികളില്ല

എസ്ഐ പരീക്ഷാ തട്ടിപ്പ്, സർക്കാർ അപ്പീൽ തള്ളി

കൊല്ലം. സബ് ഇൻസ്പെക്ടർ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഉത്തരമെഴുതിയെന്ന കേസിലെ പ്രതികളെ വിട്ടയച്ച വിചാരണ കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ കൊല്ലം ജില്ലാ കോടതി തള്ളി.2010 ൽ പിഎസ് സി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് കൊല്ലം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ കരുനാഗപ്പള്ളി സ്വദേശികളെ വെറുതെ വിട്ട കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ.വി.രാജു തള്ളിയത്.

കേസിലെ പ്രധാന രേഖകൾ സാക്ഷികളായ പി.എസ്.സി ഉദ്യോഗസ്ഥർ മുഖേന തെളിവിൽ കൊണ്ടുവരുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞില്ല.പരീക്ഷ എഴുതിയ ഒന്നാം പ്രതി ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചോ എന്ന് മാത്രമല്ല, പരീക്ഷ എഴുതി എന്ന വസ്തുത പോലും തെളിയിക്കുന്നതിൽ
പ്രോസിക്യൂഷൻ പരാജയപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥനിലൂടെ തെളിവിൽ രേഖപ്പെടുത്തിയ പി.എസ്.സി രേഖകൾക്ക് നിയമസാധുതയില്ലെന്ന് കോടതി നിരീക്ഷിച്ചു.
പുറത്ത് നിന്ന് ഉത്തരം പറഞ്ഞുകൊടുത്ത രണ്ടാം പ്രതിക്കെതിരെ ഒരു തെളിവ് പോലുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ വേണു.ജെ.പിള്ള,
ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി

എൽഡിഎഫിൽ കടുത്ത അവഗണന;കുന്നത്തൂരില്‍ തനിച്ച് മത്സരിക്കാൻ പത്രിക നൽകി കേരള കോൺഗ്രസ് മാണി വിഭാഗം

ശാസ്താംകോട്ട:തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കുന്നത്തൂർ പഞ്ചായത്തിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ച കേരള കോൺഗ്രസ് മാണി വിഭാഗം പഞ്ചായത്ത് വാർഡിലും ബ്ലോക്ക് ഡിവിഷനിലും സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക നൽകി.ശാസ്താംകോട്ട ബ്ലോക്ക് കുന്നത്തൂർ ഡിവിഷനിൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയനും പഞ്ചായത്തിലെ 18-ാം വാർഡിൽ മണ്ഡലം പ്രസിഡൻ്റ് കുന്നത്തൂർ ബി.അശ്വനി കുമാറുമാണ് മത്സര രംഗത്ത് ഉള്ളത്.ഇരുവരും പോർക്കളത്തിൽ സജീവമാണ്.കുന്നത്തൂർ പഞ്ചായത്തിൽ ഒരു വാർഡ് മാത്രമാണ് മാണി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്.എന്നാൽ എൽഡിഎഫ് യോഗത്തിൽ ഇതിനു വിരുദ്ധമായ നിലപാടാണ് സിപിഎം,സിപിഐ എന്നിവർ സ്വീകരിച്ചത്.ഘടകകക്ഷിയായിട്ടും മാണി കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങൾക്കു പോലും വില നൽകിയില്ലത്രേ.ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും മത്സരിക്കാൻ രംഗത്ത് എത്തിയത്.എത്ര സമ്മർദ്ദമുണ്ടായാലും പിന്മാറില്ലെന്ന നിലപാടിലാണ് ഇവർ.കുന്നത്തൂർ നിയോജക മണ്ഡലത്തിൽ പാർട്ടിയെ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് എൽഡിഫിലെ വല്യേട്ടന്മാർക്കുള്ളതെന്നും ഇതിൻ്റെ ഭാഗമായാണ് അർഹത ഉണ്ടായിട്ടും സീറ്റ് നിഷേധിക്കുന്നതെന്നും യൂത്ത് ഫ്രണ്ട് (എം) നേതാവ് വ്യക്തമാക്കി.കുന്നത്തൂർ,ശാസ്താംകോട്ട,കിഴക്കേ കല്ലട,മൺറോതുരുത്ത് എന്നീ പഞ്ചായത്തുകളിൽ ഒരു സീറ്റ് പോലും
കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകാൻ എൽഡിഎഫ് നേതൃത്വം തയ്യാറായില്ല.ശാസ്താംകോട്ടയിൽ രണ്ട് സീറ്റാണ് ആവശ്യപ്പെട്ടത്.ഇവിടെ സീറ്റ് വിഭജന ചർച്ചകൾക്കായി എൽഡിഎഫ് ചേരുകയും അഭിപ്രായം വ്യക്തമാക്കാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും നേതാക്കൾ പറയുന്നു.ഇതിൽ പ്രതിഷേധിച്ച് രണ്ട് സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒടുവിൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പോലും മാണി വിഭാഗത്തിന് ക്ഷണമില്ല.കടുത്ത വിഭാഗീയത നിലനിൽക്കുന്ന ഇവിടെ
എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരെ പരസ്യമായി രംഗത്ത് ഇറങ്ങാനാണ് തീരുമാനം.അതിനിടെ കോവൂർ കുഞ്ഞുമോൻ എംഎൽഎ നേതൃത്വം നൽകുന്ന ആർഎസ്പിക്കും (ലെനിനിസ്റ്റ്) സീറ്റ് നൽകിയിട്ടില്ല.നിലവിൽ ഒരു പഞ്ചായത്ത് അംഗം ഇവർക്ക് കുന്നത്തൂരിൽ ഉണ്ടായിരുന്നിട്ടും അവഗണിക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിൻ്റെ ഭാര്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിട്ടുണ്ട്.