എൻ.ഐ.ടിയിൽ 32 ഒഴിവ്‌

Advertisement

കോഴിക്കോട്‌ : നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ 32 ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌.

തസ്‌തിക, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി എന്നിവ ചുവടെ.
ടെക്‌നിക്കൽ സ്‌റ്റാഫ്‌ (സിസിസി):
ഒന്നാം ക്ലാസോടെ ബി.ടെക്‌/ബി.ഇ/ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനീയറിങ്‌/കമ്പ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ്‌); 18,824 രൂപ(ഡിപ്ലോമക്കാർക്ക്‌), 20,670 രൂപ (ബിടെക്‌/ബിഇ); സെപ്‌റ്റംബർ 15.
സൂപ്പർ കമ്പ്യൂട്ടിങ്‌ അഡ്‌മിനിസ്‌ട്രേറ്റർ (സിസിസി):
ഒന്നാം ക്ലാസോടെ ബി.ടെക്‌/ബി.ഇ/ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനീയറിങ്‌/കമ്പ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ്‌), 5 വർഷപരിചയം; 30,000 രൂപ; സെപ്‌റ്റംബർ 15.
പ്രോജക്‌ട്‌ നെറ്റ്‌വർക്ക്‌ ടെക്‌നീഷ്യൻ (സിഎൻസി):
ബിടെക്‌/ബിഇ/3 വർഷ ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്‌/ഇലക്‌ട്രോണിക്‌സ്‌ എൻജിനീയറിങ്‌)/ബി.സി.എ, 6 വർഷ പരിചയം; 20,670 രൂപ; സെപ്‌റ്റംബർ 13.
പ്രോജക്‌ട്‌ ഹാർഡ്‌വേർ ടെക്‌നീഷ്യൻ (സിഎൻസി):
ബി.ടെക്‌/ബി.ഇ/ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്‌/ഇലക്‌ട്രോണിക്‌സ്‌ എൻജിനീയറിങ്‌) ബിസിഎ, 6 വർഷ പരിചയം; 20,670 രൂപ; സെപ്‌റ്റംബർ 13.
പ്രോജക്‌ട്‌ ഹാർഡ്‌വേർ ടെക്‌നീഷ്യൻ (സിഎൻസി):
ബി.ടെക്‌/ബി.ഇ/3 വർഷ ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്‌/ഇലക്‌ട്രോണിക്‌സ്‌ എൻജിനീയറിങ്‌/ബി.സി.എ/ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്‌, 5 വർഷ പരിചയം; 18,824 രൂപ; സെപ്‌റ്റംബർ 13.
വെബ്‌സൈറ്റ്‌: www.nitc,ac.in.

Advertisement